വിദ്യാരംഭം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പാറുക്കുട്ടിയും, ഉപ്പും മുളകും താരത്തിന്റെ ചിത്രങ്ങള്‍
ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ കുട്ടിതാരമാണ് പാറുക്കുട്ടി. ബേബി അമേയ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പാറുക്കുട്ടിയെന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ജനിച്ച് മാസങ്ങള്‍ക്കുളളില്‍ തന്നെ ജനപ്രിയ പരമ്പരയില്‍ അമേയ എത്തിയിരുന്നു. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും അഞ്ചാമത്തെ മകളായിട്ടാണ് പാറുക്കുട്ടി പരമ്പരയിലേക്ക് എത്തിയത്. ഉപ്പും മുളകില്‍ ഡയലോഗുകളൊന്നും ഇല്ലാതെ അഭിനയിച്ച താരമാണ് പാറുക്കുട്ടി.
സ്‌ക്രിപ്റ്റ് ഒന്നും ഇല്ലാതെയുളള പാറുക്കുട്ടിയുടെ അഭിനയമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരിച്ചിരുന്നത്. ഉപ്പും മുളകില്‍ ബാലു, നീലു, മുടിയന്‍, കേശു, ശിവാനി തുടങ്ങിയ കഥാപാത്രങ്ങള്‍ക്കൊപ്പം പാറുക്കുട്ടിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാവാറുണ്ട്. ഉപ്പു മുളകില്‍ അഭിനയിച്ചതിന് പിന്നാലെ നിരവധി ഫാന്‍സ് ഗ്രൂപ്പുകളും പാറുക്കുട്ടിയുടെതായി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

കുട്ടിതാരത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകര്‍ കണ്ടിരുന്നു. നിലവില്‍ ആയിരത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ഉപ്പും മുളകും ജൈത്രയാത്ര തുടരുന്നത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബാലുവിന്റെ രണ്ടാമത്തെ മകള്‍ ലച്ചു കല്യാണം കഴിഞ്ഞ് പോയെങ്കിലും ബാക്കിയുളളവരെല്ലാം ഇപ്പോഴും പരമ്പരയില്‍ എത്താറുണ്ട്.
ലോക്ഡൗണ്‍ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് ഉപ്പും മുളകും അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് ആദ്യത്തെ കുറച്ച് എപ്പിസോഡുകളില്‍ പാറുക്കുട്ടി ഉണ്ടായിരുന്നില്ല. പിന്നീടാണ് കുട്ടിത്താരം വീണ്ടും പരമ്പരയിലേക്ക് എത്തിയത്.

പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡുകളിലെല്ലാം കുട്ടിതാരത്തെ തിരക്കി ആരാധകര്‍ എത്താറുണ്ട്. പാറുക്കുട്ടിയുടെ ചിരിയും കുസൃതികളുമെല്ലാം തന്നെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. അതേസമയം പാറുക്കുട്ടിയുടെതായി സോഷ്യല്‍ മീഡിയയില്‍ വന്ന പുതിയ വിശേഷം ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ചിരിക്കുകയാണ് കുട്ടിത്താരം.

അച്ഛന്‍ അനില്‍ കുമാറിന്റെ മടിയിലിരുന്ന് ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന പാറുക്കുട്ടിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. വീടിനടുത്തുളള ക്ഷേത്രത്തില്‍ വെച്ചായിരുന്നു പാറുക്കുട്ടി വിദ്യാരാംഭം കുറിച്ചത്. അക്ഷരുടെ ലോകത്തേക്ക് എത്തുന്ന കുട്ടിത്താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

ടെലിവിഷന്‍ രംഗത്ത് കൂടുതല്‍ ആരാധകരുളള എറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പാറുക്കുട്ടി. പരമ്പരയില്‍ എത്തി കുറച്ചുകാലംകൊണ്ട് തന്നെ നിരവധി ആരാധകരെയും ലഭിച്ചിരുന്നു പാറുക്കുട്ടിക്ക്. തിരിച്ചുവരവിലും പാറുക്കുട്ടിയ്ക്ക് മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയത്. അതേസമയം വ്യത്യസ്തമാര്‍ന്ന സംഭവ വികാസങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്.

മികച്ച റേറ്റിങ്ങോടെയാണ് പരമ്പര ഇപ്പോഴും ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ സമയത്ത് ജനപ്രിയ പരമ്പരയുടെ പഴയ എപ്പിസോഡുകളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ലോക് ഡൗണിന് ശേഷമുളള ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബാലുവും കുടുംബവും പഴയ ഉഷാറോടെയാണ് തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications