ഉപ്പും മുളകിലെയും മുടിയന്റെ ബോധം പോയോ? ആ സര്‍പ്രൈസ് ഇതാണെന്ന് വെളിപ്പെടുത്തി ഋഷി!
തലമുടിയുടെ പ്രത്യേകത കൊണ്ട് കേരളത്തില്‍ ശ്രദ്ധേയനായ താരമാണ് ഋഷി എസ് കുമാര്‍. ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകും പരിപാടിയിലൂടെയാണ് വിഷ്ണു എന്ന മുടിയനെ അവതരിപ്പിച്ച് ഋഷി എത്തുന്നത്. കാട് പോലെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മുടിയാണ് താരത്തിന്റെ പ്രത്യേകത. ഈ മുടി കാരണം സിനിമയിലേക്ക് വരെ അവസരങ്ങള്‍ ഋഷിയെ തേടി എത്തിയിരുന്നു. ഉപ്പും മുളകും കുടുംബത്തിലെ മൂത്ത മകനായ വിഷ്ണുവിന്റെ ബോധം പോയിരിക്കുകയാണ്.

മുടിയന് ബോധം പോയെന്ന പേരില്‍ ഋഷിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി തരംഗമായത്. ലെച്ചു, ശിവ, കേശു, പാറുക്കുട്ടി, എന്നിങ്ങനെ ഉപ്പും മുളകിലെയും സഹോദരങ്ങള്‍ മുതല്‍ നടിമാരായ ഭാമ, അനു സിത്താര, മെറിന മൈക്കിള്‍, നൂറിന്‍ ഷെരിഫ്, കുക്കു, എന്നിവരെല്ലം സംശയത്തോടെ എത്തിയിരിക്കുകയാണ്. എന്താണ് ഈ ബോധം പോയത്..? ഞങ്ങള്‍ക്കൊന്നും മനസിലായിട്ടില്ലെന്നും എല്ലാവരും പറഞ്ഞിരുന്നു.
തന്നോട് ഈ ചോദ്യം ചോദിച്ചവര്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മുടിയന്‍. എനിക്ക് ബോധം പോയതാണോ അതേ മറ്റെന്തിങ്കിലുമാണോ എന്നറിയാന്‍ ഈ വരുന്ന ഇരുപതാം തീയ്യതി വരെ കാത്തിരിക്കാനാണ് മുടിയന്‍ പറയുന്നത്. അനു സിത്താര അടക്കമുള്ള നടിമാര്‍ നന്ദി പറഞ്ഞിരിക്കുന്നതില്‍ മുടിയന്‍ പുതിയൊരു സംരംഭവുമായിട്ടാണ് എത്തിയിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications