ഫ്രീക്കിയായി ഉപ്പും മുളകിലെ പാറുക്കുട്ടി! കുഞ്ഞ് താരത്തിന്റെ പണി പാളി ഗാനം കേട്ട് ഞെട്ടി ആരാധകർ...
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ബേബി അമേയ. സ്വന്തം പേരിനെക്കാളും ഉപ്പും മുളകിലെ പാറുക്കുട്ടി എന്ന പേരിലൂടെയാണ് കുഞ്ഞ് താരം പ്രേക്ഷകർക്കിടയിൽ സുപരിചിത. മലയാളം ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാറുക്കുട്ടി. കഠിനമായ അഭിനയമോ ഡയലോഗുകളൊ ഇല്ലാതെയാണ് പാറുക്കുട്ടി ആരാധകരെ നേടിയെടുത്തത്.
അഭിനയത്തിൽ കഴിവ് തെളിയിച്ച പാറുക്കുട്ടി ഇപ്പോൾ മറ്റൊരു മേഖലയിലും ചെറിയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ്. അഭിനയം മാത്രമല്ല പാട്ട് പാടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞ് താരം. വെറും പാട്ടല്ല. . നടൻ നീരജ് മാധവ് എഴുതി പാടിയ പണി പാളി ഗാനമാണ് പാറുക്കുട്ടി ആലപിച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കൈ കുഞ്ഞായിരിക്കുമ്പോഴാണ് പാറുക്കുട്ടി നീലുവിന്റേയും ബാലുവിന്റേയും മകളായി ഉപ്പും മുളകും പരമ്പരയിൽ എത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള ആരാധകരെ നേടിയെടുക്കാൻ കുഞ്ഞ് താരത്തിന് നിമിഷ നേരം കൊണ്ട് സാധിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ഉപ്പും മുളകും പരമ്പരയുടെ പ്രധാന ഘടകമായി പാറുക്കുട്ടി മാറുകയായിരുന്നു. ആദ്യകാലത്ത് കുഞ്ഞിന്റെ കളി- ചിരി കാണാൻ വേണ്ടി പ്രേക്ഷകർ ഉപ്പും മുളകും കാണാൻ എത്തുമായിരുന്നു. പാറുക്കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടവും ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകർ ലൈവായി കാണുകയായിരുന്നു.
Recommended Video

ലോക്ക് ഡൗൺ കാലത്ത് പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ഗാനമായിരുന്നു നടൻ നീരജ് മാധവൻ എഴുതി ആലപിച്ച പണി പാളി. പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകർ പാടി നടന്ന ഗാനമായിരുന്നു ഇത്. ഗാനം വൈറലായതിന് പിന്നാലെ ഡാൻസ് ചലഞ്ച് അടക്കം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരങ്ങളും പണി പാളി ചലഞ്ചുമായി രംഗത്തെത്തിയിരുന്നു പ്രേക്ഷകരുടെ പണിപാളി ചലഞ്ച് നീരജ് മാധവൻ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പാറുക്കുട്ടിയുടെ പണിപാളി വെർഷനാണ്. കുഞ്ഞ് താരത്തിന്റെ ഗാന സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അതിമനോഹരമായിട്ടാണ് പാറുക്കുട്ടി ഗാനം ആലപിച്ചിരിക്കുന്നത്. പാറുക്കുട്ടിയുടെ ഫാൻസ് പേജുകളിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പാറുക്കുട്ടിയുടെ അവതരണം ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.. പാറുക്കുട്ടിയുടെ പുത്തൻ നമ്പരുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.

ലോക്ക് ഡൗണിന് ശേഷം വീണ്ടും പരമ്പര ആരംഭിച്ചിരിക്കുകയാണ്. ബാലുവും നീലുവും മൂന്ന് മക്കളുമായിരുന്നു ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടത്. പാറുകക്കുട്ടിയെ ഥിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ ആവശ്യം ശക്തമായതിനെ തുടർന്ന് പാറുക്കുട്ടി വീണ്ടും പരമ്പരയിൽ സജീവമാകുകയായിരുന്നു. ഇപ്പോൾ സ്വന്തമായി ഡായലോഗ് പറയാൻ തുടങ്ങിയിട്ടുണ്ട് കുഞ്ഞ് അമേയ.
പാറുക്കുട്ടിയുടെ പണി പാളി ഗാനം കാണാം


Click it and Unblock the Notifications