ചട്ടിയിൽ പേസ്റ്റി ചിക്കനുമായ ഉപ്പും മുളകിലെ നീലു! മുടിയന് ഇത് ഉണ്ടാക്കി കൊടുക്കാൻ ആരാധകർ

മിനിസ്ക്രീ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. കഴിഞ്ഞ അഞ്ച് വർഷമായി മികച്ച പ്രേക്ഷക സ്വീകാര്യത തേടി പരമ്പര മുന്നേറുകയാണ്. കണ്ടു വന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ കാഴ്ചകളുമായിട്ടാണ് ഉപ്പും മുളകും എത്തിയത്. ഇത് തന്നെയാണ് പരമ്പരയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കിയതും. ഉപ്പും മുളകും കുടുംബത്തിലേയ്ക്ക് പാറുക്കുട്ടി കൂടി എത്തിയതോടെ പരമ്പര മറ്റൊരു രീതിയിലേയ്ക്ക് മാറിയിരിക്കുകയാണ്.

ഉപ്പും മുളകും പരമ്പര മാത്രമല്ല അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ബാലുവും നീലവും മുടിയനും കേശുവും ശിവനിയുമെല്ലാം മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. സീരിയലിൽ മാത്രമല്ല പുറത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീലുവിന്റ സ്പെഷൽ ചിക്കൻ കറിയാണ്. ജിഞ്ചർ മീഡിയ എന്റർടെയ്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

തനി നാടൻ സ്റ്റൈൽ

തനി നാടൻ സ്റ്റൈലിലാണ് നിഷ സാരംഗ് ചിക്കൻ കറി ഉണ്ടാക്കിയിരിക്കുന്നത്. വീട്ടിന് പുറത്ത് വിറക് അടുപ്പിൽ മൺചട്ടിയിലാണ് സ്പെഷൽ ചിക്കൻ കറി ഉണ്ടാക്കുന്നത്. പേസ്റ്റി ചിക്കൻ കറിയെന്നാണ് നിഷ ഈ വിഭവത്തിന് നൽകിയിരിക്കുന്ന പേര്. സ്വയംപരീക്ഷിച്ച് കണ്ടെത്തിയ വിഭവമാണിത് പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നത്. കറിയുണ്ടാക്കുന്നതിനോടൊപ്പം തന്നെ ഉപ്പും മുളക് കുടുംബത്തിലെ പാചക വിശേഷങ്ങളും നടി പങ്കുവെയ്ക്കുന്നുണ്ട്.

പേസ്റ്റി  ചിക്കൻ

ചിക്കൻ കറിയുടെ പേര് പോലെ തന്നെയാണ് ഡിഷ്. ചിക്കനും മസാലകളും മാത്രമാണ് ഡിഷിൽ നേരിട്ട് ചേർത്തിരിക്കുന്നത്. ബാക്കിയെല്ലാം അരച്ച് പേസ്റ്റ് രൂപത്തിലാണ് ചേർത്തിരിക്കുന്നത്. ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, തക്കാളി ഉൾപ്പെടെ പേസ്റ്റാക്കിയാണ് ഡിഷിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പേസ്റ്റി ചിക്കൻ എന്ന് പേര് നൽകിയിരിക്കുന്നതും. പേസ്റ്റ് രൂപത്തിലായത് കൊണ്ട് തന്നെ പച്ച് ടേസ്റ്റ് ഉണ്ടാകില്ലൊണ് നിഷ വീഡിയോയിൽ പറയുന്നു. വളരെ രസകരമായിട്ടാണ് നിഷ വീഡിയോ ചെയ്തിരിക്കുന്നത്.

പ്രേക്ഷകരുടെ പ്രതികരണം

നീലുവിന്റെ പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മികച്ച അഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് പുതിയ പാചക വീഡിയോയ്ക്കായി കാത്തിരുന്നത്.ചിക്കൻ കറിയെ കുറിച്ച് മാത്രമല്ല നേരത്തെ ഉണ്ടാക്കിയ ചെമ്മീൻ വടയെ കുറിച്ചുമുള്ള അഭിപ്രായവും പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്. നിഷയുടെ ലളിതമായ അവതരണത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ പറയുന്നത്.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
മുടിയന്  ഇഷ്ടം

ഉപ്പും മുളകും ടീം അംഗങ്ങൾക്കും തന്റെ ഭക്ഷണം വളരെ ഇഷ്ടമാണെന്നും നിഷ പറയുന്നു. സെറ്റിൽ ഭക്ഷണം ഉണ്ടാക്കാറുണ്ടെന്നും താൻ ഉണ്ടാക്കിയ ബീഫ് കറി മുടിയന് ഏറ്റവും ഇഷ്ടമെന്നും നിഷ പറയുന്നു. എന്നാൽ ഈ ചിക്കൻ കറിയുണ്ടാക്കി മുടിയന് ആദ്യം കൊടുക്കണമെന്നും ഒരു ആരാധകൻ പറയുന്നു. വിഷ്ണുവിന് മാത്രമല്ല കേശുവിനും ശിവയ്ക്കുമെല്ലാം താൻ ഉണ്ടാക്കുന്ന ഭക്ഷണം ഇഷ്ടമാണെന്ന് നിഷ പറയുന്നു. പാചകത്തിനായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനും ആരാധകർ പറയുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X