ഉപ്പും മുളകില്‍ ലച്ചുവിനെപ്പോലെ തന്നെ പൂജ ജയറാമും സ്റ്റൈലിഷാണ്! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു
പാറമട വീട്ടിലെത്തിയ അതിഥിക്ക് വ്യത്യസ്തമായ സ്വീകരണമായിരുന്നു ലഭിച്ചത്. പൂജ ജയറാം എന്ന കഥാപാത്രമായാണ് അശ്വതി നായര്‍ എത്തിയത്. പാവാടയും ചന്ദനക്കുറിയുമൊക്കെയായുള്ള വരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ലച്ചുവിന് പകരമായാണോ പൂജ എത്തിയതെന്നായിരുന്നു തുടക്കത്തിലെ സംശയം. ബാലു-നീലു ദമ്പതികളുടെ മൂത്തമകളായ ലച്ചുവെന്ന ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിച്ചത് ജൂഹി റുസ്തഗിയായിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു ജൂഹിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.
ലച്ചുവെന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വിവാഹത്തോടെയായിരുന്നു ലച്ചു ഉപ്പും മുളകില്‍ നിന്നും അപ്രത്യക്ഷയായത്. നേവിക്കാരനായ സിദ്ധാര്‍ത്ഥായിരുന്നു ലച്ചുവിനെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ വിശേഷങ്ങളും വിവാഹവുമൊക്കെ വലിയ ചടങ്ങായിരുന്നു. കോടിക്കണക്കിന് പേരായിരുന്നു വിവാഹ എപ്പിസോഡുകള്‍ കണ്ടത്. വിവാഹ ശേഷം ലച്ചുവും സിദ്ധാര്‍ത്ഥും പാറമട വീട്ടിലേക്ക് വിരുന്നിന് വന്നിരുന്നു. ഇതിന് ശേഷമായി ഇരുവരും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ലച്ചുവെന്ന കഥാപാത്രം ഉപ്പും മുളകും പരമ്പരയില്‍ നിന്നും മാറുകയായിരുന്നു.
താന്‍ പിന്‍വാങ്ങിയെന്ന് വ്യക്തമാക്കി ജൂഹി റുസ്തഗി എത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ലച്ചു തിരിച്ചുവന്നിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ആരാധകര്‍ എത്തിയിരുന്നു. അതിനിടയിലാണ് പൂജ ജയറാമിന്റെ മാസ് എന്‍ട്രി. ലച്ചുവിന് പകരമെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നുവെങ്കിലും അത്തരമൊരു വരവായിരുന്നില്ല പൂജയുടേത്. താന്‍ ലച്ചുവിന് പകരമല്ല പൂജ ജയറാമായാണ് എത്തിയതെന്നും അശ്വതി പറഞ്ഞിരുന്നു. മോഡലിംഗിലും ആങ്കറിലുമൊക്കെയായി സജീവമായ അശ്വതിക്ക് ആരാധകരേറെയാണ്.

Recommended Video
വിമര്‍ശനങ്ങളുമായി ഒരുവിഭാഗം എത്തിയിരുന്നുവെങ്കിലും മറുവിഭാഗം താരത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നായിരുന്നു അശ്വതി പറഞ്ഞത്. ഉപ്പും മുളകില്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു താരമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. അമ്മ ഡാന്‍സ് ടീച്ചറായതിനാല്‍ കുട്ടിക്കാലം മുതലേ തന്നെ താനും ഡാന്‍സ് പഠിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.
സാരിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തിയായിരുന്നു അടുത്തിടെ അശ്വതി എത്തിയത്. ജീന്‍സും ടോപ്പും അണിഞ്ഞും ഷോര്‍ട്‌സ് അണിഞ്ഞുള്ള ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്രൈഡല്‍ ഫോട്ടോ ഷൂട്ട് നടത്തിയും താരമെത്തിയിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ നമ്പര്‍ കൂടിയെന്നും അശ്വതി പറഞ്ഞിരുന്നു. ജൂഹിയെപ്പോലെ തന്നെ അശ്വതിയും ഫാഷന്‍ പ്രേമിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications