ഉപ്പും മുളകും കുടുംബത്തിൽ പുതിയ വിശേഷം, മുടിയന്റെ സന്തോഷത്തിൽ തിളങ്ങിയത് പാറുക്കുട്ടി
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയ്ക്ക് മികച്ച കാഴ്ചക്കാരാണുള്ളത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പരമ്പരാണ് ഉപ്പും മുളകും. സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ വീട്ടില അംഗങ്ങളെ പോലെയാണ്.

അതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് ഏറെ വ്യത്യാസ്തമായിട്ടാണ് ഉപ്പും മുളകും പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഇത് തന്നെയാണ് പരമ്പരയെ പ്രേക്ഷകരുടെ പ്രിയങ്കരമാക്കിയതും. ബാലുവും നീലവും അഞ്ച് മക്കളുമെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളാണ്. സാധാരണ കുടുംബത്തിൽ നടക്കുന്ന രസകരമായ വഴക്കും ബഹളവും സന്തോഷവും തമാശയുമൊക്കെയാണ് ഉപ്പും മുളകിലുമുള്ളത്. കണ്ണീർ പരമ്പരകൾ വാണിരുന്ന മലയാളം മിനിസ്ക്രിനിലേയ്ക്കാണ് ബാലുവും കുടുംബവും അവരുടെ രസകരമായ കുടുംബ വിശേഷവുമായി എത്തുന്നത്.

ബാലവും നീലുവും ഇവരുടെ നാല് മക്കളായ വിഷ്ണു, ലച്ചു, ശിവാനി, കേശു എന്നിവരെ ചുറ്റിപ്പറ്റിയാണ് പരമ്പര ആരംഭിക്കുന്നത്. സാധാരണ എല്ലാ കുടുംബത്തിലും കാണുന്ന പ്രശ്നങ്ങൾ തന്നെയാണ് പരമ്പരയും പ്രേക്ഷകരുമായി പങ്കുവെച്ചത്. ബിജു സോപാനവും നിഷ സാരംഗും മാത്രമായിരുന്നു പ്രേക്ഷകർക്ക് സുപരിചിതം. എന്നാൽ വളരെ പെട്ടെന്ന് തന്നെ റിഷിയും, ശിവാനിയും അൽസാമബിത്തും ജൂഹിയുമെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിക്കുകയായിരുന്നു,

രസകരമായ സംഭവങ്ങളുമായിട്ടാണ് ഉപ്പും മുളകും ദിവസേനെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിലേയ്ക്ക് പാറുക്കുട്ടിയും കൂടി എത്തിയതോടെയാണ് ഉപ്പും മുളകിന്റേയും കഥ ആകെ മാറിയത്. ബാലുവിന്റേയും നീലുവിന്റേയും അഞ്ചാമത്തെ മകളായിട്ടാണ് പാറുക്കുട്ടി എത്തിയിരിക്കുന്നത്. കൈ കുഞ്ഞായിരുന്നപ്പോൾ സീരിയലിൽ എത്തിയ കുഞ്ഞ് ഇന്ന് ഉപ്പും മുളകിന്റേയും പ്രധാന ഘടകമായിട്ടുണ്ട്. പാറുക്കുട്ടിയുടെ കളി ചിരികൾ കാണാൻ വേണ്ടി ഉപ്പും മുളകും കാണുന്നവരുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുടിയൻ വിഷ്ണുവിന്റെ പിറന്നാൾ ആഘോഷമാണ്. ഈ എപ്പിസോഡ് സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇപ്പോൾ പുറത്തു വരുന്നത് മുടിയൻ വിഷ്ണുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ്. ഓഫ് സ്ക്രീൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിറന്നാൾ വിഷ്ണുവിന്റെയാണെങ്കിലും തിളങ്ങി നിൽക്കുന്നത് പാറുക്കുട്ടിയാണ്. ശിവാനിക്കും മുടിയനും ഒപ്പമുള്ള പാറുക്കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പാറുക്കുട്ടി ഫാൻസ് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്.

മുടിയന്റെ രസകരമായ കട്ടൗട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാറാണ്. പിറന്നാൾ സ്പെഷ്യലായിട്ടാണ് ഈ കട്ടൗട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ചെടിയുടെ താഴെ മുഖത്തിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ്. ചെടിയുടെ ഇലകൾ കട്ടൗട്ടിനു മുകളിൽ തണൽവിരിച്ച് നിൽക്കുകയാണ്. ഇതിനു മുന്നിൽ നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയാണ് പാറുക്കുട്ടി. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


Click it and Unblock the Notifications











