പാറുക്കുട്ടിയെ മാസ്‌കിടാന്‍ പഠിപ്പിച്ച് നീലുവമ്മ! ഉപ്പു മുളകും താരത്തിന്റെ ക്യൂട്ട് വീഡിയോ
ഉപ്പും മുളകില്‍ ആരാധകര്‍ ഏറെയുളള കുട്ടി താരമാണ് ബേബി അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാല് മാസം പ്രായമുളളപ്പോഴാണ് പാറുക്കുട്ടി പരമ്പരയിലേക്ക് എത്തിയത്. പാറമട വീട്ടില്‍ ബാലുവിന്റെ നീലുവിന്റെയും അഞ്ചാമത്തെ മകളായാണ് അമേയ പരമ്പരയിലേക്ക് എത്തിയത്. പരമ്പരയില്‍ എത്തി കുറച്ചുകാലംകൊണ്ട് തന്നെ നിരവധി ആരാധകരെയും ലഭിച്ചിരുന്നു പാറുക്കുട്ടിക്ക്. സ്‌ക്രിപ്‌റ്റോ ഡയലോഗോ ഒന്നുമില്ലാതെയാണ് പാറുക്കുട്ടി ഉപ്പും മുളകില്‍ എത്താറുളളത്.
കുട്ടിത്താരത്തിന്റെ സാന്നിദ്ധ്യം പലപ്പോഴും പരമ്പരയില്‍ ശ്രദ്ധേയമാവാറുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയില്‍ ആയിരത്തിലധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കികൊണ്ടാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു ഉപ്പും മുളകും വീണ്ടും ചിത്രീകരണം ആരംഭിച്ചിരുന്നത്.

ലോക് ഡൗണ്‍ സമയത്ത് ജനപ്രിയ പരമ്പരയുടെ പഴയ എപ്പിസോഡുകളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ലോക് ഡൗണിന് ശേഷമുളള ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബാലുവും കുടുംബവും പഴയ ഉഷാറോടെയാണ് തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നത്.

അടുത്തിടെയായിരുന്നു പാറുക്കുട്ടി വീണ്ടും പരമ്പരയിലേക്ക് തിരിച്ചെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാലായിരുന്നു കുട്ടിത്താരം പരമ്പരയില്‍ എത്താന്‍ വൈകിയത്. പാറുക്കുട്ടിയുടെ തിരിച്ചുവരവിന് വലിയ വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. അതേസമയം ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായിരുന്നു.
Recommended Video

പാറുവിനെ നീലു മാസ്‌ക്ക് ഇടാന്‍ പഠിപ്പിക്കുന്നതിന്റെ ഒരു വീഡിയോ ആണ് വീണ്ടും തംരഗമായിരിക്കുന്നത്. പാറുക്കുട്ടി ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വിഡിയോ വന്നിരിക്കുന്നത്. നീലു അമ്മ കുഞ്ഞിനെ മാസ്‌ക് വെക്കാന്‍ പഠിപ്പിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുളള നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഉപ്പും മുളകും എത്താറുളളത്. ലോക് ഡൗണിന് ശേഷമുളള തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് പരമ്പരയ്ക്ക് ആരാധകര്‍ നല്‍കിയത്. ലച്ചു പരമ്പരയില്‍ നിന്നും പിന്മാറി എന്നതാണ് ആരാധകരെ ഇപ്പോഴും നിരാശരാക്കുന്നൊരു കാര്യം. ലച്ചുവിന്റെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പഠന സംബന്ധമായ തിരക്കുകള്‍ കാരണമായിരുന്നു ജൂഹി റുസ്തഗി ഉപ്പും മുളകില്‍ നിന്നും പിന്മാറിയത്. അടുത്തിടെ ലച്ചുവിന് പകരം പൂജാ ജയറാം എന്ന പുതിയ കഥാപാത്രം പരമ്പരയില്‍ എത്തിയിരുന്നു. ബാലുവിനൊപ്പം നീലുവും മക്കളായ മുടിയന്‍, കേശു, ശിവാനി തുടങ്ങിയവരാണ് ഇപ്പോള്‍ പരമ്പരയില്‍ തിളങ്ങിനില്‍ക്കുന്നത്. വ്യത്യസ്തമാര്‍ന്ന സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. മികച്ച റേറ്റിങ്ങോടെയാണ് പരമ്പര ഇപ്പോഴും ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഉപ്പും മുളകും പരമ്പരയ്ക്ക് ഇപ്പോഴും ലഭിക്കുന്നത്.


Click it and Unblock the Notifications