അവിടുന്ന് പുറത്താക്കി ഇവിടെ എത്തിയോ? പുത്തന്‍ പരമ്പരയിലേക്ക് എത്തിയ റിഷിയെ കുറിച്ച് ആരാധകരുടെ കമന്റുകള്‍

തമാശ പരിപാടികളില്‍ നിന്നും കുടുംബകഥയുമായി എത്തിയതോടെയാണ് പല ടെലിവിഷന്‍ പരമ്പരകളും ശ്രദ്ധേയമായത്. ഉപ്പും മുളകും പോലെ ജനപ്രീതി നേടിയ പരമ്പരയാണ് അളിയന്‍സ്. കേരളത്തിലെ സാധാരണക്കാരുടെ വീടുകളില്‍ നടക്കുന്ന, നടന്ന് കൊണ്ടിരിക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് അളിയന്‍സും പ്രേക്ഷകരിലേക്ക് എത്തുന്നത്.

കുറഞ്ഞ കാലം കൊണ്ട് തന്നെ വളരെ മികച്ച പ്രതികരണം നേടിയ പരമ്പരയിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പരമ്പരയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ റിയാസ് നര്‍മകലയാണ് തങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ താരത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ റിയാസ് പങ്കുവെച്ച ഫോട്ടോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

aliyans

റിയാസ് നര്‍മകല, മഞ്ജു സുനിച്ചന്‍, അനീഷ് രവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയാണ് അൡയന്‍സ്. ഇവര്‍ക്കിടയിലേക്ക് നടന്‍ റിഷി എസ് കുമാര്‍ കൂടി ചേര്‍ന്നിരിക്കുകയാണ്. 'അളിയന്‍സ് കുടുംബത്തിലേക്ക് ഒരു ചുള്ളന്‍ കൂടി കടന്നു വരുന്നുവെന്ന' ക്യാപ്ഷനോടെയാണ് റിയാസ്, റിഷിയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചത്.

അളിയന്‍സിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തില്‍ പരമ്പരയിലെ മറ്റ് ചില താരങ്ങള്‍ കൂടി ഉണ്ട്. ഇതോടെയാണ് റിഷിയുടെ വരവിനെ പറ്റിയുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് റിഷി എസ് കുമാര്‍ ശ്രദ്ധേയനാവുന്നത്. ചെറിയ പ്രായം മുതല്‍ പരമ്പരയുടെ ഭാഗമായിരുന്ന റിഷി മുടിയന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ചുരുണ്ട മുടിയാണ് താരത്തിന് ജനപ്രീതി നേടി കൊടുത്തത്. വര്‍ഷങ്ങളോളം ഉപ്പും മുളകിന്റെയും ഭാഗമായിരുന്ന റിഷി പെട്ടെന്നാണ് അതില്‍ നിന്നും പുറത്താവുന്നത്. പരമ്പരയില്‍ റിഷിയുടെ കഥാപാത്രത്തിന്റെ വിവാഹം കഴിയുകയും ഇതിന് പിന്നാലെ ആ റോള്‍ തന്നെ ഇല്ലാതാവുകയായിരുന്നു. തന്റെ ഭാഗം ഒഴിവാക്കി തന്നെ പരമ്പരയില്‍ നിന്നും സംവിധായകന്‍ പുറത്താക്കിയെന്ന ആരോപണവുമായി റിഷി രംഗത്ത് വരികയും ചെയ്തു.

aliyans

തിരികെ പരമ്പരയിലേക്ക് തന്നെ വിളിക്കുമെന്ന് കരുതി കാത്തിരുന്നിട്ടും നടക്കാതെ വന്നതോടെയാണ് താന്‍ പ്രതികരണവുമായി രംഗത്ത് വന്നതെന്നാണ് അന്ന് റിഷി വെളിപ്പെടുത്തിയത്. എന്നാല്‍ ഉപ്പും മുളകില്‍ നിന്നും പൂര്‍ണമായും മാറിയെന്ന് കൂടി സൂചിപ്പിച്ച് കൊണ്ടാണ് റിഷി ഇപ്പോള്‍ പുതിയ പരമ്പരയുടെ ഭാഗമായിരിക്കുന്നത്.

ഉപ്പും മുളകിലേതിനും സമാനമായ രീതിയിലുള്ള വേഷമാണോ അൡയന്‍സില്‍ താരം കാഴ്ച വെക്കുന്നതെന്ന് അടക്കം അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ റിഷിയുടെ വരവിനെ പറ്റി സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 'നന്നായിട്ട് പോകുന്ന പരമ്പരയാണ്. നല്ലോണം അഭിനയിച്ചില്ലെങ്കില്‍ ഇവിടെയും ചീറ്റി പോകുമെന്നാണ്', ഒരാള്‍ റിഷിയോട് അഭിപ്രായപ്പെട്ടത്.

'അളിയന്‍സ് കാണല്‍ നിര്‍ത്തേണ്ടി വരുമോ, ഉപ്പും മുളകും തന്നെ വെറുപ്പിച്ചു കാണല്‍ നിര്‍ത്തി. വളരെ നല്ല കാര്യം. പണ്ട് ഹിപ്പികള്‍ എന്ന് പറഞ്ഞു ഒരു ഫാഷന്‍ നിലവില്‍ ഉണ്ടായിരുന്നു. അതുപോലെ മുടിയുടെ സ്‌റ്റൈല്‍ ഒക്കെ കൊള്ളാം. ഇപ്പോള്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന അളിയന്‍സ് ഇത്തരം മുടിയന്‍സിന്റെ അരങ്ങേറ്റത്തോടെ മുടിയാന്‍ ഉള്ള ഒരു സാഹചര്യം വരരുതെന്നും റിയാസ് നര്‍മകല ഇക്കാര്യം ശ്രദ്ധിക്കുമെന്നും പ്രത്യാശിക്കുന്നു', എന്നാണ് ഒരാളുടെ അഭിപ്രായം.

പ'ുതിയ അതിഥിയായി മാത്രം മതി. അല്ലാതെ മുഴുനീള കഥാപാത്രം വേണ്ടെന്നാണ് അഭിപ്രായം. തല്‍ക്കാലം വിരുന്നു വന്ന രൂപത്തിലുള്ള വേഷം മതി. എല്ലാവരും കൂടി ആയാല്‍ ഓവര്‍ ആവും. വലിയ കുഴപ്പമില്ലാതെ പോയ അളിയന്‍സ് കാണുന്നത് ഇനി അത് നിര്‍ത്തേണ്ടി വരുമോ? 'ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും'എന്ന പഴമൊഴി പോലെ, മുടിയനെ കൂടി കൂട്ടിയാല്‍ അറു ബോറാവും പരിപാടി', എന്നിങ്ങനെ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരികയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X