ഉപ്പും മുളകിലെയും ശിവാനിയുടെ ക്യൂട്ട് വീഡിയോ! ചെറുപ്പത്തില്‍ ശിവയും മിടുക്കിയായിരുന്നു, കാണൂ

ഫ്‌ളവേഴ്‌സിന്റെ ഹിറ്റ് പരമ്പരയായി ഉപ്പും മുളകും സംപ്രേക്ഷണം തുടരുകയാണ്. സിനിമാ താരങ്ങളെക്കാളും ആരാധകരാണ് ഉപ്പും മുളകിലെയും താരങ്ങള്‍ക്കുള്ളത്. തുടക്കത്തില്‍ വീട്ടിലെ ഇളയകുട്ടി ശിവാനി ആയിരുന്നെങ്കില്‍ ആ സ്ഥാനം പാറുക്കുട്ടി സ്വന്തമാക്കിയിരിക്കുകയാണ്. പാറുവിന്റെ ക്യൂട്ട് വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാണാന്‍ ആഗ്രഹിക്കുന്നത്. ചെറുപ്പത്തില്‍ പാറുക്കുട്ടിയെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ശിവാനിയുടേത്.

ഉപ്പും മുളകിലുമെത്തുന്നതിന് മുന്‍പ് മൈക്കിന് മുന്‍പില്‍ നിന്നും കഥ പറയുന്ന ശിവാനിയുടെ ഒരു വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കാക്കയും കുറുക്കനും തമ്മിലുള്ള കഥയായിരുന്നു ശിവാനി പറഞ്ഞിരുന്നത്. അതിമനോഹരമായ കഥ പറച്ചിലിന്റെ വീഡിയോയ്ക്ക് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ക്യൂട്ടെന്ന് പറഞ്ഞാല്‍ അത്രയും ക്യൂട്ടായിട്ടാണ് ശിവാനി കഥ അവതരിപ്പിച്ചിരിക്കുന്നത്.

shivani

യഥാര്‍ത്ഥ ജീവിതത്തില്‍ ശിവാനി മേനോന്‍ എന്നാണ് ഈ കുഞ്ഞുസുന്ദരിയുടെ പേര്. ഇക്കഴിഞ്ഞ മാര്‍ച്ച് പത്തൊമ്പതിന് ശിവാനിയുടെ പിറന്നാള്‍ ആയിരുന്നു. ഉപ്പും മുളകും കുടുംബത്തില്‍ നിന്ന് തന്നെ ശിവയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. അച്ഛനും അമ്മയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമായ ഉപ്പും മുളകും വിജയകരമായി പ്രക്ഷേപണം തുടരുകയാണ്.

2015 ഡിസംബറിലായിരുന്നു ഫ്ളവേഴ്സ് ചാനലില്‍ ഉപ്പും മുളകും സംപ്രേക്ഷണം ആരംഭിച്ചത്. അന്ന് മുതല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി ഇത് മാറിയിരുന്നു. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം വളരെ നാച്ചുറലായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ഉപ്പും മുളകും ശ്രദ്ധിക്കപ്പെട്ടത്. ശിവാനിയുടെ പേരിലും ഫാന്‍സ് ക്ലബ്ബുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X