മൊട്ടയടിച്ച പാറുക്കുട്ടി സുന്ദരിയാണ്! ഉപ്പും മുളകിലെയും പാറുക്കുട്ടിയുടെ കിടിലന്‍ ഫോട്ടോയുമായി നീലു!
കണ്ണീര്‍ സീരിയലുകളെ പുച്ഛിക്കുന്നവരെ കൊണ്ട് വരെ ടെലിവിഷന് മുന്നിലിരുത്തിയ പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സില്‍ ആരംഭിച്ച ഷോ അതിവേഗമായിരുന്നു ജനപ്രീതി നേടിയത്. നാച്വുറല്‍ അഭിനയമാണ് ഉപ്പും മുളകിന്റെയും പ്രധാന സവിശേഷതകളിലൊന്ന്. ഇടയ്ക്ക് ചെറിയൊരു പ്രശ്‌നം ഉപ്പും മുളകിനെയും തേടി എത്തിയിരുന്നെങ്കിലും പഴയതിലും മികച്ച രീതിയിലാണ് പരിപാടി ഇപ്പോള്‍ സംപ്രേക്ഷണം തുടരുന്നത്.
നീലുവും ബാലും മക്കളുമടങ്ങുന്ന കുടുംബം ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിലേക്ക് ഒരു അനിയത്തി കൂടി വന്നത് വളരെയധികം ആഘോഷത്തോടെയായിരുന്നു കേരളക്കര സ്വീകരിച്ചത്. പാര്‍വ്വതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുവാവയെ പാറുക്കുട്ടിയെന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്.

അടുത്തിടെ പാറുക്കുട്ടിയുടെ തല മൊട്ടയടിച്ചത് തരംഗമായിരുന്നു. ഇത്രയും ഓര്‍ജിനാലിറ്റിയോടെ അത് അവതരിപ്പിച്ചതും പുതിയ ലുക്കിലെത്തിയ പാറുക്കുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ നടി നിഷ സാരംഗ് പാറുക്കുട്ടിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ആദ്യമായി മുടി മുറിച്ച പാറുവിന്റെ ചിത്രം ആരാധകര്‍ക്ക് അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനോടും നിഷയോടുമുള്ള സ്‌നേഹം മനസിലാക്കാന്‍ ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ നിന്നും വ്യക്തമാണ്. ഓരോ ദിവസവും രസകരമായ സംഭവങ്ങളുമായി മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി ഉപ്പും മുളകും തുടരുകയാണ്.


Click it and Unblock the Notifications











