സ്റ്റൈലിഷ് ലുക്കില്‍ ഉപ്പും മുളകിലെയും സുന്ദരിയുടെ ചിത്രങ്ങള്‍! ബോള്‍ഡ് ലുക്കിലെ ഫോട്ടോസ് വൈറൽ
പ്രേക്ഷകരുടെ ഹൃദയത്തില്‍ വലിയ തരംഗമുണ്ടാക്കാന്‍ സാധിച്ചതിനാലാണ് ഉപ്പും മുളകിനെ കുറിച്ചുമുള്ള ഓരോ കാര്യങ്ങളും വൈറലാവുന്നത്. ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞത് അതിലെ താരങ്ങളിലൂടെയായിരുന്നു. കേന്ദ്രകഥാപാത്രങ്ങള്‍ മാത്രമല്ല ഇടയ്ക്ക് അതിഥി വേഷത്തിലെത്തുന്നവരും വലിയ ജനപിന്തുണ നേടി എടുക്കാറുണ്ട്.
അങ്ങനെയാണ് ഉപ്പും മുളകിലേക്കും പുതിയതായി എത്തിയ പാവാടക്കാരി ഹിറ്റാവുന്നത്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പിന്മാറിയതോടെ പ്രേക്ഷകര്‍ നിരാശയിലായിരുന്നെങ്കിലും ജൂഹിയുടെ മുഖസാദൃശ്യമുള്ള അശ്വതി നായര്‍ വന്നത് ശ്രദ്ധേയമായി. പൂജ ജയറാം എന്ന കഥാപാത്രത്തെയായിരുന്നു അശ്വതി അവതരിപ്പിച്ചിരുന്നത്. മുടിയന്റെ കാമുകിയാവാനായി എത്തിയ പൂജ ആദ്യ എപ്പിസോഡുകളില്‍ തന്നെ തരംഗമുണ്ടാക്കി.

എന്നാല്‍ പിന്നീട് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു ഈ കഥാപാത്രത്തിന് ലഭിച്ചത്. ഉപ്പും മുളകിലും പൂജയായി അശ്വതി നായര്‍ എന്ന കുട്ടിയെ കയറ്റേണ്ട വല്ല കാര്യം ഉണ്ടായിരുന്നോ? എന്ന് ചോദിക്കുകയാണ് ആരാധകരിപ്പോള്‍. സ്ഥിരമായി പരമ്പര കാണുന്നര്‍ക്ക് പെട്ടെന്ന് പൂജയെ കൂടി ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നത് കാരണമാണ് ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
Recommended Video
പൂജ വെറുപ്പിക്കല്‍ മാത്രം എന്ന് പറയുന്നവരോട് തനിക്ക് കിട്ടിയ കഥാപാത്രത്തെ മികച്ചതാക്കാന്‍ അശ്വതിയ്ക്ക് കഴിുന്നുണ്ടെന്ന് പറയുകയാണ് ആരാധകര്‍. സൗന്ദര്യം മാത്രമല്ല നല്ല കഴിവുള്ള കുട്ടിയാണെന്നും ഫേസ്ബുക്കിലെ ചര്‍ച്ചകളില്‍ പറയുന്നു. കരിയറില്‍ വലിയ വിജയങ്ങള്‍ നേടാന്‍ സാധിച്ച താരസുന്ദരി തന്നെയാണ് അശ്വതി നായര്‍ എന്ന് അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും വ്യക്തമായിരുന്നു.

മോഡലിങ്ങില്‍ താല്‍പര്യമുള്ള അശ്വതി പലപ്പോഴും കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതെല്ലാം തരംഗമായി മാറിയിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ചില പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു പാലത്തിന് മുകളില്‍ ബോള്‍ഡ് ലുക്കിലുള്ള പുതിയ ചിത്രമായിരുന്നു അശ്വതി പോസ്റ്റ് ചെയ്തിരുന്നത്. 'നമ്മള്‍ തന്നെ നമ്മുടെ ആദ്യ പതിപ്പ് ആയിരിക്കാന്‍ ശ്രമിക്കുക. മറ്റൊരാളുടെ രണ്ടാം നിരക്ക് ആവുകയല്ല വേണ്ടതെന്നും' ചിത്രത്തിന് താഴെ അശ്വതി ക്യാപ്ഷനായി കൊടുത്തിരിക്കുകയാണ്.
ഉപ്പും മുളകിന്റെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും ഈ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. തുടക്കക്കാരി എന്ന നിലയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമൊക്കെ നേരിടേണ്ടി വരുമെന്നും അതൊന്നും കാര്യമാക്കേണ്ടന്നും അശ്വതിയോട് പറയുകയാണ് ആരാധകര്‍. വരും ദിവസങ്ങളില്‍ ഉപ്പും മുളകിലും മാറ്റി നിര്‍ത്താന്‍ പറ്റാത്ത കഥാപാത്രമായി അശ്വതി മാറണമെന്നും ചിലര്‍ പറയുന്നു.


Click it and Unblock the Notifications