For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകില്‍ കേശുവിന്‍റെ പ്രണയിനിയും ശിവാനിയുടെ ബദ്ധശത്രുവുമായ അലീന ഫ്രാന്‍സിസ് ആരാണെന്നറിയുമോ?

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായാണ് പരമ്പര മുന്നേറുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് പരിപാടിയുടെ പ്രധാന പ്രത്യേകത. അതാത് കഥാപാത്രത്തെ അങ്ങേയറ്റം ഒതുക്കത്തോടെയാണ് ഓരോരുത്തരും അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ സംഭവവികാസങ്ങളുമായാണ് ഓരോ ദിവസവും പരിപാടി എത്തുന്നത്. അതാത് ദിവസത്തെ പ്രമോ എത്തുമ്പോള്‍ മുതലേ തന്നെ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. താരങ്ങളുടെ പേരിലും പരിപാടിയുടെ പേരിലുമൊക്കെയായി പാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. ബാലുവിന്റേയും നീലുവിന്റേയും അഞ്ചാമത്തെ കണ്‍മണിയായ പാറുക്കുട്ടിയാണ് ഇപ്പോഴത്തെ താരം. കരുനാഗപ്പള്ളി സ്വദേശിനിയായ അമേയക്കുട്ടിയാണ് പാറുവായി എത്തുന്നത്.

  മമ്മൂട്ടിക്ക് അന്യഭാഷയോട് താല്‍പര്യമാണ് എന്നാല്‍ മോഹന്‍ലാലിന് അങ്ങനെയല്ല! അതിനൊരു കാരണമുണ്ട്! കാണൂ!

  ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങളുണ്ട് ഉപ്പും മുളകില്‍. തുടക്കം മുതലേ തന്നെ പരമ്പരയിലുള്ളവര്‍. ഭാസി, രമ, അലീന ഫ്രാന്‍സിസ്, ശ്രീക്കുട്ടന്‍, ജയന്തന്‍, ഓട്ടോ ചന്ദ്രന്‍, കണ്‍മണി, ഷുക്കൂര്‍, നവാസ്, കനകം, സുസ്മിത, തുടങ്ങിയവരൊക്കെ ഇടയ്ക്ക് എത്തിയിരുന്നു. കേശഉവിന്റെ ഗേള്‍ഫ്രണ്ടായ അലീന ഫ്രാന്‍സിസിനെ അവതരിപ്പിക്കുന്നത് റിയയാണ്. ശിവാനിയും അലീനയും ഒരേ ക്ലാസിലാണെങ്കിലും ബദ്ധശത്രുക്കളാണ്. കേശുവിന് അലീനയോടുള്ള താല്‍പര്യം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം, ഇതിനായി ശിവ നടത്തിയ ശ്രമങ്ങളെല്ലാം പരാജയമാവുകയായിരുന്നു. അലീനയെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാല്‍ വയലന്റാവാറുണ്ട് ശിവാനി. ഇടയ്ക്കിടയ്ക്ക് അതിഥിയായെത്തുന്ന അലീന ഫ്രാന്‍സിസ് ആരാണെന്നും കുഞ്ഞുതാരത്തിന്റെ കൂടുതല്‍ വിശേഷങ്ങളും പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ സ്റ്റാര്‍ മാജിക്കില്‍ സീത താരങ്ങളെത്തിയപ്പോള്‍ റിയയും ഒപ്പമുണ്ടായിരുന്നു.

  ആര്യയ്ക്കും വിശാലിനും പിന്നാലെ ചിമ്പുവും വിവാഹിതനാവുന്നു? വിവാഹത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ

  ടമാര്‍ പഠാറിന്റെ പുത്തന്‍ പതിപ്പ്

  ടമാര്‍ പഠാറിന്റെ പുത്തന്‍ പതിപ്പ്

  മിനിസ്‌ക്രീനിലെ മിന്നും താരങ്ങളെല്ലാം ഒരുമിച്ചെത്തുന്ന പരിപാടിയാണ് ടമാര്‍ പഠാര്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും ആര്‍ജെയുമായ ലക്ഷ്മിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വിവിധ പരമ്പരകളിലൂടെയും സിനിമകളിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച താരങ്ങളാണ് പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. രസകരമായ ടാസ്‌ക്കുകളും പാട്ടും നൃത്തവുമൊക്കെയായാണ് ഓരോ എപ്പിസോഡും പൂര്‍ത്തിയാവുന്നത്. അടുത്തിടെയായിരുന്നു പരിപാടിയുടെ പേര് സ്റ്റാര്‍ മാജിക് എന്നാക്കിയത്. ഉപ്പും മുളകിലെ താരങ്ങളായിരുന്നു അതിഥികളായി എത്തിയത്. പിന്നീട് അരയന്നങ്ങളുടെ വീട് പരമ്പരയിലെ അംഗങ്ങളും എത്തിയിരുന്നു. സീത താരങ്ങളാണ് ലേറ്റസ്റ്റ് എപ്പിസോഡില്‍ എത്തിയത്.

  സീത താരങ്ങളെത്തിയപ്പോള്‍

  സീത താരങ്ങളെത്തിയപ്പോള്‍

  ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന സീതയിലെ താരങ്ങളായിരുന്നു കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക്കിലേക്കെത്തിയത്. സ്വാസിക, അന്‍സില്‍, മാന്‍വി, നവീന്‍ അറക്കല്‍, ജസീല എന്നിവര്‍ക്കൊപ്പമായിരുന്നു കുഞ്ഞുതാരമായ റിയയും എത്തിയത്. അന്‍സിലും റിയയുമൊഴികെയുള്ളവര്‍ നേരത്തെയും ടമാര്‍ പഠാറില്‍ പങ്കെടുത്തിരുന്നു. വാശിയേറിയ മത്സരത്തിനൊപ്പം മനോഹരമായ നൃത്തച്ചുവടുകളുമുണ്ടായിരുന്നു. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരമ്പരകൡലൊന്ന് കൂടിയാണ് സീത. നായകനായ ഇന്ദ്രന്‍ സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയിരുന്നില്ല. അദ്ദേഹത്തെ വിളിച്ചിരുന്നുവെങ്കിലും വന്നില്ലെന്നായിരുന്നു അവതാരക പറഞ്ഞത്.

  സീതയിലെ ചാരുമോള്‍

  സീതയിലെ ചാരുമോള്‍

  ചാരുമോള്‍ എന്ന കഥാപാത്രത്തെയാണ് റിയ സീതയില്‍ അവതരിപ്പിക്കുന്നത്. സീതയുടെ സഹോദരിയുടെ മകളാണ് ചാരു. പ്രസവത്തെത്തുടര്‍ന്ന് അമ്മ മരിച്ചുപോയ ചാരുവിനെ സ്വന്തം മകളായാണ് സീതയും ഇന്ദ്രനും വളര്‍ത്തുന്നത്്. ഇന്ദ്രച്ഛനും സീതമ്മയുമെന്നാണ് ചാരു അവരെ വിളിക്കുന്നത്. ഇവര്‍ക്ക് കുഞ്ഞുപിറക്കുകയാണെന്ന സന്തോഷവാര്‍ത്തയെത്തിയപ്പോള്‍ ഇനി തന്നെ സ്‌നേഹിക്കില്ലേയെന്ന സംശയത്തിലായിരുന്നു ചാരു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മൂത്ത മകള്‍ നീയാണെന്നായിരുന്നു ഇന്ദ്രനും സീതയും പറഞ്ഞത്. സീതയിലെ കുഞ്ഞുതാരമാണ് റിയ.

  റിയയുടെ വരവ്

  റിയയുടെ വരവ്

  താന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നതെന്നായിരുന്നു റിയ പറഞ്ഞത്. ഇപ്പോള്‍ കേരളത്തില്‍ സെറ്റിലാണ് താനെന്നുമായിരുന്നു റിയ പറഞ്ഞത്. ബൂഖ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. കാഴ്ച സിനിമ കണ്ടതിന് ശേഷമാണ് ഈ വാക്ക് പഠിച്ചത്. നമ്മളെക്കാളും നന്നായി കുട്ടി മലയാളം പറയുമെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. ഇടയ്ക്ക് ഗുജറാത്തിയില്‍ സംസാരിച്ചപ്പോള്‍ ലക്ഷ്മിയായിരുന്നു അതിന്റെ മലയാളം പറഞ്ഞത്.

  ഗെയിമിലും തിളങ്ങി

  ഗെയിമിലും തിളങ്ങി

  സ്റ്റാര്‍ മാജിക്കിലെ ടാസ്‌ക്കിലും സീതയും സംഘവും തിളങ്ങിയിരുന്നു. ഇത്തരത്തിലുള്ള ടാസ്‌ക്കുകള്‍ നേരത്തെ ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു റിയ പറഞ്ഞത്. വെള്ളം കൊണ്ടുള്ള ഗെമിം ഏറെ ഇഷ്ടമാണെന്നും റിയ പറഞ്ഞിരുന്നു. റിയ ഗുജറാത്തിയില്‍ സംസാരിച്ചപ്പോള്‍ ലക്ഷ്മിയായിരുന്നു അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. തന്റെ അച്ഛന്‍ ഗുജറാത്തിലാണെന്നായിരുന്നു ലക്ഷ്മിപ്രിയ പറഞ്ഞത്. അഞ്ചാം ക്ലാസുകാരിയാണ് റിയ.

  കേശുവിനെക്കുറിച്ച്

  കേശുവിനെക്കുറിച്ച്

  ഉപ്പും മുളകും താരങ്ങള്‍ അതിഥിയായെത്തിയപ്പോള്‍ കേശു പറഞ്ഞത് അലീനയെക്കുറിച്ചായിരുന്നു. അലീനയെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു കേശുവിന്റെ ഡയലോഗ്. ഇതിനിടയിലാണ് ഉപ്പും മുളകിലെ അലീന ഫ്രാന്‍സിസാണ് റിയയെന്നും ലക്ഷ്മി പറഞ്ഞത്. അലീനയ്‌ക്കെന്താണ് കേശുവിനോട് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ കേശൂ, നിന്നെ ഞാന്‍ ഒരുപാട്. മിസ്സ് ചെയ്യുന്നുവെന്നായിരുന്നു റിയ പറഞ്ഞത്. ഇതിനിടയിലാണ് നെല്‍സണും സംഘവും ഗുജറാത്തി കാല്‍ത്തള കെട്ടിയ എന്ന ഗാനം റിയയ്ക്കായി ആലപിച്ചത്.

  നൃത്തത്തിലൂടെ വിസ്മയിപ്പിച്ചു

  നൃത്തത്തിലൂടെ വിസ്മയിപ്പിച്ചു

  അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് റിയ വേദി വിട്ടത്. പല്ലോലഡ്‌കേ എന്ന ഗാനത്തിനൊപ്പമായാണ് റിയ ചുവടുവെച്ചത്. അലീന ഫ്രാന്‍സിസ് ആള് ചില്ലറക്കാരിയല്ലല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇതിന് പിന്നാലെയായാണ് അനുവും നൃത്തവുമായെത്തിയത്. നേരത്തെ മുടിയനൊപ്പവും അനു നൃത്തം ചെയ്തിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ ലേറ്റസ്റ്റ് എപ്പിസോഡ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  സ്വാസികയും അന്‍സിലും

  സ്വാസികയും അന്‍സിലും

  ജൂനിയര്‍ കുഞ്ചാക്കോ ബോബനെന്നായിരുന്നു അന്‍സിലിനെ വിശേഷിപ്പിച്ചത്. സ്റ്റേജ് പരിപാടികളില്‍ നൃത്തവുമായെത്തി കൈയ്യടി നേടിയ താരം കൂടിയാണ് അന്‍സില്‍. ഒറ്റയടിപ്പാതയിലെ എന്ന ഗാനത്തിനൊപ്പമായാണ് സ്വാസികയും അന്‍സിലും ചുവട് വെച്ചത്. നോമ്പായിരുന്നിട്ടും ഗെയിമിലും പങ്കെടുത്ത താരത്തിനാണ് കൈയ്യടിയെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. ഗെയിമില്‍ മാത്രമല്ല നൃത്തത്തിലൂടെയും നിറഞ്ഞ കൈയ്യടിയായിരുന്നു താരം നേടിയത്. സിനിമയിലെ ഗാനം പോലെ തന്നെ റിയല്‍ ലൈഫായുള്ള നൃത്തമാണ് കണ്ടതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Uppum Mulakum fame Riya in star Magic with Seetha team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X