ശിവ കാര്‍ത്തികേയന്റെ ചെല്ലമ്മ’യ്ക്ക് ചുവടുവെച്ച് ഉപ്പു മുളകിലെ പൂജ! ഗംഭീരമെന്ന് ആരാധകർ..
ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി നായർ. സ്വന്തം പേരിനേക്കാളും പൂജ ജയറാം എന്ന പേരിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ സുപരിചിത. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് അശ്വതി. നടി തന്നെയാണ് തന്റെ ഡാൻസിനോടുള്ള കമ്പത്തെ കുറിച്ച വെളിപ്പെടുത്തിയത്. ഇപ്പോ സോഷ്യൽ മിഡിയയിൽ വൈറലാകുന്നത് അശ്വതിയുടേയും സുഹൃത്തിന്റേയും ഒരു ഉഗ്രൻ നൃത്ത വീഡിയോണ്.

ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രം 'ഡോക്ടര്‍'ലെ 'ചെല്ലമ്മ' എന്ന ഗാനത്തിനാണ് അശ്വതിയും സുഹൃത്തും ചുവട് വെച്ചിരിക്കുന്നത്. അമീന്‍ ബിന്‍ അബു ഒരുക്കിയ ഗാനരംഗത്തില്‍ നടി ഹെന്ന ബെല്ലയും അശ്വതി എസ്. നായരുമാണ് ചുവടുവെക്കുന്നത്.ഇവരുടെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാവിലെ...പുറത്ത് നല്ല കട്ട മഴ..വേറെന്തു ചെയ്യാൻ, ഇട്ടു നല്ല ഒരടിപൊളി പാട്ട്... എന്ന് കുറിച്ച് കൊണ്ടാണ് തകർപ്പൻ ഡാൻസ് വീഡിയോ പോസ്റ്റ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷാഭിപ്രായമാണ് ഈ ഡാൻസ് വീഡിയോയ്ക്ക് ലഭിക്കുന്നത്. രണ്ടു പേരും കലക്കി എന്നാണ് വീഡിയോയ്ക്ക് അധികം ലഭിക്കുന്ന കമന്റ്. ഉറിയടി എന്ന സിനിമയിലും റോസ് ഗിറ്റാറിനാല്‍ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലും വേഷമിട്ട താരമാണ് ഹെന്ന ബെല്ല.
ലോക്ക് ഡൗണിന് ശേഷമാണ് അശ്വതി ഉപ്പും മുളകിലും പ്രത്യക്ഷപ്പെട്ടത്. മുടിയന്റെ സുഹൃത്തായിട്ടായിരുന്നു നടിയുടെ എൻട്രി. തുടക്ക സമയത്ത് സമ്മിശ്ര പ്രതികരണമായിരുന്നു അശ്വതിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ അത് മാറി വരുകയാണ്. ബാലുവും നീലവും മക്കളായ മുടിയനും കേശുവും ശിവയും പാറുക്കുട്ടിയുമെല്ലാം ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാണ്. ഇവർക്കൊപ്പം പൂജയേയും പ്രേക്ഷകർ അംഗീകരിച്ചിട്ടുണ്ട്. സാധാരണ സീരിയലുകളിൽ നിന്ന് വ്യത്യസ്തമായ ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകും പററയുന്നത്. ഇതിൽ സങ്കടവും സന്തോഷവും ഒരുപോലെയുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അശ്വതി. തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രം പേജിലൂടെ താരം പങ്കുവെയ്ക്കാറുണ്ട് . ഇതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന നൃത്തം പങ്കുവെച്ചു കൊണ്ടായിരുന്നു നൃത്തത്തിനോടുള്ള നടിയുടെ താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് ,
അനിരുദ്ധ് രവിചന്ദാണ് ചെല്ലമ്മ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. ഇത് അനിരുദ്ധും ജോനിത ഗാന്ധിയും ചേര്‍ന്നാണ് ആലപിച്ചിച്ചിരിക്കുന്നത്. നെല്‍സണ്‍ ദില്‍പ്കുമാര്‍ ഒരുക്കുന്ന ഡോക്ടര്‍ ചിത്രത്തില്‍ ശിവ കാര്‍ത്തികേയനും പ്രിയങ്ക മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കോമഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ രസകരമായ വേഷത്തിലാണ് എത്തുന്നത്.


Click it and Unblock the Notifications