ഉപ്പും മുളകിലെയും പൂജയുടെ ഓണം! പുതിയ ചിത്രത്തിലുള്ളത് ഭര്‍ത്താവാണോ? ചോദ്യവുമായി ആരാധകര്‍
ഉപ്പും മുളകും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇക്കാലയളവില്‍ ലെച്ചു എന്ന കഥാപാത്രത്തിന്റെ പിന്മാറ്റമായിരുന്നു പ്രേക്ഷകരെ നിരാശയിലാക്കിയത്. ഓണത്തിനെങ്കിലും ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്നുള്ള മുറവിളിയായിരുന്നു എല്ലായിടത്തും. ഫാന്‍സ് പേജുകളില്‍ നിറയെ ലെച്ചുവിനെ കുറിച്ചും പുതിയ കഥാപത്രമായ പൂജ ജയറാമിനെ കുറിച്ചുള്ള പോസ്റ്റുകളുമായിരുന്നു നിറഞ്ഞത്.
ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗിയുമായി സാമ്യം തോന്നുന്നതായിരുന്നു പൂജ ജയറാമായി എത്തിയ അശ്വതി നായര്‍ക്കും പ്രേക്ഷക പ്രീതി ലഭിച്ചത്. തുടക്കത്തില്‍ ലഭിച്ച പിന്തുണ പിന്നീട് മാറി മറിഞ്ഞെങ്കിലും ഉപ്പും മുളകിലെയും സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് അശ്വതി. പരമ്പരയിലെ കഥാപാത്രം ലേശം പക്വത ഇല്ലാത്ത കഥാപാത്രമാണെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വരുന്നത്.

മോഡേണ്‍ ലുക്കിലുള്ള കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി ഇതിനകം തന്നെ അശ്വതി എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞു. ആരും ഇതുവരെ പരീക്ഷിക്കാത്ത വെറൈറ്റി ഫോട്ടോഷൂട്ടാണ് നടിയുടേത്. ഇപ്പോഴിതാ അശ്വതി നായരുടെ ഓണാഘോഷത്തെ കുറിച്ചുള്ള കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഉപ്പും മുളകിലെയും നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗിനൊപ്പമുള്ള ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി കൊടുത്തിരിക്കുന്നത്.

അതുപോലെ ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നുള്ള ഫോട്ടോസും നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. 'ഒരു തുമ്പ പൂവിന്റെ ചിരിയുമായി തിരുവോണ നാള്‍ വന്നെത്തി. എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് എഴുതി പുതിയ ചില ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അത് മാത്രമല്ല സെറ്റ് സാരി ഉടുത്ത് നില്‍ക്കുന്ന ചിത്രങ്ങളും അശ്വതിയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications