ഉപ്പും മുളകിലെയും പാറുക്കുട്ടിയുടെ വീട്ടില്‍ മറ്റൊരു സന്തോഷം; വീഡിയോ പുറത്ത് വിട്ട് കുഞ്ഞുതാരത്തിന്റെ ആരാധകര്‍
മലയാള പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും. അതുവരെ കണ്ട് വന്നിരുന്ന പരമ്പരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരുക്കിയ ഷോ വളരെ കുറഞ്ഞ നാളുകളില്‍ തന്നെ വിജയമായി. അഞ്ച് വര്‍ഷത്തോളം പൂര്‍ത്തിയായതിന് ശേഷം ഉപ്പും മുളകും അവസാനിച്ചിരിക്കുകയാണ്. ഷോ നിര്‍ത്താനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.
കിടിലൻ സ്റ്റൈലിൽ നടി ആത്മിക, ചിത്രങ്ങൾ വൈറലാവുന്നു
അതേ സമയം ഉപ്പും മുളകിലെയും പാറുക്കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ലേബല്‍ നേടിയെടുത്ത ബേബി അമേയ ആണ് പാറുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുഞ്ഞ് താരത്തിന്റെ വീട്ടില്‍ ഇന്നൊരു ആഘോഷം നടക്കുന്നതിനെ കുറിച്ചാണ് പുറത്ത് വന്ന വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഉപ്പും മുളകിലെയും നീലുവിന്റെയും ബാലുവിന്റെയും അഞ്ചാമത്തെ കുട്ടിയായിട്ടാണ് ബേബി അമേയ എത്തുന്നത്. ജനിച്ചിട്ട് ഏകദേശം നാല് മാസം പ്രായമുള്ളപ്പോള്‍ മുതലാണ് സീരിയലില്‍ എത്തുന്നത്. ശേഷം അമേയയുടെ ഒന്നും രണ്ടും ജന്മദിനങ്ങള്‍ പരമ്പരയിലായിരുന്നു. സാധാരണ വീടുകളില്‍ കുഞ്ഞുവാവ ജനിച്ചാലുണ്ടാകുന്ന മാറ്റങ്ങളും സന്തോഷങ്ങളുമാണ് പാറുക്കുട്ടി വന്നതിന് ശേഷം നടന്നത്. ഏത് സീനിലും വരാനും തോന്നുമ്പോള്‍ ഇറങ്ങി പോവാനുമുള്ള അധികാരമുള്ള ഏക കഥാപാത്രം പാറുവിനായിരുന്നു.

പാറുക്കുട്ടി ആദ്യമായി ഡയലോഗ് പറഞ്ഞപ്പോള്‍ കേരളം ഒന്നടങ്കം ആഘോഷിച്ചിരുന്നു. അപ്രതീക്ഷിതമായി ഷോ അവസാനിപ്പിച്ചപ്പോഴും പാറുവിനെ കാണാന്‍ സാധിക്കില്ലല്ലോ എന്ന നിരാശയായിരുന്നു ആരാധകര്‍ക്ക്. ഇക്കാര്യം നടി നിഷ സാരംഗും പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് പാറുക്കുട്ടിയെ ആണെന്നും അവളുടെ വിശേഷം വിളിച്ച് അന്വേഷിക്കാറുണ്ടെന്നും നിഷ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പാറുവിന്റെ സഹോദരന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഹാപ്പി ബെര്‍ത്ത് ഡേ ആദിക്കുട്ട എന്നെഴുതിയ വീഡിയോയില്‍ പാറുവും അനിയനുമാണ് വീഡിയോയിലുള്ളത്. സഹോദരനെ ചേര്‍ത്ത് പിടിച്ച് സ്‌നേഹിക്കുകയും കളിപ്പിക്കുകയുമൊക്കെ ചെയ്യുകയാണ് പാറു. മൂത്തസഹോദരിയെയും വീഡിയോയില്‍ കാണാം. പാറുവിന്റെ കുട്ടിത്തവും തമാശകളും വീണ്ടും കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഏറെ നാളുകള്‍ക്ക് ശേഷം ഫാന്‍സ് പേജുകളില്‍ നിറയെ പാറുവിന്റെ വീഡിയോസാണ്. ഒപ്പം അനിയനുള്ള ജന്മദിന സന്ദേശങ്ങളും നിറയുന്നു.
Recommended Video

മാസങ്ങള്‍ക്ക് മുന്‍പ് അവതാരക ലക്ഷ്മി നക്ഷത്ര പാറുക്കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ നിന്നുള്ള രസകരമായ വീഡിയോയാണ് ലക്ഷ്മി യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. ഈ വീഡിയോയും വൈറലായിരുന്നു. പാറുക്കുട്ടിയെ മറ്റൊരു പരിപാടിയിലൂടെ കാണാന്‍ സാധിക്കുമോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. വൈകാതെ അതുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











