ഉപ്പും മുളകും പരമ്പരയിലെ മുടിയന്‍ സിനിമയിലേക്ക്.. ബിഗ് സ്ക്രീന്‍ അരങ്ങേറ്റത്തെക്കുറിച്ച് റിഷി!
Recommended Video

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലെ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയില്‍ അഭിനയിക്കുന്ന താരങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായാണ് പ്രേക്ഷകര്‍ കാണുന്നത്. സീരിയലുകള്‍ക്ക് നേരെ മുഖം തിരിക്കുന്നവര്‍ പോലും ഈ പരിപാടി വിടാതെ പിന്തുടരുന്നുവെന്നത് പരിപാടിയുടെ വിജയമാണ്. ഉപ്പും മുളകും പരമ്പരയിലെ അവിഭാജ്യ ഘടകമാണ് മുടിയന്‍ വിഷ്ണു. അടുത്തിടെ താരം പരിപാടിയില്‍ നിന്നും കുറച്ചു ദിവസം വിട്ടുനിന്നപ്പോള്‍ ആരാധകര്‍ക്ക് ആശങ്കയായിരുന്നു. എന്നാല്‍ ഡാന്‍സ് പരിപാടിയുമായി വിദേശത്തേക്ക് പോയ വിഷ്ണു ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയിരുന്നു.
പേര് പോലെ തന്നെ മുടിയാണ് റിഷി ശിവകുമാറിന്റെ പ്രധാന ഹൈലൈറ്റ്. കുരുവിക്കൂട് പോലെയുള്ള മുടിയും ഡാന്‍സിനോടുള്ള ഇഷ്ടവുമാണ് റിഷിയുടെ പ്രധാന പ്രത്യേകത. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളേവേഴ്‌സുള്ള റിഷി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യവും ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചിട്ടുള്ളത്.

നീരജ് മാധവന്‍ നായകനായെത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെയാണ് മുടിയന്‍ ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ചിത്രത്തില്‍ ബാഷ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും റിഷി കുറിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications