For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാറുക്കുട്ടി മിടുക്കിയാണെന്ന് ശിവാനി, ബാലുവച്ഛനും നീലുവമ്മയുമാണ് ഞങ്ങളെ നയിക്കുന്നത്

  |

  ഉപ്പും മുളകിലെ ശിവാനിക്ക് ആരാധകരേറെയാണ്. ചെറിയ വായില്‍ വലിയ കാര്യം പറയുന്ന ശിവയെ നീലു ഇടയ്ക്ക് ശാസിക്കാറുണ്ട്. മുടിയനും ലച്ചുവുമൊക്കെ ശിവയെ കളിയാക്കി എത്താറുണ്ട്. കേശുവുമായാണ് ശിവാനിക്ക് സ്‌ക്രീനില്‍ ഏറെ അടുപ്പം. ലൊക്കേഷനില്‍ എല്ലാവരുമായും നല്ല കൂട്ടാണ് താനെന്ന് ശിവാനി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശിവാനി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഉപ്പും മുളകിലെത്തിയതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവാനിയുടെ അഭിനയ ജീവിതത്തിന് സ്‌കൂളിലുള്ളവരും മികച്ച പിന്തുണയാണ് നല്‍കുന്നത്. ഓണ്‍ലൈനായി പരീക്ഷയൊക്കെ തുടങ്ങിയെന്നും താരം പറയുന്നു. കുട്ടിക്കലവറ മുതല്‍ത്തന്നെ ക്ലാസുകള്‍ മിസ്സ് ചെയ്യാറുണ്ടായിരുന്നു. മിസ്സ് ആവുന്ന ക്ലാസുകളെല്ലാം അമ്മയാണ് പഠിപ്പിക്കുന്നതെന്ന് താരം പറയുന്നു. സ്‌കൂളിലെ മാവേലിയാണെങ്കിലും കൊവിഡ് കാലത്ത് സ്‌കൂള്‍ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പാറുക്കുട്ടിയെക്കുറിച്ചും മുടിയന്‍ ചേട്ടനെക്കുറിച്ചുമൊക്കെ ശിവാനി സംസാരിച്ചിരുന്നു.

  കൂടുതല്‍ സമയം അവിടെയാണ്

  കൂടുതല്‍ സമയം അവിടെയാണ്

  ഉപ്പും മുളകിലൂടെയാണ് ശിവാനിയും വലിയൊരു കുടുംബത്തിന്റെ ഭാഗമായത്. വീട്ടിലെ ഒറ്റക്കുട്ടിക്ക് സഹോദരങ്ങളെയെല്ലാം ലഭിച്ചത്. ഈ പരമ്പരയിലേക്ക് എത്തിയപ്പോഴായിരുന്നു. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെല്ലാം സഹോദരങ്ങളാണ്. അത് പോലെ തന്നെ നീലുവമ്മയും ബാലുവച്ഛനുമായും നല്ല അടുപ്പമുണ്ട്. വീട്ടില്‍ അച്ഛനോടും അമ്മയോടും സംസാരിക്കുന്നത് പോലെ അവരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വന്തം വീട്ടിലെ കുട്ടികളായാണ് അവരെല്ലാം ഞങ്ങളെ കാണുന്നതെന്നും ശിവാനി പറയുന്നു.

  ബാലുവച്ഛനെക്കുറിച്ച്

  ബാലുവച്ഛനെക്കുറിച്ച്

  ബാലുവച്ഛനൊപ്പം അഭിനയിക്കാന്‍ പറ്റിയത് ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. കാവാലം സാറിന്റെ നാടക ട്രൂപ്പിലെ അംഗമായിരുന്നു ബിജു സോപാനം. അഭിനയം പഠിക്കുന്നതിന് അവസാനം അല്ലെന്നാണ് ബാലുവച്ഛന്‍ പറയാറുള്ളത്. നിങ്ങളില്‍ നിന്ന് വരെ എനിക്ക് പുതുതായി പഠിക്കാന്‍ എന്തെങ്കിലുമുണ്ടാവും. ആ പഠനത്തിന് അവസാനമില്ല. ബാലുവച്ഛനും നീലുവമ്മയുമാണ് തങ്ങളെ ഗൈഡ് ചെയ്ത് കൊണ്ടുപോവുന്നത്. ഉപ്പും മുളകും കുടുംബത്തിനൊപ്പം പോയിട്ടുള്ള യാത്രകളും ഏറെ സ്പഷലാണ്.

  പാറുക്കുട്ടിയെക്കുറിച്ച്

  പാറുക്കുട്ടിയെക്കുറിച്ച്

  പാറുക്കുട്ടി വന്നതോടെയാണ് ശിവയുടെ കൊച്ചുകുട്ടി സ്ഥാനം മാറിയത്. പാറുവിനെ തനിക്കൊരുപാട് ഇഷ്ടമാണെന്ന് ശിവ പറയുന്നു. ഇടയ്ക്ക് പാറുക്കുട്ടി സെറ്റിലുണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ സമയം പോകുന്നുണ്ടായിരുന്നില്ല. ലോക് ഡൗണൊക്കെ കഴിഞ്ഞ് മാസായാണ് പാറുക്കുട്ടി തിരിച്ചെത്തിയത്. സംസാരവും പാട്ടുമൊക്കെയായി ഇപ്പോള്‍ രസമാണ്. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മനസ്സിലാവും പാറുക്കുട്ടി. ഞങ്ങള്‍ പാടുന്ന പാട്ടുകളൊക്കെ പെട്ടെന്ന് തന്നെ മനസ്സിലാവും.

  മിടുക്കിക്കുട്ടിയാണ്

  മിടുക്കിക്കുട്ടിയാണ്

  പാറുക്കുട്ടി മിടുക്കിയാണ്. ശരിക്കുള്ള ഫാമിലിയും സീരിയല്‍ ഫാമിലിയും രണ്ടാണെന്ന് അവള്‍ക്ക് ശരിക്കും അറിയാം. ഉപ്പും മുളകിലുള്ളവരെല്ലാം ആരാണെന്നുള്ളത് അവള്‍ക്ക് അറിയാം. ലൊക്കേഷനിലുള്ളവരുടെ കുടുംബാംഗങ്ങളെയെല്ലാം അവര്‍ക്ക് അറിയാം. ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാനും പാക്കപ്പ് പറയുന്നതോടെ അത് തീര്‍ന്നുവെന്നുമൊക്കെ പാറുക്കുട്ടിക്ക് അറിയാമെന്നും ശിവാനി പറയുന്നു.

  മുടിയനെക്കുറിച്ച്

  മുടിയനെക്കുറിച്ച്

  മുടിയനും ശിവയും ഇടയ്ക്കിടയ്ക്ക് രസകരമായ വീഡിയോയുമായെത്താറുണ്ട്. ഡാന്‍സും പ്രാങ്കുമൊക്കെയായി ഇവര്‍ പങ്കുവെക്കുന്ന വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഞങ്ങള്‍ രണ്ടാളും തമ്മില്‍ ബോണ്ടിംഗുണ്ട്. ചേട്ടന്‍ ബ്രേക്ക് ഡാന്‍സ് പഠിപ്പിച്ച് തരും, ക്ലാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കാനായി നോക്കുന്നുണ്ടെങ്കിലും അത് ശരിയാവുന്നില്ല.

  English summary
  Uppum Mulakum fame Shivani talks about her onscreen sister parukutty's talent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X