ഉപ്പും മുളകില്‍ ഏറെയിഷ്ടം അവളെയാണ്! പാറുക്കുട്ടി അനിയത്തിയെപ്പോലെ! അന്ന് ടെന്‍ഷനടിച്ചെന്നും ശിവാനി!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലെ ഈ പരമ്പര റേറ്റിങ് ഏറെ മുന്നിലാണ്. ഉപ്പും മുളകിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.ഇവരുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഇടയ്ക്ക് എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു. വീട്ടിലുള്ള താരങ്ങളെ വെച്ച് ചിത്രീകരിച്ച എപ്പിസോഡ് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു സംപ്രേഷണം ചെയ്തത്.

ലോക് ഡൗണില്‍ കുരുങ്ങിയ ബാലുവിനെയായിരുന്നു പ്രേക്ഷകര്‍ കണ്ടത്. നെയ്യാറ്റിന്‍കരയിലേക്ക് പോയ ബാലു അവിടെ കുടുങ്ങുകയായിരുന്നു. നീലുവും മക്കളും പാറമട വീട്ടിലുമായിരുന്നു. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എപ്പിസോഡിന് പിന്നാലെയായാണ് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശിവാനി വിശേഷങ്ങള്‍ പങ്കുവെച്ചത്.

ലോക് ഡൗണില്‍

ലോക് ഡൗണില്‍

വീട്ടില്‍ ഇരിക്കുമ്പോള്‍ ഉപ്പും മുളകും കുടുംബത്തെ മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇടയ്ക്ക് ടിക് ടോക് പരീക്ഷണവുമായും മുടിയനെത്തിയിരുന്നു. മക്കളും കൊച്ചുമകനും വീട്ടിലുണ്ടെങ്കിലും ഉപ്പും മുളകിലെ മക്കളെ മിസ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു നിഷ സാരംഗ് പറഞ്ഞത്. ലോക് ഡൗണിലെ മിസ്സിംഗിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശിവാനി ഇപ്പോള്‍.

ട്രിപ്പുകള്‍ മിസ്സ് ചെയ്യുന്നു

ട്രിപ്പുകള്‍ മിസ്സ് ചെയ്യുന്നു

ഷൂട്ടിംഗില്ലാതെ താരങ്ങളെല്ലാം വീട്ടിരിക്കുകയാണ് ഇപ്പോള്‍. അച്ഛന്റെ സ്ഥലമായ ഇരിങ്ങാലക്കുടയിലാണ് തങ്ങള്‍ ഇപ്പോഴുള്ളതെന്ന് ശിവാനി പറയുന്നു. വിശേഷാവസരങ്ങളിലാണ് മുന്‍പ് ഇവിടേക്ക് വരാറുള്ളത്. ഇതാദ്യമായാണ് ഇവിടെ ഇത്രയും ദിവസം നില്‍ക്കാനാവുന്നത്. അതിന്റെ സന്തോഷമുണ്ട്. വെക്കേഷന്‍ സമയത്തെ ടൂറും മറ്റ് യാത്രകളും കൂട്ടുകാര്‍ക്കൊപ്പമുള്ള കളികളുമൊക്കെ താന്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും ശിവാനി പറയുന്നു.

പാറുക്കുട്ടി അനിയത്തിയെപ്പോലെ

പാറുക്കുട്ടി അനിയത്തിയെപ്പോലെ

ഉപ്പും മുളകില്‍ ആരോടാണ് ഏറെ അടുപ്പമുള്ളതെന്നും ശിവാനി തുറന്നുപറഞ്ഞിരുന്നു. എല്ലാവരുമായും അടുത്ത ബന്ധമാണ്. പാറുക്കുട്ടിയെ ഭീകരമായി മിസ്സ് ചെയ്യുന്നുണ്ട്. ഒറ്റക്കുട്ടിയായതിനാല്‍ അവളെനിക്ക് അനിയത്തിയാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അങ്ങനെയായാണ് കാണുന്നത്. ഷൂട്ടിംഗ് സെറ്റിലെ തിരക്കും ബഹളുമൊക്കെ ഇപ്പോള്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. പാറുക്കുട്ടിയെ വീഡിയോ കോളില്‍ വിളിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ നിഷ സാരംഗും എത്തിയിരുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പം

അച്ഛനും അമ്മയ്ക്കുമൊപ്പം

ജീവിതത്തിലെ മികച്ച കാര്യങ്ങളിലൊന്നാണ് ഉപ്പും മുളകിലേക്കും എത്തിയത്. ഈ കുടുംബത്തിനൊപ്പം ചേരാനായത് വലിയൊരു അനുഗ്രഹമാണ്. അച്ഛനായെത്തുന്ന ബിജു സോപാനവും അമ്മ നിഷ സാരംഗുമൊക്കെ വലിയ താരങ്ങളാണ്. അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ശിവാനി കാണുന്നത്.

ടെന്‍ഷനായിരുന്നു

ടെന്‍ഷനായിരുന്നു

ലോക് ഡൗണ്‍ എപ്പിസോഡിനെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ ശിവാനി ത്രില്ലിലായിരുന്നു. വീട്ടിലിരുന്നുള്ള ഷൂട്ട് എങ്ങനെയായിരിക്കുമെന്നായിരുന്നു ആലോചിച്ചത്. സംവിധായകനേക്കാള്‍ കൂടുതല്‍ ടെന്‍ഷനായിരുന്നു തനിക്കെന്നും താരം പറയുന്നു. പ്രത്യേകമായി ചിത്രീകരിച്ച രംഗങ്ങള്‍ എങ്ങനെയായിരിക്കും അവര്‍ എഡിറ്റ് ചെയ്യുന്നതെന്നറിയാന്‍ ആകാംക്ഷയായിരുന്നു. ഇത്തരമൊരു എപ്പിസോഡിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.

പാചകത്തിലും

പാചകത്തിലും

വാചകം മാത്രമല്ല പാചകത്തിലും താന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് ശിവാനി പറയുന്നു. സീറ്റ് പീനട്ട് ബോളും മാമ്പഴക്കൂട്ടാനുമൊക്കെയായിരുന്നു ഉണ്ടാക്കിയത്. അത് പോലെ തന്നെ ചില ക്രാഫ്റ്റ് വര്‍ക്കുകളും ചെയ്യുന്നുണ്ട്. അടുക്കളത്തോട്ടത്തിലെ കാര്യങ്ങളും നോക്കുന്നുണ്ട്. അത് പോലെ തന്നെ ഡാന്‍സ് പഠനവും നടക്കുന്നുണ്ട്. ലോക് ഡൗണ്‍ ദിനത്തെ ബോറടിയായി കാണരുത്. ചിലപ്പോള്‍ ഇതും ജീവിതത്തിലെ മനോഹരമായ അനുഭവങ്ങളായി മാറിയേക്കാം. പുതിയ കാര്യങ്ങള്‍ പഠിക്കാനും ചെയ്യാനുമൊക്കെയുള്ള സമയം കൂടിയാണിതെന്നും ശിവാനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X