For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകില്‍ റിഹേഴ്സലൊന്നുമില്ലെന്ന് അശ്വതി, പൂജയെ ട്രോളുന്നവരോട് പറയാനുള്ളത് ഇതാണ്

  |

  ഉപ്പും മുളകിലേക്ക് അടുത്തിടെയായിരുന്നു പൂജ ജയറാമെന്ന അതിഥി കഥാപാത്രമെത്തിയത്. ലച്ചുവിന് പകരാമായാണോ പൂജയുടെ വരവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പട്ടുപാവാടയണിഞ്ഞ് ലച്ചുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വരവായിരുന്നു അശ്വതി നായരുടേത്. ലച്ചുവിന് പകരമായല്ല പൂജ എത്തിയതെന്ന് അണിയറപ്രവര്‍ത്തകരും താരങ്ങളും ഒരുപോലെ വ്യക്തമാക്കിയിരുന്നു. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. മറുവിഭാഗമാവട്ടെ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

  ഉപ്പും മുളകില്‍ എത്തിയതിന് ശേഷം കൂടുതല്‍ പേര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും അശ്വതി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ അശ്വതിയുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയം മാത്രമല്ല ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് അശ്വതി. നൃത്തത്തിലും സജീവമാണ് താനെന്നും അശ്വതി പറയുന്നു. ജാംഗോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അശ്വതി നായര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

   ഉപ്പും മുളകിലെ പൂജ

  ഉപ്പും മുളകിലെ പൂജ

  സൂര്യ മ്യൂസിക്കിലെ പ്രോഗ്രാം പൊഡ്യൂസറും അവതാരകയുമായിരുന്നു അശ്വതി നായര്‍. ആങ്കറിങ്ങിലേക്ക് പിന്നീടാണ് വന്നത്. പ്രോഗ്രാം പൊഡ്യൂസറായിട്ടിരിക്കാനാണ് ഇഷ്ടം. നല്ലൊരു അവസരമാണത്. പുതിയ ആശയങ്ങളും മറ്റുമായി നില്‍ക്കാം. ആങ്കറിംഗു ഇഷ്ടമാണ്. ഇപ്പോ ആക്ടിങ് നോക്കിയപ്പോള്‍ അതും ഇഷ്ടമായി. പൊഡക്ഷന്‍ സൈഡില്‍ ക്രിയേറ്റീവായി വര്‍ക്ക് ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം.

  റിഹേഴ്സലില്ല

  റിഹേഴ്സലില്ല

  ആങ്കറിങാണോ ആക്ടിങ്ങാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ അത് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു അശ്വതി പറഞ്ഞത്. ആങ്കറിങ്ങില്‍ നമുക്കെന്ത് വേണമെങ്കിലും പറയാം. ആക്ടിങ്ങ് അങ്ങനെയല്ല. ഉപ്പും മുളകിന് റിഹേഴ്‌സലൊന്നുമില്ല. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് സീനും ഡയലോഗുകളുമൊക്കെ പറഞ്ഞ് തരുന്നു, ചെയ്യുന്നു. നമ്മള്‍ എങ്ങനെയാണോ വീട്ടില്‍ അതേ പോലെയങ്ങ് ചെയ്യുന്നു. പ്രത്യേകിച്ച് എഫേര്‍ട്ടൊന്നുമില്ല. ഞാനെന്താണോ അത് തന്നെയാണ് അവിടെ കാണിക്കുന്നത്.

  ഉപ്പും മുളകിലേക്ക് എത്തിയത്

  ഉപ്പും മുളകിലേക്ക് എത്തിയത്

  ശരിക്കും ഇതിന് മെന്റലാണോ സൈക്കോയാണെന്നൊക്കെ ചിലര്‍ക്ക് സംശയമുണ്ട്. അങ്ങനെയല്ല, പൂജ ജയറാമായി അഭിനയിക്കുമ്പോഴാണ് സൈക്കോയാവുന്നത്. സൂര്യ ടിവിയില്‍ ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഓഫര്‍ വന്നത്. എന്റെയൊരു സുഹൃത്തിലൂടെയായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. ഒരുദിവസം രാത്രിയായിരുന്നു വിളിച്ചത്. ഉപ്പും മുളകും എനിക്ക് ഇഷ്ടമാണ്. വീട്ടിലെല്ലാവരും ഈ പരിപാടി കാണാറുണ്ട്. എനിക്ക് ചെയ്യാനാവുമോയെന്ന ആശങ്കയുണ്ടായിരുന്നു.

  ചെയ്തുനോക്കാം

  ചെയ്തുനോക്കാം

  നല്ലൊരു ത്രില്ലായിരുന്നു, പിറ്റേ ദിവസം പോയി മേക്കപ്പൊക്കെ ചെയ്ത് തുടങ്ങുകയായിരുന്നു. ഞാന്‍ ട്രൈ ചെയ്തുനോക്കാമെന്നായിരുന്നു പറഞ്ഞത്. ആദ്യത്തെ എപ്പിസോഡിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തന്നെ പറയണോയെന്നായിരുന്നു അശ്വതി ചോദിച്ചത്. ട്രോളുകള്‍ കുറേ കൂടുതലാണ്. അങ്ങനെയൊരു സൈക്കോ, പൊട്ടത്തി കഥാപാത്രത്തിന് 7,8 ഒക്കെ കൊടുക്കും. അത് വേറെയൊരു എക്‌സ്പീരിയന്‍സായിരുന്നു.

  Biju Sopanam Exclusive Interview | FilmiBeat Malayalam
  ക്യാംപസ് പ്ലേസ്മെന്‍റിലൂടെ

  ക്യാംപസ് പ്ലേസ്മെന്‍റിലൂടെ

  അമൃതയില്‍ പഠിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് മൂന്നാമത്തെ ദിവസം സൂര്യയില്‍ ജോയിന്‍ ചെയ്തു. ക്യാംപസ് പ്ലേസ്‌മെന്റായിരുന്നു. കൊച്ചു ടിവി, സൂര്യ മ്യൂസിക്, സൂര്യ ടിവി, മൂന്നിലും വര്‍ക്ക് ചെയ്തിരുന്നു. കുറെ യാത്ര പോവാനും പറ്റിയിരുന്നു. പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു ആദ്യം. അതിനിടയിലായിരുന്നു അവതാരകയാവുന്നോയെന്ന് ചോദിച്ചത്. സംസാരിക്കാന്‍ ഇഷ്ടമാണ് അങ്ങനെയാണ് അവതാരകയായത്.

  English summary
  Uppum Mulakum Fame Pooja Jayram Aka Aswathy Nair about her acting experience without rehersal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X