പാറുക്കുട്ടിയ്ക്ക് ഒരു കുഞ്ഞുവാവ കൂടി വരുന്നു! നിറവയറുമായി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം കുഞ്ഞു താരം
നാലര വര്‍ഷത്തിന് മുകളിലായി മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ ഉപ്പും മുളകും പ്രദര്‍ശനം ആരംഭിച്ചിട്ട്. ലോക് ഡൗണ്‍ വന്ന് ഷൂട്ടിങ് നിര്‍ത്തിയെങ്കിലും ഇപ്പോഴും ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.
സാധാരണ ഉണ്ടായിരുന്നതിലും കൂടുതല്‍ പ്രേക്ഷകര്‍ ഉപ്പും മുളകിനും ലഭിച്ചതിന് പിന്നില്‍ പാറുക്കുട്ടിയ്ക്കും വലിയ സ്വാധീനമുണ്ട്. ചെറിയ പ്രായത്തില്‍ ഏറ്റവുമധിക ആരാധകരെ സ്വന്തമാക്കിയ നടിയെന്ന് പേര് പാറുക്കുട്ടി സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ പാറുക്കുട്ടിയുടെ വീട്ടിലേക്ക് പുതിയൊരു അതിഥി വരാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് വരുന്നത്.

വളരെയധികം ജനപ്രീതി സ്വന്തമാക്കിയ ഉപ്പും മുളകിലേക്കും ഒരു കുഞ്ഞ് കൂടി വന്നത് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ടായിരുന്നു. വെറും നാല് മാസം പ്രായമുള്ളപ്പോഴാണ് ബേബി അമേയയെ പരമ്പരയിലേക്ക് എടുക്കുന്നത്. പാറുക്കുട്ടി എന്ന പേരില്‍ വിളിച്ചു. ഇപ്പോള്‍ രണ്ടര വയസ് പ്രായമുള്ള പാറുക്കുട്ടിയാണ് പരമ്പരയിലെ പ്രധാന താരം. പാറുവിന്റെ വളര്‍ച്ചകളെല്ലാം പ്രേക്ഷകരുടെ മുന്നിലായിരുന്നു. ഓടി നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയ പാറു ഇനി മുതല്‍ ഒരു ചേച്ചിയാണ്.

ബേബി അമേയെ പോലെ തന്നെ അവളുടെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. യഥാര്‍ഥ അമ്മയായ ഗംഗലക്ഷ്മി നേരത്തെ പല അഭിമുഖങ്ങളിലും മകളെ കുറിച്ചും വീട്ടിലെ കാര്യങ്ങളും ഷൂട്ടിങ്ങിനെ കുറിച്ചുമെല്ലാം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സമയം മലയാളത്തിലൂടെ തനിക്ക് മൂന്നാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന വിവരം പറഞ്ഞിരിക്കുകയാണ് ഗംഗ. പാറുക്കുട്ടിയ്ക്ക് ഇനി മുതല്‍ ഒരു കുഞ്ഞനിയത്തിയോ അനിയനോ ഉണ്ടാവുമെന്ന കാര്യം അറിഞ്ഞതോടെ ആരാധകരും ആകാംഷയിലാണ്.

ഓച്ചിറ ആണ് പാറുക്കുട്ടിയുടെ സ്വദേശം. അച്ഛന്‍ അനില്‍ കുമാര്‍. അമ്മ ഗംഗലക്ഷ്മി. ചേച്ചി അനിഘ. ഓച്ചിറയില്‍ പച്ചക്കറി കട നടത്തുകയാണ് അച്ഛന്‍. പാറുക്കുട്ടിയുടെ വീട്ടിലേക്ക് കുഞ്ഞുവാവ വരുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എല്ലാവരും. അടുത്ത മാസത്തോടെ കുഞ്ഞ് പിറക്കുമെന്നാണ് അറിയുന്നത്. ഇതോടെ പാറുവിനെ ലൊക്കേഷനിലും മറ്റും എത്തിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കുടുംബം എറണാകുളത്തേക്ക് തമാസം മാറ്റാനുള്ള ആലോചനയിലാണ്. നിറവയറുമായി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പമുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പ്രായം കുറഞ്ഞൊരു ആര്‍ട്ടിസ്റ്റ് വര്‍ഷങ്ങളോളം പരമ്പരയില്‍ അഭിനയിച്ചിട്ടുള്ളത്. ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള കുഞ്ഞ് താരമായി ബേബി അമേയ മാറിയിരിക്കുകയാണ്. പാറുക്കുട്ടിയുടെ കുസൃതികളും സ്നേഹവും കാണാന്‍ വേണ്ടിയാണ് പലരും ഉപ്പും മുളകും കാണാന്‍ വരാറുണ്ടായിരുന്നത്. പാറുവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫാന്‍സ് ക്ലബ്ബുകളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാ കാലവും കേരളക്കരയുടെ സ്‌നേഹവാത്സല്യങ്ങള്‍ സ്വന്തമാക്കി മുഴുനീള കഥാപാത്രമായി പാറു പരമ്പരയില്‍ നിറഞ്ഞ് നില്‍ക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഇതുവരെ പാറുവിന് വേണ്ടി സ്‌ക്രീപ്റ്റ് ഒന്നും തയ്യാറാക്കിയിരുന്നില്ല. ഇഷ്ടമുള്ളപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വരികയും പോവുകയും ചെയ്യും. പ്രായം കൂടി വരുന്നതിന് അനുസരിച്ച് പുത്തന്‍ ഡയലോഗുകള്‍ പറയുന്ന പാറുക്കുട്ടിയെ ആയിരിക്കും കാണാന്‍ കഴിയുക.


Click it and Unblock the Notifications