മുടിയന് പ്രാങ്ക് കൊടുക്കാൻ ഇറങ്ങിയ ശിവാനിയുടെ അവസ്ഥ...വീഡിയോ വൈറലാകുന്നു !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ബാലുവും നീലവു മുടിയനും ശിവയും പാറുക്കുട്ടിയും കേശുവുമെല്ലാം മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഓരോ അംഗങ്ങളാണിപ്പോൾ. ചെറിയ സമയം കൊണ്ടാണ് ഇവർ മിനിസ്ക്രീനിൽ ആദ്യ സ്ഥാനം ഉറപ്പിച്ചത് .പരമ്പര ആരംഭിച്ചിട്ട് നാല് വർഷം പിന്നിടുകയാണ്. അന്നും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആദ്യ സ്ഥാനത്ത് തന്നെയാണ് ഉപ്പും മുളകും.

ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രണ്ട് താരങ്ങളാണ് റിഷിയും ശിവാനിയും. സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ മുടിയൻ, ശിവ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പരമ്പയിൽ സഹോദരങ്ങളായി എത്തുന്ന ഇവർ ജീവിതത്തിലും സഹോദരങ്ങളെ പോലെയാണ്. ഉപ്പും മുളകിനും പുറമേ ഡാൻസ് വീഡിയോകളുമായും ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ഉഗ്രൻ പ്രാങ്ക് വീഡിയോയാണ്. മുടിയന് പ്രാങ്ക് കൊടുക്കാൻ ഇറങ്ങി തിരിച്ച ശിവാനിയ്ക്ക് ഉഗ്രൻ പ്രാങ്ക് തിരിച്ച് കൊടുക്കുകയാണ് റിഷി.
ശിവാനിയും അമ്മയും കൂടിയാണ് റിഷിയ്ക്ക് പ്രാങ്ക് കൊടുക്കാൻ ഇറങ്ങുന്നത്. എന്നാൽ പകുതിവരെ ഇവർ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ നീങ്ങിയ. എന്നാൽ ക്ലൈമാക്സ് ആകുമ്പോഴേയ്ക്കും എല്ലാം കൈ വിട്ട് പോകുകയായിരുന്നു.
Recommended Video
റിഷിയുടേയും ശിവാനിയുടേയും പ്രാങ്കിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിഷിയുടെ യൂട്യൂബ് ചാനലിലൂടെ ഇത് പങ്കുവെച്ചിട്ടുമുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഉപ്പും മുളകും എപ്പിസോഡും ഇവിടെ ചർച്ചയാകുന്നുണ്ട്.
ലോക്ക് ഡൗണിന് ശേഷം ഉപ്പും മുളകും സീരിയിൽ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ആദ്യത്തെപ്പൊലെ തന്നെ മികച്ച അഭിപ്രായമാണ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡിനും ലഭിക്കുന്നത്. യൂട്യൂബ് ട്രെന്റിങ്ങിലും ഈ എപ്പിസോഡ് ഇടം പിടിച്ചിട്ടുണ്ട്. ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ എപ്പിസോഡ്. ന
റിഷിയുടേയും ശിവാനിയുടേയും പ്രാങ്ക് വീഡിയോ കാണാം


Click it and Unblock the Notifications











