ഒര്‍ജിനല്‍ അമ്മയെക്കാളും നീലുവമ്മയെ ആണ് പാറുവിന് ഇഷ്ടം; പുത്തന്‍ വിശേഷങ്ങളുമായി പാറുവിനൊപ്പം ലക്ഷ്മി നക്ഷത്ര
ഉപ്പും മുളകും അവസാനിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ നിരാശയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മാസങ്ങളായി പരമ്പര കാണാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തി വെച്ചു എന്ന് മാത്രമായിരുന്നു അറിഞ്ഞത്. എന്നാല്‍ ഇനി ഷോ ഉണ്ടാവില്ലെന്ന തരത്തിലാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍.
അതേ സമയം പാറുക്കുട്ടി അടക്കമുള്ള താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തി. നിലവില്‍ ചില ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോയി പാറു വീണ്ടും തിളങ്ങി നില്‍ക്കുകയാണ്. ഇതിനിടെ സ്റ്റാര്‍ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര പാറുക്കുട്ടിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ നിന്നുള്ള വീഡിയോ ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

പാറുക്കുട്ടിയ്ക്കും സഹോദരങ്ങള്‍ക്കും സമ്മാനങ്ങളുമായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. നീലു അമ്മയെയും ബാലു അച്ഛനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉപ്പും മുളകിലുമാണെന്നാണ് പാറുവിന്റെ ഉത്തരം. ഓഡിഷന് വിളിച്ചപ്പോള്‍ പോവണോ വേണ്ടയോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു എന്ന് ഗംഗ പറയുന്നു. ലൈറ്റിന്റെ ഒക്കെ ചൂടൊക്കെ ഉള്ളത് കൊണ്ട് ആദ്യം പേടിയുണ്ടായിരുന്നു.
സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അവള്‍ കമിന്ന് കിടന്നതും നടക്കാന്‍ തുടങ്ങിയതുമൊക്കെ സെറ്റിലാണ്. സെറ്റില്‍ നിന്നും ഒന്ന് മറിഞ്ഞ് വീഴുക പോലും അവള്‍ ചെയ്തിട്ടില്ല. ആദ്യം അച്ഛാ എന്ന് വിളിച്ച് ബിജു സോപാനത്തിനെ ആയിരുന്നു. നീലുവമ്മയെ ആണോ ഗംഗയമ്മയാണോ ഇഷ്ടമെന്നുള്ള ചോദ്യത്തിന് നീലുവമ്മ എന്നായിരുന്നു പാറുവിന്റെ ഉത്തരം. ബാലുവിനെയോണാ അനിലച്ചനെയാണോ ഇഷ്ടമെന്ന ചോദ്യത്തിന് അനിലച്ചന്‍ എന്നും പറയുന്നു.


Click it and Unblock the Notifications











