ഉപ്പും മുളകിലെയും അടുത്ത നായികയോ? പൂജ ജയറാമിനെ സ്വീകരിച്ച് ആരാധകര്‍, ഇനിയും ഉണ്ടാവണമെന്ന് ആവശ്യം
മിനിസ്‌ക്രീനില്‍ ഏറ്റവും റേറ്റിംഗ് സ്വന്തമാക്കിയ ഉപ്പും മുളകും ഇതുവരെ ഉണ്ടായിരുന്നതിലും ഹിറ്റായി തുടരുകയാണ്. ലോക്ഡൗണില്‍ ചെറിയൊരു ഇടവേള വന്നപ്പോള്‍ തന്നെ ആരാധകര്‍ ആശങ്കയിലായിരുന്നു. കണ്ട് വന്നിരുന്ന കഥകളെല്ലാം പാടെ മാറ്റി മറിച്ച് ത്രില്ലടിപ്പിക്കുന്ന കുറച്ച് എപ്പിസോഡുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ട് വരുന്നത്.
പാറുക്കുട്ടി ഇല്ലെന്നുള്ളത് വലിയ കുറവാണെങ്കിലും ഉപ്പും മുളകിലേക്കുമെത്തിയ പൂജ ജയറാം തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്. മുടിയനെ വിവാഹം കഴിക്കണമെന്നാണ് പൂജയുടെ ആഗ്രഹം. അതിന് സമ്മതം മൂളുകയാണ് ആരാധകര്‍. ലെച്ചുവായിട്ടെത്തിയ ജൂഹി റുസ്തഗിയുടെ മുഖസാദൃശ്യം ഉള്ളതായിരുന്നു അശ്വതി നായര്‍ എന്ന നടിയ്ക്ക് ഉപ്പും മുളകിലൂടെ വലിയ ജനശ്രദ്ധ നേടി കൊടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ അശ്വതിയുടെ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വലിയ തോതില്‍ തരംഗമാക്കിയിരുന്നു. ഇനിയുള്ള എപ്പിസോഡുകളില്‍ പൂജയുടെ സാന്നിധ്യം ഉണ്ടാവണമെന്നാണ് ആരാധകരിപ്പോള്‍ പറയുന്നത്. പെട്ടെന്ന് തന്നെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കരുതാന്‍ അശ്വതിയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരാധകര്‍ സൂചിപ്പിച്ചു.
അതേ സമയം വിമര്‍ശനവുമായി എത്തുന്നവരും കുറവല്ല. അശ്വതിയെ അനുകൂലിക്കുന്നതിനൊപ്പം എതിര്‍പ്പ് പങ്കുവെച്ച് കൊണ്ടും ചിലരെത്തിയിരുന്നു. എന്തായാലും കഴിഞ്ഞ എപ്പിസോഡുകളില്‍ ഒരു തമ്പുരാന്റെ കഥയാണ് ഉപ്പും മുളകിലും കാണിക്കുന്നത്. നങ്ങേലി എന്ന താഴ്ന്നജാതിക്കാരിയുടെ മകള്‍ ചിരുതയെ സ്‌നേഹിക്കുന്ന കൊച്ചു തമ്പുരാന്റെ കഥയായിരുന്നു.

പുതിയ എപ്പിസോഡില്‍ ചിരുതയെ കൊന്ന് നങ്ങേലിയുടെ വീടിന് തീ വെക്കുകയാണ് തമ്പുരാന്‍. നീലു നങ്ങേലിയായി എത്തുമ്പോള്‍ ശിവയും കേശുവും മക്കളായിട്ടും എത്തുന്നുണ്ട്. മുടിയനാണ് കൊച്ചു തമ്പുരാന്‍. നങ്ങേലി എന്ന വേഷത്തിനൊപ്പം സുഭദ്ര തമ്പുരാട്ടി എന്നൊരു വേഷം കൂടി നീലു അവതരിപ്പിക്കുന്നുണ്ട്. പോലീസ് വേഷത്തിലും തമ്പുരാനായിട്ടും ബാലുവും എത്തുന്നു.
Recommended Video
ഇതുവരെ കണ്ട് വന്നിരുന്ന കഥയില്‍ നിന്നും വലിയൊരു മാറ്റം വരുത്തി കൊണ്ടാണ് ഉപ്പും മുളകും വീണ്ടും പ്രേക്ഷക പ്രശംസ നിലനിര്‍ത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ പാറുക്കുട്ടിയെ കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പറയുകയാണ് ആരാധകര്‍. കൊവിഡ് 19 ന്റെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പാറുക്കുട്ടിയെ ഉടനെ കൊണ്ട് വരില്ലെന്നാണ് അറിയുന്നത്.


Click it and Unblock the Notifications