ഉപ്പും മുളകിലെ പൂജ ജയറാം മിടുക്കി തന്നെ! താരത്തിന്റെ വാക്കുകൾ വൈറലാകുന്നു...

ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി നായർ. ലോക്ക് ഡൗണിന് ശേഷമാണ് ബാലുവിന്റേയും നീലുവിന്റേയും കുടുംബത്തിനോടൊപ്പം അശ്വതി എത്തിയത്. തുടക്ക സമയത്ത് സമ്മിശ്ര പ്രതികരണമായിരുന്നു അശ്വതിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ അത് മാറി വരുകയാണ്. പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് ഉപ്പും മുളകും പരമ്പരയിൽ അശ്വതി അവതരിപ്പിക്കുന്നത്.

uppum mulakum

സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അശ്വതി പങ്കുവെച്ച ഒരു ചിത്രമാണ്. എനിക്ക് കാറ്റിന്റെ ദിശ മാറ്റാൻ കഴിയില്ല,പക്ഷെ എനിക്ക് എന്റെ യാത്രയെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് അടുപ്പിക്കാൻ സാധിക്കും", എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വാക്കും ചിത്രവും വൈറലായിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലാണ് താരം കൂടുതൽ സജീവം. .ഏകദേശം എഴുപത്തിനായിരത്തിനടുത്ത് ഫോളോവേഴ്‌സ് താരത്തിനുണ്ട്.

അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് അശ്വതി. ഡാൻസ് തനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്ന് താരം ഒരു ചിത്രത്തിനോടൊപ്പം കുറിച്ചിരുന്നു. ഭരതനാട്യം ചെയ്യുന്നതിന്റെ ചിത്രത്തിനോടൊപ്പമാണ് ഡാൻസിനോടുള്ള താരത്തിന്റെ കമ്പത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. കൂടാത സ്റ്റൈലൻ ചിത്രങ്ങളും പൂജ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. പാവട ധരിച്ച് ഗ്ലാമർ ഗെറ്റിപ്പിൽ എത്തിയ ചിത്രമായിരുന്നു ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം വൈറലായതോട് കൂടിയാണ് മുടിയന്റെ സുഹൃത്തായ പൂജ എന്ന അശ്വതിയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ തിരയാൻ തുടങ്ങിയത്.

ലോക്ക് ഡൗണിന് ശേഷം വീണ്ടും പരമ്പര ആരംഭിച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ചിത്രീകരണം മുന്നോട്ട് പോകുന്നത്. നീലുവും ബാലുവും മുടിയനും കേശവും ശിവയുമായിരുന്നു ആദ്യത്തെ എപ്പിസോഡുകളിൽ എത്തിയത്. ഇപ്പോൾ പാറുക്കുട്ടിയും പരമ്പരയിൽ എത്തിയിട്ടുണ്ട്. പാറുക്കുട്ടി മടങ്ങി എത്തിയതോടെ പ്രേക്ഷകർ സന്തോഷത്തിലാണ് . ഉപ്പും മുളകും പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ബേബി അമേയ. ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ഏറെ രസകരമായി പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകിലെ എല്ലാ താരങ്ങളും പ്രേക്ഷകരുട പ്രിയപ്പെട്ടവരാണ്.

അശ്വതി നായരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X