ബാലുവിന്റെയും നീലുവിന്റെയും മൂത്തമകന്‍! മുടിയന്റെ ദിവസമാണിന്ന്, ഋഷിയുടെ പിറന്നാളിന് ആശംസകൾ
ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ പരമ്പരയാണ് ഉപ്പും മുളകും. 2015 ല്‍ ആരംഭിച്ച ഷോ അഞ്ചാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന് മാത്രമല്ല ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായ കൃത്യമായി ഉപ്പും മുളകും വരാത്തതെന്താണെന്ന് അന്വേഷിച്ച് ആരാധകരെത്തിയിരിക്കുകയാണ്.
കൊറോണ കാലമായതിനാല്‍ പരമ്പരയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പലവിധ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നതെന്നാണ് അറിയുന്നത്. അതാണ് പുതിയ എപ്പിസോഡുമായി എത്താതെന്നാണ് അറിയുന്നത്. അതേ സമയം ഉപ്പും മുളകിലെയും മുടിയന്‍ അഥവ വിഷ്ണുവായിട്ടെത്തുന്ന ഋഷി എസ് കുമാറിന്റെ ജന്മദിനമാണെന്നുള്ള വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്.

ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളില്‍ നിറയെ വിഷ്ണുവിനുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഋഷി എസ് കുമാര്‍ എന്ന യഥാര്‍ഥ പേരിനെക്കാളും മുടിയന്‍ എന്ന പേരിലാണ് ആരാധകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയത്. ഉപ്പും മുളകും കാഴ്ചയിലെ ബാലചന്ദ്രന്‍ തമ്പിയുടെ മൂത്ത പുത്രനാണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തിന്‍ സുനില്‍ കുമാര്‍ പുഷ്പലത ദമ്പതികളുടെ മൂത്ത പുത്രനും ഋഷിക്ക് റിതു, ഋശേഷ് എന്നീ അനുജന്മാരുടെ മുത്തസഹോദരന്‍ കൂടിയാണ് താരം.
ഉപ്പും മുളകിലെയും ഇഷ്ടനടന്‍ എന്നതിലുപരി നൃത്തത്തെ ഭ്രാന്തമായി പ്രണയിക്കുന്ന ഒരു പാവം കാക്കനാട്ടുകാരനാണ് മുടിയനെന്നും ആരാധകര്‍ പറയുകയാണ്. മുടിയന്റെ രസകരമായ വീഡിയോസാണ് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വൈറലാവുന്നത്. സഹോദരന്മാര്‍ക്കൊപ്പമുള്ളതും മാതാപിതാക്കള്‍ക്കൊപ്പമുള്ളതുമായ വൈറല്‍ എപ്പിസോഡുകളിലെ രംഗങ്ങളുമെല്ലാം ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.
Recommended Video

പാറമട വീട്ടില്‍ താമസിക്കുന്ന ബാലചന്ദ്രന്‍ തമ്പിയുടെയും നീലിമയുടെയും മൂത്തമകനായ വിഷ്ണുവിനെ മുടിയന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. തല നിറയെ ചുരുണ്ട മുടി ഉള്ളതിനാല്‍ വന്ന പേരാണ്. ആ മുടി തന്നെയായിരുന്നു ഋഷിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും. ഉപ്പും മുളകിലെയും കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചിരുന്നു.
പാറുക്കുട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് അറിയാവുന്നതിനാല്‍ പാറുവിന്റെ ഫാന്‍സുകാരും മുടിയന് ആശംസകള്‍ അറിയിച്ച് വന്നിരുന്നു ഇപ്പോള്‍ മുടിയന് പൂജ ജയറാം എന്നൊരു നായികയെ കൂടി കൊണ്ട് വന്നതോടെ പരമ്പര മറ്റൊരു ലെവലിലേക്ക് എത്തിയിരിക്കുകയാണ്. മറ്റുള്ള താരങ്ങളെ പോലെ തന്നെ മുടിയന്റെ പേരിലും ഫാന്‍സ് പേജുകള്‍ സജീവമാണ്.


Click it and Unblock the Notifications