മുടിയന്‍റെ ബോധം പോയോ? ലച്ചു മാത്രമല്ല നൂറിനും ഭാമയും അനു സിത്താരയുമൊക്കെ അത് ചോദിച്ചു! കാണൂ
ഉപ്പും മുളകുമെന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മാറിയ അഭിനേതാവാണ് റിഷി എസ് കുമാര്‍. ഈ പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ഉപ്പും മുളകിലെ മുടിയനെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ആളെ മനസ്സിലാവും. ഡാന്‍സും പാട്ടുമായാണ് മുടിയന്‍ മുന്നേറുന്നത്. മുടിയന്റെ ഡാന്‍സിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് ഡാന്‍സ് നിര്‍ത്താനായി മുടിയന്‍ തീരുമാനിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ മുടിയന്‍ ഡാന്‍സിനെ ചേര്‍ത്തുപിടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മുടിയന്റെ പുതിയ പോസ്റ്റിനെക്കുറിച്ചാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.
മുടിയന്‍ ചേട്ടന് എന്താണ് പറ്റിയതെന്ന് മനസ്സിലാവുന്നില്ലെന്നും ബോധം പോയെന്നോ എന്താണ് മനസ്സിലാവുന്നില്ലെന്നായിരുന്നു ലച്ചു ചോദിച്ചത്. ആദ്യം തന്നെ ലച്ചുവായിരുന്നു സംശയവുമായി എത്തിയത്. എന്തെങ്കിലും പ്രശ്‌നമുണ്ടോ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്ന് ചോദിച്ചാണ് നൂറിന്‍ ഷെരീഫ് എത്തിയത്. എന്താണ് റിഷിക്ക് പറ്റിയതെന്ന് ചോദിച്ചാണ് ഭാമയും എത്തിയത്. മുടിയന്‍ ചേട്ടന് എന്താണ് പറ്റിയതെന്ന് സംശയവുമായി കേശുവും എത്തിയിരുന്നു. അവിടെ നിന്നും ഇവിടെ നിന്നും കേട്ടുവെന്നല്ലാതെ എന്താണ് കാര്യമെന്ന് ആര്‍ക്കും മനസ്സിലായിച്ചില്ല.

എന്താണ് ബോം പോയി എന്ന് ചോദിച്ചായിരുന്നു പാറുക്കുട്ടിയും എത്തിയത്. തേത്താ എന്ന് വിളിച്ചായിരുന്നു പാറുക്കുട്ടി വന്നത്. എന്താണെന്ന് പറഞ്ഞത് തരണമെന്ന് പറഞ്ഞ് ശിവയും എത്തിയിട്ടുണ്ട്. എന്താണ് സംഭവമെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും പെട്ടെന്ന് തന്നെ ശരിയാക്കിയില്ലെങ്കില്‍ നിന്റെ ബോധം കളയുമെന്നായിരുന്നു ഡി ഫോര്‍ ഡാന്‍സ് വിജയിയായ കുക്കു പറഞ്ഞത്. എല്ലാത്തിനുമൊടുവിലാണ് ബോധം പോയ് ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പറഞ്ഞ് അനു സിത്താര എത്തിയത്. റിഷി എസ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications