നടുറോഡിൽ പരാക്രമം, പിടിച്ച് കെട്ടി നാട്ടുകാർ; സിദ്ധാർത്ഥിന്റെ കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

ഉപ്പും മുളകും സിറ്റ്കോം താരം നടൻ സിദ്ധാർത്ഥ് ഓടിച്ച വാഹനം ഇ‌ടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. മദ്യലഹരിയിലായിരുന്നു സിദ്ധാർത്ഥ് എന്നാണ് പുറത്ത് വരുന്ന വിവരം. എംസി റോ‍ഡിൽ വെച്ച് ബുധനാഴ്ച രാത്രി8.30 ഓടോയൊണ് സംഭവം. അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ഇയാൾ അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയമുണ്ടായി. സ്വബോധത്തിലല്ല സിദ്ധാർത്ഥെന്ന് പുറത്ത് വന്ന ദൃശ്യങ്ങൾ കണ്ടവർ പറയുന്നു. ദെെവം, കോടതി ഇതൊക്കെ നോക്കിക്കോളും എന്നെല്ലാം സിദ്ധാർത്ഥ് റോഡിൽ കിടന്ന് പറയുന്നുണ്ട്. ചുറ്റും ആളുകളെയും കാണാം. നാട്ടുകാർ സിദ്ധാർത്ഥിന്റെ കാൽ കെട്ടിയിട്ടിട്ടുണ്ട്. റോഡിൽ നിന്നും ഇയാളെ വലിച്ച് മാറ്റാൻ ശ്രമിക്കുന്നതും കാണാം.

നാട്ടുകാർ പറയുന്നത് പ്രകാരം കാൽനടയാത്രക്കാരനെ സിദ്ധാർത്ഥിന്റെ കാർ ഇടിച്ചിട്ടതിന് പുറമെ പരിക്ക് പറ്റിയ ആളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ സിദ്ധാർത്ഥ് ഇവരെ കെെയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ദെെവം, കോടതി ഇതൊക്കെ നോക്കിക്കോളുമെന്നാണ് സിദ്ധാർത്ഥ് ഇവരോട് പറഞ്ഞത്.

Uppum Mulakum Fame Siddharth

ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന സിറ്റ്കോമിലേക്ക് അടുത്തിടെയാണ് സിദ്ധാർത്ഥ് വന്നത്. നേരത്തെ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സിറ്റ്കോമിലൂടെ സിദ്ധാർത്ഥ് വൻ ജനപ്രീതി നേടിയിരുന്നു. ബാലതാരമായി വന്നതിനാൽ തന്നെ പ്രേക്ഷകർക്ക് വലിയ ഇഷ്ടം സിദ്ധാർത്ഥിനുണ്ട്. ഇതുവരെ വിവാദങ്ങളിലൊന്നും സിദ്ധാർത്ഥിന്റെ പേര് കേട്ടിരുന്നില്ല.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X