India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കുഞ്ഞിനെ കൂടി നോക്കിക്കൂടായിരുന്നോ? അച്ഛനും അമ്മയോടും താനിത് ചോദിക്കാറുണ്ടെന്ന് ശിവാനി മേനോന്‍

  |

  ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളായി മാറിയ താരമാണ് ശിവാനി മേനോന്‍. പരമ്പരയിലും ശിവാനി എന്ന പേരില്‍ തന്നെയാണ് താരം അറിയപ്പെട്ടിരുന്നത്. വളരെ ചെറിയ പ്രായം മുതലേ അഭിനയിച്ച് തുടങ്ങിയവര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെയാണ് വളര്‍ന്ന് വലുതായത്. അഭിനയിക്കുന്നതിന് പകരം സാധാരണക്കാരെ പോലെ ജീവിച്ച് കാണിക്കുകയും ചെയ്തു. ഉപ്പും മുളകും അവസാനിച്ചതോടെ പ്രേക്ഷകരും വലിയ നിരാശയിലായിരുന്നു.

  ഇപ്പോള്‍ സീ കേരളത്തിലെ എരിവും പുളിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് ഉപ്പും മുളകും താരങ്ങള്‍. ഇതിനിടെയ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശിവാനി. അച്ഛനും അമ്മയ്ക്കും ഏകമകളായി ജീവിക്കുന്നതിനെ പറ്റിയും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ ശിവാനി തുറന്ന് പറഞ്ഞിരുന്നു.

  'വീട്ടിലെ ഒറ്റ കുട്ടിയായതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ആണെന്നായിരുന്നു ശിവാനിയോട് ചോദിച്ചത്. 'എന്റെ ജീവിതത്തില്‍ എല്ലാം ഫിഫ്റ്റി ഫിഫ്റ്റിയാണ്. ഞാന്‍ അമ്മയുടെ വീട്ടിലാണ് നില്‍ക്കുന്നത്. അതൊരു ജോയിന്റ് ഫാമിലിയാണ്. എട്ട് പേരുണ്ട് അവിടെ. വീട്ടില്‍ കസിന്‍ സിസ്റ്ററും ബ്രദറും ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റക്കുട്ടിയാണെന്ന തോന്നല്‍ അവര്‍ തരില്ല. പക്ഷേ എന്റെ വീട്ടിലേക്ക് വരുമ്പോള്‍ ഞാന്‍ ഒറ്റക്കുട്ടിയാണ്. അതിന്റെ ദോഷം എന്ന് പറയുകയാണെങ്കില്‍, സ്വന്തം രക്തത്തിനൊപ്പം കാര്യങ്ങള്‍ ചെയ്യാന്‍ തോന്നില്ലേ. അങ്ങനൊരു സാഹചര്യത്തില്‍ നമുക്ക് പറയാന്‍ ആളുണ്ടാവില്ല. പക്ഷേ എന്റെ ഏറ്റവും നല്ല സുഹൃത്ത് അമ്മയാണ്. പിന്നെ ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്. അവരില്‍ ആരെ വേണമെങ്കിലും നമ്മുടെ സഹോദരനും സഹോദരിയുമാക്കാന്‍ പറ്റും.

  നിങ്ങള്‍ക്ക് ഒരു കുട്ടി കൂടി ആയിക്കൂടായിരുന്നോ എന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഒരുപാട് പ്രാവിശ്യം ചോദിച്ചിട്ടുണ്ടെന്നാണ് ശിവാനി പറയുന്നത്. അയ്യോ ഒരെണ്ണത്തിനെ കൊണ്ട് തന്നെ മടുത്തു. ഇനി ഒരെണ്ണം കൂടി വേണ്ട. അമ്മയ്ക്ക് പറ്റില്ല, നോക്കാന്‍ വയ്യെന്നാണ് പറയുന്നത്. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ നല്ല കുരുത്തക്കേട് തന്നെയാണ്. അതുപോലെ ഹൈപ്പറുമാണ് ശിവാനി സുചിപ്പിക്കുന്നത്. കസിന്‍ സിസ്റ്റര്‍ ഉണ്ടാവുന്നതിന് മുന്‍പ് ഒരു അനിയത്തി വേണമെന്നുള്ളത് എന്റെ ഭയങ്കര ആഗ്രഹമായിരുന്നു. അവള് വന്നതോടെയും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ തമ്മില്‍ നല്ല തല്ല് കൂടാറുണ്ട്.

  ഗര്‍ഭിണിയായി 5-ാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, കുഞ്ഞ് ജനിച്ചത് അദ്ദേഹത്തിന്റെ ജന്മദിനത്തിലെന്ന് നേഹ അയ്യർ

  സെറ്റില്‍ പാറുക്കുട്ടിയെ വരെ വേണമെങ്കില്‍ ഒതുക്കി നിര്‍ത്താം. പക്ഷേ ശിവാനിയെ ഒതുക്കാന്‍ പറ്റില്ലെന്നാണ് തന്നെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത്. അതേ സമയം എരിവും പുളിയും ലൊക്കേഷനില്‍ ഏറ്റവും കൂടുതല്‍ ഇറിറ്റേറ്റ് ചെയ്യുന്ന വ്യക്തി മുടിയന്‍ ചേട്ടനാണ്. പിന്നെ അല്‍സാബിത്തും. പാറു വലിയ കുഴപ്പമില്ല. സീരിയലിലെ അമ്മയും യഥാര്‍ഥ അമ്മയും തമ്മിലുള്ള സാമ്യത രണ്ടാളും ഭയങ്കര കെയറിങ് ആണെന്നുള്ളതാണ്. എന്റെ അമ്മ ഇല്ലാത്തൊരു സാഹചര്യം വരികയാണെങ്കില്‍ ഞാന്‍ നിഷാമ്മയുടെ വീട്ടില്‍ പോയി കിടക്കാറുണ്ട്. പലപ്പോഴും ഷൂട്ടിങ്ങിന്റെ ദിവസങ്ങളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു.


  മീര ജാസ്മിൻ്റെ തിരിച്ച് വരവ് ചുമ്മാതല്ല, തടിച്ചുരുണ്ടിരുന്ന നടി ഹോട്ട് സുന്ദരിയിലേക്ക്, ചിത്രങ്ങൾ കാണാം

  Hridayam Movie Review | Interesting Facts About Hridayam | Hridayam Review

  ഉപ്പും മുളകിലും ബിജു സോപാനവും നിഷ സാരംഗും അവതരിപ്പിച്ച കഥാപാത്രത്തിന്റെ നാലാമത്തെ മകളായിട്ടാണ് ശിവാനി അഭിനയിച്ചിരുന്നത്. ഇപ്പോള്‍ എരിവും പുളിയിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ ഏകദേശം അങ്ങനെ തന്നെയാണെന്നാണ് അറിയുന്നത്. അതേ സമയം ഇവിടെ പപ്പയും മമ്മയും ആണെന്നും ക്രിസ്ത്യന്‍ കുടുംബമാണെന്ന പ്രത്യേകതയും ഉണ്ട്. അഭിനയത്തിന് പുറമേ നൃത്തത്തിലും ശിവാനി ഗംഭീര പ്രകടനം കാഴ്ച വെക്കാറുണ്ട്.

  Read more about: uppum mulakum television
  English summary
  Uppum Mulakum Fame Shivani's Funny Question To Parents Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X