മുടിയാ...റിഷീ....പാറുക്കുട്ടിയുടെ ജന്മദിനത്തില്‍ രസകരമായ വീഡിയോയുമായി മുടിയന്‍
ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ കുട്ടിതാരമാണ് പാറുക്കുട്ടി. ഉപ്പും മുളകിന്‌റെ എപ്പിസോഡുകളില്‍ പാറുക്കുട്ടിയുടെ സാന്നിദ്ധ്യവും മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ മകളായിട്ടാണ് ബേബി അമേയ എന്ന പാറുക്കുട്ടി എത്തിയത്. ഉപ്പും മുളകില്‍ മുടിയനും കേശുവിനും ശിവാനിക്കുമൊപ്പം പാറുവിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്.
സംഭാഷണങ്ങളൊന്നുമില്ലാതെ ഉപ്പും മുളകില്‍ അഭിനയിച്ച ഏക താരം കൂടിയായിരുന്നു പാറു. ജനിച്ച് വളരെ കുറച്ച് മാസങ്ങള്‍ക്കുളളില്‍ തന്നെ പാറുക്കുട്ടി ഉപ്പും മുളകില്‍ എത്തിയിരുന്നു. കുട്ടിത്താരത്തിന്‌റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നു.

ജനപ്രിയ പരമ്പരയില്‍ പാറുവിന്‌റെ കുസൃതികളും കളിചിരികളുമെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഉപ്പും മുളകിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും തുടങ്ങിയിരുന്നു ആരാധകര്‍. പാറുക്കുട്ടിയുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം ഫാന്‍സ് ഗ്രുപ്പുകളിലൂടെ ആരാധകര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന് പിന്നാലെ ഉപ്പും മുളകും വീണ്ടും തുടങ്ങിയപ്പോള്‍ പാറുക്കുട്ടി അതില്‍ ഇല്ലായിരുന്നു.

പിന്നീട് കുറച്ചുദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിത്താരം വീണ്ടും പരമ്പരയിലേക്ക് എത്തിയത്. പാറുക്കുട്ടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഉപ്പും മുളകിലെ സഹതാരങ്ങളും മിക്കപ്പോഴും എത്താറുണ്ട്. മുന്‍പ് നീരജ് മാധവിന്റെ റാപ് സോംഗ് പാടുന്ന പാറുവിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം പാറുവിനെ കുറിച്ച് റിഷി എസ് കുമാര്‍ എന്ന മുടിയന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു.

പാറുവിന്‌റെ ജന്മദിനത്തിലാണ് മുടിയന്‍ രസകരമായ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഹാപ്പി ബെര്‍ത്ത്‌ഡേ എന്റെ തങ്കമേ, ഐ ലവ് യൂ സോ മച്ച് പാറുക്കുട്ടി എന്നാണ് വീഡിയോക്കൊപ്പം റിഷി കുറിച്ചത്. വീഡിയോയില്‍ മുടിയാ, റിഷി എന്നൊക്കെ വിളിക്കുന്ന പാറുക്കുട്ടിയെ ആണ് കാണിക്കുന്നത്.

ഒപ്പം കേശുവിന്‌റെയും മുടിയന്‌റെയും ശബ്ദവും കേള്‍ക്കാം. പിന്നാലെ ഉപ്പും മുളകും താരങ്ങളെല്ലാം ഒരുമിച്ച് ഇരുന്ന് ബെറി അപ്പും ഫ്രൂട്ട് ഷോട്ട്‌സും കഴിക്കുന്ന ഒരു വീഡിയോയും മുടിയന്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ ബാലു, നീലു, മുടിയന്‍, ശിവാനി, പാറുക്കുട്ടി എന്നിവരാണുളളത്. തന്റെ യൂടൂബ് ചാനലിലൂടെയാണ് റിഷി എസ് കുമാര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് എന്റെ പാറൂട്ടിയുടെ ബെര്‍ത്ത്‌ഡേ ആണ് കേട്ടോ എന്ന കമന്‌റ് ചെയ്തുകൊണ്ടാണ് റിഷി വീഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്തത്. അതേസമയം ഉപ്പും മുളകിന്‌റെതായി വരാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാവാറുണ്ട്. ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ജനപ്രിയ പരമ്പര ജൈത്രയാത്ര തുടരുന്നത്. ഉപ്പും മുളകും തുടങ്ങിയ സമയത്തെ സ്വീകാര്യത ഇപ്പോഴും പരമ്പരയ്ക്ക് ലഭിക്കുന്നുണ്ട്. ബാലുവും കുടുംബവും പഴയ ഉഷാറോടെ തന്നെയാണ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.
നടി ബിപാഷ ബസുവിന്‌റെ ഹോട്ട് ചിത്രങ്ങള്‍ പുറത്ത്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications











