ലച്ചുവും ശിവയുമല്ല അനിഘയാണ് ശരിക്കുമുള്ള ചേച്ചി! ഉപ്പും മുളകിലെ പാറുക്കുട്ടി ആരാണെന്നറിയുമോ? കാണൂ!

ഉപ്പും മുളകും കാണുന്നവരുടയെല്ലാം പ്രിയപ്പെട്ട താരമാണ് പാറുക്കുട്ടി. പാര്‍വതി ബാലചന്ദ്രനെന്ന അഞ്ചാമത്തെ മകളെച്ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരമ്പര മുന്നേറുന്നത്. നീലു വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഇരുവീട്ടുകാരും തുടക്കത്തില്‍ എതിര്‍പ്പുമായി എത്തിയിരുന്നു. പ്രായമായിരുന്നു എല്ലാവരും വിഷമാക്കിയത്. കുഞ്ഞതിഥിയെ വേണമെന്ന നിലപാടില്‍ ബാലു ഉറച്ചുനില്‍ക്കുകയായിരുന്നു. കുഞ്ഞതിഥിയെത്തിയപ്പോള്‍ എല്ലാവരും അവള്‍ക്ക് പിറകെയായിരുന്നു. അനിയത്തിക്കായി പേരിടാനായി മുടിയനും ലച്ചുവും ശിവയും കേശുവുമൊക്കെ ഓടിനടന്നതൊക്കെ നമ്മള്‍ കണ്ടതാണ്.

ഒരു വയസ്സുകാരിയായ പാറുക്കുട്ടി സ്‌ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞ് ഞെട്ടിച്ചിരുന്നു. ചേട്ടായെന്ന് വിളിക്കുന്ന പാറുക്കുട്ടിയുടെ ക്യൂട്ട് വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. ആരാധകപിന്തുണയില്‍ ഏറെ മുന്നിലുള്ളത് ആരാണെന്ന് ചോദിച്ചാല്‍ ഇനി നിസംശയം പറയാം അത് പാറുക്കുട്ടിയാണെന്ന്. പാറുക്കുട്ടിയെ കാണുന്നതിനായാണ് പരമ്പര കാണുന്നതെന്ന് പലരും വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകളിലെല്ലാം പാറുക്കുട്ടിയും ചര്‍ച്ചാവിഷയമാണ്. ശിവയും ലച്ചുവുമാണ് സ്‌ക്രീനിലെ ചേച്ചിമാരെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അനിഘയാണ് പാറുക്കുട്ടിയുടെ ചേച്ചി. അമേയ എന്ന പാറുക്കുട്ടിയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരം

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും 800 എപ്പിസോഡുകള്‍ പിന്നിട്ട് കുതിക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള അവതരണമാണ് പരമ്പരയെ ഇത്രയധികം പോപ്പുലറാക്കിയത്. ടെലിവിഷനിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ പരിപാടി. സ്വാഭാവികത നിറഞ്ഞ അഭിനയവുമായാണ് ഓരോരുത്തരും എത്തുന്നത്. പരമ്പര കാണുന്നവരെല്ലാം ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് പാറുക്കുട്ടിയെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയിലെ താരവും പാറുക്കുട്ടിയാണ്. പാറുക്കുട്ടിയെന്ന കുസൃതിക്കുടുക്കയുടെ വിശേഷങ്ങളാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

 നാലാം മാസം മുതല്‍ അഭിനയം

നാലാം മാസം മുതല്‍ അഭിനയം

കരുനാഗപ്പള്ളി സ്വദേശിയായ അനില്‍ കുമാറിന്റേയും ഗംഗാലക്ഷ്മിയുടെയും ഇളയ മകളാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം മുതല്‍ ഈ മിടുക്കി അഭിനയം തുടങ്ങിയിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് പാറുക്കുട്ടിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. പാറുക്കുട്ടിയുടെ വളര്‍ച്ചയെല്ലാം പ്രേക്ഷകര്‍ നേരിട്ട് കണ്ടതാണ്. മുടി കളയുന്നതും ചോറൂണ്‍ ചടങ്ങ് നടത്തുന്നതും പിറന്നാള്‍ ആഘോഷിച്ചതുമൊക്കെ പ്രേക്ഷകര്‍ കണ്ടതാണ്.

ചക്കി മാറി പാറുക്കുട്ടിയായി

ചക്കി മാറി പാറുക്കുട്ടിയായി

അച്ഛനുമമ്മയും ചക്കിയെന്നായിരുന്നു അമേയയെ വിളിച്ചത്. പരമ്പരയ്ക്കായി സ്വീകരിച്ച പാറുക്കുട്ടി എന്ന പേര് തന്നെ പിന്നീട് വിളിപ്പേരാക്കുകയായിരുന്നു. നാലാം മാസം മുതല്‍ ആരാധകരും പ്രേക്ഷകരുമൊക്കെ പാറുക്കുട്ടിയെന്ന് വിളിച്ചപ്പോള്‍ അത് തന്നെ സ്ഥിരമാക്കാന്‍ തങ്ങളും തീരുമാനിക്കുകയായിരുന്നുവെന്ന് ഗംഗലക്ഷ്മി പറയുന്നു. ബാലുവിന്റെ കുടുംബത്തിലെ കുഞ്ഞുതാരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലേയും ചര്‍ച്ചാവിഷയം.

പരമ്പരയിലേക്കെത്തിയത്

പരമ്പരയിലേക്കെത്തിയത്

ഓഡീഷനിലൂടെയാണ് പാറുക്കുട്ടി പരമ്പരയിലേക്കെത്തിയത്. മാതൃസഹോദരന്റെ സുഹൃത്തിലൂടെയാണ് ഓഡീഷനെക്കുറിച്ച് അറിഞ്ഞത്. ഉപ്പും മുളകിലേക്ക് ആറ് മാസം പ്രായമുള്ള കുട്ടിയെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. കുഞ്ഞിനേയും കൊണ്ട് ഓഡീഷന് പോയെങ്കിലും തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പാറുക്കുട്ടിയുടെ അമ്മ പറയുന്നു. കൊച്ചിയില്‍ വെച്ചായിരുന്നു ഓഡീഷന്‍. നാളുകള്‍ കഴിഞ്ഞാണ് തിരഞ്ഞെടുത്തുവെന്ന് അവര്‍ അറിയിച്ചത്.

കുറുമ്പിയായി മാറിയിട്ടുണ്ട്

കുറുമ്പിയായി മാറിയിട്ടുണ്ട്

നാലാമത്തെ മാസം മുതല്‍ അഭിനയിച്ച് തുടങ്ങിയ പാറുക്കുട്ടി തുടക്കത്തില്‍ എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുമായിരുന്നു. ഇപ്പോള്‍ അല്‍പ്പം കുറുമ്പിയായി മാറിയെന്നാണ് അമ്മ പറയുന്നത്. കൊച്ചിയില്‍ വെച്ചാണ് ഉപ്പും മുളകും ഷൂട്ട്. മാസത്തില്‍ 15 ദിവസത്തോളം ഷൂട്ടിംഗുണ്ട്. അത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോരുമെന്നും അമ്മ പറയുന്നു.

തിരിച്ചറിയാന്‍ തുടങ്ങി

തിരിച്ചറിയാന്‍ തുടങ്ങി

ശിവയും ലച്ചുവുമാണ് സ്‌ക്രീനിലെ ചേച്ചിമാരെങ്കിലും പാറുക്കുട്ടിയുടെ ശരിക്കുള്ള ചേച്ചി അനിഘയാണ്. യുകെജി വിദ്യാര്‍ത്ഥിനിയായ അനിഘയുടെ കുഞ്ഞനിയത്തിയാണ് അമേയ. പുറത്തൊക്കെ പോവുമ്പോള്‍ പാറുക്കുട്ടിയല്ലേ എന്ന് ചോദിച്ച് തങ്ങള്‍ക്കരികിലേക്ക് ആളുകള്‍ എത്താറുണ്ടെന്നും അമ്മ പറയുന്നു. പാറുക്കുട്ടിയെ നേരില്‍ കാണാനാഗ്രഹിക്കാത്തവര്‍ വിരളമാണ്. ഈ മിടുക്കിക്കുട്ടിയെ കാണാനായാണ് പരിപാടി കാണുന്നതെന്നും പരമ്പരയിലേക്ക് പാറുക്കുട്ടിയെ കൊണ്ടുവന്നതിന് അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നുമൊക്കെയാണ് പ്രേക്ഷകര്‍ പറഞ്ഞത്.

 ഡയലോഗ് പറഞ്ഞപ്പോള്‍

ഡയലോഗ് പറഞ്ഞപ്പോള്‍

ചിത്രീകരണത്തിനിടയില്‍ പാറുക്കുട്ടി ആദ്യമായി അമ്മേയെന്ന് വിളിച്ചത് തന്നെയായിരുന്നുവെന്ന് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് വ്യക്തമാക്കിയിരുന്നു. മക്കളായി എത്തുന്നവരെല്ലാം തന്നേയും ബാലുവിനേയും വിളിക്കുന്നത് പരമ്പരയിലെപ്പോലെ തന്നെയാണെന്നും അവര്‍ പറഞ്ഞിരുന്നു. മറ്റുള്ളവരെല്ലാം ഡയലോഗുമായി കസറുമ്പോള്‍ കുഞ്ഞുപാറുക്കുട്ടിക്ക് അതിനുള്ള അവസരം ലഭിച്ചത് അടുത്തിടെയായിരുന്നു. ചേട്ടായെന്നായിരുന്നു ഡയലോഗ്.

തേങ്ങാക്കള്ളനെ പിടികൂടി

തേങ്ങാക്കള്ളനെ പിടികൂടി

പടവലത്തുനിന്നും കൊണ്ടുവന്ന തേങ്ങയുടെ എണ്ണം കുറഞ്ഞത് എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നായിരുന്നു ബാലു പറഞ്ഞത്. തേങ്ങ എങ്ങോട്ട് പോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ച തുടരുന്നതിനിടയിലാണ് കൈയ്യിലൊരു തേങ്ങയുമായി പാറുക്കുട്ടി എത്തിയത്. ആ വരവ് മുടിയന്റെ റൂമില്‍ നിന്നായിരുന്നു. ഇതോടെയാണ് തേങ്ങാക്കള്ളനെ കൈയ്യോടെ പിടികൂടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X