ഉപ്പും മുളകിലെയും പാറുക്കുട്ടിയുടെ ആദ്യ ഓണം! ശിവാനിയ്ക്കും കേശുവിനുമൊപ്പം വിശേഷങ്ങളുമായി കുഞ്ഞ് താരം
ഉപ്പും മുളകും പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് പാറുക്കുട്ടി എന്ന് വിളിക്കുന്ന ബേബി അമേയ. ജനിച്ച് നാല് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ പരമ്പരയില്‍ അഭിനയിച്ച് തുടങ്ങിയ പാറുക്കുട്ടി വളരെ കുറച്ച് സമയം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കുന്നത്. ഇപ്പോള്‍ ഫേസ്ബുക്ക് നിറയെ പാറുക്കുട്ടി ഫാന്‍സ് അസോസിയേഷനുകളാണ്.
ഒരു കാലം വരെ ഡയലോഗുകളൊന്നുമില്ലാതെ തോന്നുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് തോന്നുമ്പോള്‍ ഇറങ്ങി പോവുന്ന പ്രകൃതമായിരുന്നു പാറുവിന്റേത്. പിന്നീട് ചെറിയ ഡയലോഗുകള്‍ പറഞ്ഞ് തുടങ്ങി. ഇപ്പോള്‍ സ്‌ക്രീപ്റ്റില്‍ സ്വന്തമായി ഡയലോഗ് ഒക്കെ പറഞ്ഞ് തരംഗമുണ്ടാക്കുകയായിരുന്നു. വീട്ടില്‍ നിന്നുള്ളതും ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നുള്ളതുമായ വീഡിയോസും വൈറലാവാറുണ്ടായിരുന്നു.

ഇപ്പോഴിതാ പാറുക്കുട്ടിയുടെ ആദ്യ അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി 24 ന്യൂസ് ചാനല്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ഓണത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പാറുക്കുട്ടി പങ്കുവെച്ചത്. ഉപ്പും മുളകിലെയും തന്നെ താരങ്ങളായ കേശുവും ശിവാനിയും ചേര്‍ന്നായിരുന്നു പാറുവിന്റെ വിശേഷങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ ചോദിച്ച് അറിഞ്ഞത്.
ഓണത്തിന് ഊഞ്ഞാലൊക്കെ ആടുന്നത് കാണിച്ച് തരികയാണ് പാറുക്കുട്ടി. സദ്യയ്ക്ക് രണ്ട് പപ്പടവും പായസവുമാണ് കഴിക്കുന്നത്. അതും പഴ പായസമാണെന്ന് പാറുക്കുട്ടി പറയുന്നു. വീട്ടില്‍ അനിഘ ചേച്ചി സുഖമായിരിക്കുന്നു. ആദി കുട്ടനും വീട്ടിലുണ്ട്. 'പമ്പരം കണക്കിന് കറങ്ങി കറങ്ങി' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു ആദ്യം പാറു പാടിയത്. പിന്നാലെ 'അയ്യായ്യോ പണി പാളിയല്ലോ...', പൂവിളി പൂവിളി പൊന്നോണത്തുമ്പി എന്നിങ്ങനെയുള്ള പാട്ടും പാറുക്കുട്ടി പാടിയിരുന്നു.

ഉപ്പും മുളകിലും വിപുലമായി തന്നെ ഓണം ആഘോഷിച്ചിരുന്നു. ഇത്തവണ ഡാന്‍സും പാട്ടുമൊക്കെ ആയിട്ടായിരുന്നു ആഘോഷം. ഉപ്പും മുളകിനും വേണ്ടി പ്രത്യേകമായെഴുതി പാട്ടും ഇക്കൊല്ലം ഉണ്ടായിരുന്നു. പാറുക്കുട്ടിയായിരുന്നു അതില്‍ ശ്രദ്ധാകേന്ദ്രം. എല്ലാവര്‍ക്കുമൊപ്പം ഓടി നടക്കുകയും പൂക്കളമിടുകയും പാട്ടും ഡാന്‍സുമൊക്കെയായി വലിയ സന്തോഷത്തിലായിരുന്നു കുഞ്ഞുതാരം. ഇപ്പോള്‍ കുഞ്ഞനിയന്‍ കൂടി വന്നതിനാല്‍ പാറുവിന്റ വീട്ടിലെ ഓണവും സ്‌പെഷ്യലായിരുന്നു. അനിയനെ എടുത്ത് പൂക്കളത്തിന് അടുത്ത് നില്‍ക്കുന്ന ചിത്രവും വൈറലായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റിയാണ് ബേബി അമേയ. നേരത്തെ മകളെ കുറിച്ച് പറഞ്ഞ് പാറുക്കുട്ടിയുടെ അമ്മ ഗംഗ ലക്ഷ്മിയും രംഗത്ത് വന്നിരുന്നു. 'അവള്‍ എപ്പോഴും എന്തെങ്കിലും സ്പെഷ്യലായി ചെയ്ത് കൊണ്ടിരിക്കും. കൈയിലും കാലിലും സോക്‌സ് ഇട്ട് നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഗംഗലക്ഷ്മി പങ്കുവെച്ചിരുന്നത്. അതും വ്യാപകമായി വൈറലായിരുന്നു.


Click it and Unblock the Notifications