ഉപ്പും മുളകിലെയും കനകത്തിന്റെ യഥാര്‍ഥ വിവാഹം! ഭര്‍ത്താവിനെ പരിചയപ്പെടുത്തി വിവാഹ ചിത്രങ്ങളുമായി നടി

സിനിമയിലും സീരിയലുകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല താരങ്ങളും ഏറെ കാലത്തിന് ശേഷമാണ് തിരക്കുകളൊക്കെ മാറ്റി വെച്ച് വീട്ടിലിരിക്കുന്നത്. വെറുതേ ഇരിക്കുന്ന സമയത്ത് പഴയ ആല്‍ബങ്ങളെല്ലാം തപ്പിയെടുത്ത് ഫോട്ടോസ് പങ്കുവെക്കുന്നത് പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. സിനിമാലോകത്ത് നിന്നും സീരിയല്‍ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് വിവാഹസമയത്തെ ഫോട്ടോസുമായി എത്തുന്നത്.

ഇപ്പോഴിതാ ഉപ്പും മുളകിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ കനകം ആണ് തന്റെ വിവാഹ ഫോട്ടോസുമായി എത്തിയിരിക്കുന്നത്. രസകരമായ കാര്യം കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഹിണിയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ഇന്ന് എന്നുള്ളതാണ്. ഫേസ്ബുക്കിലൂടെയാണ് വിവാഹത്തെ കുറിച്ച് പറഞ്ഞും ചിത്രങ്ങളുമായി നടി എത്തിയിരിക്കുന്നത്.

 കനകത്തിന്റെ വിവാഹ വാര്‍ഷികം

ലോക് ഡൗണ്‍ വന്നതോടെ മലയാളികള്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഉപ്പും മുളകും ആയിരിക്കും. വര്‍ഷങ്ങളായി ജനപ്രീതി സ്വന്തമാക്കി സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകിലെയും ഓരോ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലൊരാള്‍ കനകം എന്ന വേഷത്തിലെത്തിയ റോഹിണി ആയിരുന്നു. ബാലുവിന്റെ തമിഴ് മാമന്റെ മകളായ കനകം പരമ്പരയിലുടനീളം നിറഞ്ഞ് നിന്നിരുന്നു. ആയിരം എപ്പിസോഡിലേക്ക് എത്തുന്നതിന് മുന്‍പായിരുന്നു കനകത്തിന്റെ വിവാഹം പരമ്പരയില്‍ നടന്നത്.

 കനകത്തിന്റെ വിവാഹ വാര്‍ഷികം

ആരാധകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കി കൊണ്ടായിരുന്നു കനകവും ഓട്ടോ ചന്ദ്രനുമായി വിവാഹം നടന്നത്. ലോക് ഡൗണിന് തൊട്ട് മുന്‍പ് വരെ പ്രക്ഷോപണം ചെയ്ത എപ്പിസോഡുകളില്‍ കനകം ഗര്‍ഭിണിയായതായിരുന്നു കാണിച്ചത്. ഇതോടെ ഉപ്പും മുളകിലും അടുത്ത കുഞ്ഞതിഥിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. വരുന്ന എപ്പിസോഡുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്കിതാ കനകത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാം. ഇത് പരമ്പരയിലെ കഥ അല്ല. യഥാര്‍ഥ ജീവിതത്തില്‍ കനകമായിട്ടെത്തിയ റോഹിണിയുടെ വിശേഷമാണ്.

കനകത്തിന്റെ വിവാഹ വാര്‍ഷികം

'ഇഷ്ടം പോലെ സമയം ഉള്ളതു കൊണ്ട് പഴയ പടങ്ങള്‍ തപ്പി എടുത്തു. അതൊക്കെ നോക്കുമ്പോള്‍ ഒരു സുഖം. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഓര്‍മകള്‍. അങ്ങനെ ഏപ്രില്‍ 27, 2009 പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരായി. ഏതായാലും ഞാന്‍ കുറെ കഷ്ടപ്പെട്ട് തപ്പി എടുത്ത ചിത്രങ്ങള്‍ അല്ലേ. അപ്പോള്‍ പങ്കു വെക്കാമെന്ന് കരുതി'. എന്നും പറഞ്ഞായിരുന്നു റോഹിണി ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.

 കനകത്തിന്റെ വിവാഹ വാര്‍ഷികം

രാഹുല്‍ എന്നാണ് റോഹിണിയുടെ ഭര്‍ത്താവിന്റെ പേര്. താലി കെട്ടുന്ന സമയത്തുള്ളതടക്കം വിവാഹ സമയത്ത് ഇരുവരും ഒന്നിച്ചുള്ള ഒരുപാട് ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയുമൊക്കെ നടി പരിചയപ്പെടുത്തിയിരിക്കുകയാണ്. രസകരമായ മറ്റൊരു കാര്യം ശരീരം മുഴുവന്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് റോഹിണി വിവാഹത്തിനെത്തിയത് എന്നതാണ്. ചിത്രങ്ങളില്‍ നിന്നും എടുത്ത് കാണിക്കുന്നതും അതാണെന്ന് ആരാധകര്‍ പറയുന്നു. ഇത് ജ്വല്ലറിയുടെ പരസ്യമാണോ എന്നാണ് കൂടുതല്‍ ആളുകളും കമന്റുകള്‍ ഇട്ടിരിക്കുന്നത്.

 കനകത്തിന്റെ വിവാഹ വാര്‍ഷികം

ഉപ്പും മുളകും ഫാന്‍സ് ഗ്രൂപ്പുകളിലും റോഹിണിയുടെ വിവാഹ വാര്‍ഷിക വിശേഷങ്ങള്‍ ആരാധകര്‍ പങ്കുവെച്ചിരുന്നു. അതിനൊപ്പം ഇന്ന് പാറുക്കുട്ടിയുടെ യഥാര്‍ഥ അച്ഛനും അമ്മയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണെന്നുള്ളതാണ് മറ്റൊരു വിശേഷം. ഇതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്തായാലും ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനുള്ള ഒരുപാട് കാര്യങ്ങളാണ് ഈ ലോക് ഡൗണ്‍ കാലത്ത് ഉണ്ടായി കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X