twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഉപ്പും മുളകിലേക്ക് വന്നത് മറക്കില്ലെന്ന് ശിവാനി, ദുല്‍ഖറിന്‍റെ കമന്‍റും സന്തോഷിപ്പിച്ചു

    |

    ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. മികച്ച പിന്തുണയുമായി മുന്നേറുകയാണ് പരമ്പര. ആയിരം എപ്പിസോഡും പിന്നിട്ട് മുന്നേറുകയാണ് ഈ പരിപാടി. ഉപ്പും മുളകിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ബാലുവും നീലുവും മാത്രമല്ല മക്കളായെത്തുന്നവര്‍ക്കും ആരാധകരേറെയാണ്. മുടിയനും ലച്ചുവും കേശുവും ശിവയും പാറുക്കുട്ടിയും അടങ്ങുന്ന കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും മുന്നേറുന്നത്.

    ഇത്തവണ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഉപ്പും മുളകും ടീമിന് ഏറെ സന്തോഷമായിരുന്നു. പരമ്പയിലെ കിലുക്കാംപെട്ടിയായ ശിവയ്ക്കും ഇത്തവണ പുരസ്‌കാരമുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് പുരസ്‌കാര വാര്‍ത്തയെക്കുറിച്ച് അറിഞ്ഞതെന്ന് ശിവാനി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കുഞ്ഞുതാരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഉപ്പും മുളകിലേക്ക് എത്തിയതിനെക്കുറിച്ചും പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചുമൊക്കെ ശിവാനി പറഞ്ഞിരുന്നു.

     ഉപ്പും മുളകിലേക്ക് എത്തിയത്

    ഉപ്പും മുളകിലേക്ക് എത്തിയത്

    കുഞ്ഞുന്നാള്‍ മുതലേ തന്നെ ശിവാനി പാട്ടിലും അഭിനയത്തിലുമൊക്കെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആംഗ്യപ്പാട്ട് പാടുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുട്ടിക്കലവറ എന്ന പരിപാടിയിലൂടെയായിരുന്നു ശിവാനി തുടക്കം കുറിച്ചത്. ഈ പരിപാടി കണ്ടതിന് ശേഷമായിരുന്നു അണിയറപ്രവര്‍ത്തകര്‍ ശിവാനിയെ ഉപ്പും മുളകിലേക്ക് ക്ഷണിച്ചത്.15 ദിവസത്തെ ചിത്രീകരണത്തിന് വേണ്ടിയായാണ് ആദ്യം വിളിച്ചതെന്ന് ശിവാനി പറയുന്നു. പിന്നീടത് 5 വര്‍ഷമായി മാറുകയായിരുന്നു.

    മമ്മൂട്ടി വന്നത്

    മമ്മൂട്ടി വന്നത്

    ഉപ്പും മുളകും ലൊക്കേഷനിലേക്ക് ഒരുപാട് അതിഥികള്‍ വന്നിട്ടുണ്ട്. മമ്മൂട്ടിയുടെ വരവ് താനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും ശിവാനി പറഞ്ഞിരുന്നു. ടൊവിനോ തോമസും മമ്മൂട്ടിയുമൊക്കെ ഉപ്പും മുളക് താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. വാഴക്കാല വീട്ടിന് തൊട്ടടുത്ത് മമ്മൂട്ടിയുടെ സിനിമ ചിത്രീകരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി ഉപ്പും മുളകും ലൊക്കേഷനിലേക്ക് വരുന്നുവെന്ന് പറഞ്ഞ് എല്ലാവരും ബഹളമായിരുന്നു. വെറുതെ പറയുന്നതായിരിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അത് ശരിക്കും സംഭവിക്കുകയായിരുന്നു.

    എല്ലാദിവസവും കാണും

    എല്ലാദിവസവും കാണും

    കേശു, ശിവ, മുടിയാ, ലച്ചൂയെന്നൊക്കെ വിളിച്ചായിരുന്നു മമ്മൂക്ക ഞങ്ങളോട് സംസാരിച്ചിരുന്നതെന്ന് ശിവാനി പറയുന്നു. അദ്ദേഹത്തെ കാണാനും സംസാരിക്കാനുമായി എല്ലാവരും എത്തിയിരുന്നു. ഒരുമിച്ച് ഫോട്ടോയുമെടുത്തിരുന്നു. എല്ലാ ദിവസവും ഉപ്പും മുളകും കാണുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഷൂട്ടിനായി വന്നപ്പോള്‍ അപ്പുറത്ത് കുട്ടികളില്ലേയെന്നൊക്കെ അദ്ദേഹം അന്വേഷിക്കുമായിരുന്നുവെന്നും ശിവാനി പറയുന്നു.വാപ്പച്ചി നിങ്ങളെക്കുറിച്ചൊക്കെ വീട്ടില്‍ പറയാറുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു.

    പുരസ്‌കാരം ലഭിച്ചപ്പോള്‍

    പുരസ്‌കാരം ലഭിച്ചപ്പോള്‍

    ഉപ്പും മുളകിലൂടെ ശിവാനിയെ തേടി സംസ്ഥാന അവാര്‍ഡും എത്തിയിരുന്നു. ടോപ് സിംഗര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു അവാര്‍ഡ് വിവരത്തെക്കുറിച്ച് അറിഞ്ഞത്. അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. ആദ്യമായാണ് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ഒരുപാട് പേര്‍ അഭിനന്ദിക്കാനായി വിളിച്ചിരുന്നു. ഉപ്പും മുളകിന്റെ സംവിധായകനായിരുന്ന ഉണ്ണിക്കൃഷ്ണന്‍ സാര്‍ വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അദ്ദേഹമാണ് ഇന്നത്തെ രീതിയിലേക്ക് തന്നെ മാറ്റിയതെന്നും ശിവാനി പറയുന്നു.

    English summary
    Uppum Mulakum fame Shivani reveals about most favourite moment, Mammootty's comment still remembering
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X