പാറുക്കുട്ടിയ്ക്ക് മുന്‍പ് ഉപ്പും മുളകിലെയും കാന്താരി! ശിവാനിയ്ക്ക് പിറന്നാള്‍, ആഘോഷമാക്കി ഫാന്‍സ്!!
800 എപ്പിസോഡുകള്‍ പിന്നീട്ട് ജൈത്രയാത്ര തുടരുകയാണ് ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും. 2015 ഡിസംബര്‍ പതിനാലിനായിരുന്നു ഷോ സംപ്രേണം ആരംഭിച്ചത്. ഇപ്പോഴും ഷോ ഹിറ്റാണെന്നുള്ളതാണ് ശ്രദ്ധേയം. തുടക്കത്തില്‍ അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബമായിരുന്നിത്. ശിവാനിയായിരുന്നു കുടുംബത്തിലെ ഇളയപുത്രി. ചെറിയ പ്രായത്തിലെ വലിയ വര്‍ത്തമാനമായിരുന്നു ശിവാനിയെ ശ്രദ്ധേയാക്കിയത്.
ഉപ്പും മുളകിലെ പേരല്ല, യഥാര്‍ത്ഥത്തില്‍ ശിവാനി മേനോന്‍ എന്നാണ് ഈ കുഞ്ഞുസുന്ദരിയുടെ പേര്. മാര്‍ച്ച് പത്തൊമ്പത് ശിവാനിയുടെ പിറന്നാള്‍ ആണ്. ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളിലൂടെ ആരാധകരാണ് ഇക്കാര്യം പുറത്ത് വിട്ടത്. പരിപാടിയിലെ ശിവയുടെ പല രംഗങ്ങളും കോര്‍ത്തിണക്കി രസകരമായ വീഡിയോസും ഫോട്ടോസുമെല്ലാം പുറത്ത് വന്നിരിക്കുകയാണ്.

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത് മുതല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി ഉപ്പും മുളകും മാറിയിരുന്നു. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ നാച്ചുറലായി അവതരിപ്പിക്കുന്നത് കൊണ്ടായിരുന്നു ഉപ്പും മുളകും ശ്രദ്ധിക്കപ്പെട്ടത്. സിനിമാ താരങ്ങളെ പോലെ ഉപ്പും മുളകിനും അതിലെ താരങ്ങള്‍ക്കും വലിയ ഫാന്‍സ് ക്ലബ്ബുകളുണ്ട്.
നടന്‍ ബിജു സോപാനത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്നുള്ള ഫേസ്ബുക്ക് പേജുകളും സജീവമാണ്. കേശു, ശിവാനി എന്നിവര്‍ക്കും വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. ഇപ്പോള്‍ കുടുംബത്തിലെ ഇളയപുത്രിയായ പാറുക്കുട്ടിയാണ് ഏറ്റവുമധികം ആരാധകരെ സമ്പാദിച്ചിരിക്കുന്നത്.


Click it and Unblock the Notifications