ഉപ്പും മുളകിലെയും പൂജ; ഹോട്ട് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളുമായി അശ്വതി നായര്‍

ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ മലയാള പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിയ ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണെന്ന പേര് സ്വന്തമാക്കിയതിനൊപ്പം വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഈ ടീമിന് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ പൂജ ജയറാം എന്ന കഥാപാത്രത്തെ കൊണ്ട് വന്ന് തരംഗമുണ്ടാക്കിയിരുന്നു.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായരാണ് ഉപ്പും മുളകിലെയും പൂജ ജയറാമായി എത്തിയത്. തുടക്കത്തില്‍ അശ്വതിയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീടിങ്ങോട്ടുള്ള പെര്‍ഫോമന്‍സ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഓണത്തിന് ശേഷം കുറച്ച് എപ്പിസോഡുകളില്‍ അശ്വതിയെ കാണാനില്ലെന്ന് വന്നതോടെ ആരാധകര്‍ വീണ്ടും അന്വേഷണങ്ങളുമായി എത്തിയിരുന്നു.

aswathy-nair

ഇന്‍സ്റ്റാഗ്രാമില്‍ ഒരുലക്ഷത്തില്‍ അധികം ഫോളോവേഴ്സുള്ള അശ്വതി നിരന്തരം പോസ്റ്റുകള്‍ ഇടാറുണ്ട്. കൂടുതലും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഏറ്റവും ശ്രദ്ധേയം ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള വേഷങ്ങളിലും മോഡലിലുമുള്ള ചിത്രങ്ങളാണ് അശ്വതി പങ്കുവെക്കാറുള്ളത്. ഏറ്റവും പുതിയതായി കാല് വ്യക്തമായി കാണുന്നത് പ്രകാരം മുട്ടിന് മുകളില്‍ നില്‍ക്കുന്ന വസ്ത്രങ്ങളായിരുന്നു അശ്വതി തിരഞ്ഞെടുത്തത്.

ഫ്രീക്കത്തി ലുക്കിലുള്ള ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ സ്ലീവ്‌ലെസ് ആയിട്ടുള്ള വസ്ത്രത്തിലുള്ള ചിത്രങ്ങളും അശ്വതി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വര്‍ക്കലയിലുള്ള ബീച്ച് റിസോര്‍്ട്ടില്‍ എത്തിയതായിരുന്നു അശ്വതി. കടല്‍ക്കരയില്‍ കാറിന് മുകളില്‍ കയറി ഇരിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ക്ക് താഴെ റിസോര്‍ട്ട് നല്‍കിയതിനുള്ള നന്ദിയും അശ്വതി രേഖപ്പെടുത്തിയിരുന്നു.

aswathy-nair

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

അഭിനേത്രി എന്നതിലുപരി ഒരു കലാകാരി കൂടിയാണ് അശ്വതി. നൃത്തത്തെയും പാട്ടിനേയും സ്‌നേഹിക്കുന്ന നടി ഫിറ്റ്‌നസിനും ഏറെ പ്രധാന്യം നല്‍കുന്ന ആളാണ്. രണ്ടര വയസ്സിലാണ് അമ്മ എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ തുടങ്ങിയത്. പാട്ടും പാടും അതെന്റെ സ്വകാര്യ അഹങ്കാരമാണെന്ന് ചുമ്മാ പറഞ്ഞതാണ്. എനിക്ക് പാടാനിഷ്ടമാണ്. ഞാന്‍ പാടുമെന്നാണ് എന്റെ വിചാരം. ഉള്ള സത്യാവസ്ഥ പറഞ്ഞപ്പോള്‍ എല്ലാവരും ട്രോളി. തികച്ചും അപ്രതീക്ഷിതമായിരുന്നു ഉപ്പും മുളകിലേക്ക് താന്‍ വന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അശ്വതി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X