Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഉപ്പും മുളകിലെ കുട്ടുമാമന്റെ അത്ര പോര ഉത്തമന്! ചക്കപ്പഴത്തിലെ വിശേഷം ഇതാണ്, ചിത്രങ്ങള്‍ വൈറല്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരങ്ങളിലൊരാളാണ് ശ്രീകുമാര്‍. മറിമായം, ഉപ്പും മുളകും ഈ പരിപാടികളിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ചത്. മിനിസ്ക്രീനില്‍ മാത്രമല്ല ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് അദ്ദേഹം. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. അഭിനേത്രിയായ സ്നേഹ ശ്രീകുമാറിനെയായിരുന്നു താരം വിവാഹം ചെയ്തത്. ഇവരുടെ വിവാഹത്തിന്റെയും വിവാഹ ശേഷമുള്ള വിശേഷങ്ങളുടേയുമൊക്കെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
നീലുവിന്റെ സഹോദരനായ കുട്ടുവായാണ് ശ്രീകുമാര്‍ ഉപ്പും മുളകിലേക്ക് എത്തിയത്. ബാലുവും കുട്ടുവും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മുടിയനും ലച്ചുവുമുള്പ്പടെയുള്ള കുട്ടിപ്പട്ടാളത്തിനും കുട്ടുമാമനെ ഏറെയിഷ്ടമായിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു ഉപ്പും മുളകില്‍ നിന്നും കുട്ടുമാമന് അപ്രത്യക്ഷനായത്. അടുത്തിടെയായിരുന്നു താരം ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് പറഞ്ഞത്. ഉപ്പും മുളകിന്റെ മുന്സംവിധായകനായ ഉണ്ണികൃഷ്ണനെ മാറ്റിയപ്പോള്‍ താനും പരമ്പര വിടുകയായിരുന്നുവെന്നും, അദ്ദേഹമാണ് തന്റെ ഗുരുവെന്നുമായിരുന്നു താരം പറഞ്ഞത്.
ഉപ്പും മുളകിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. കുട്ടുമാമന് ഇടയ്ക്കെങ്കിലും തിരിച്ച് വന്നൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചക്കപ്പഴമെന്ന പുതിയ ഹാസ്യ പരമ്പരയുടെ സംവിധായകന് ഉണ്ണികൃഷ്ണനാണ്. ഉത്തമന് എന്ന നായക കഥാപാത്രമായെത്തുന്നത് ശ്രീകുമാറാണ്. ഉത്തമനേക്കാളും മികച്ചത് കുട്ടുമാമന് തന്നെയായിരുന്നുവെന്നാണ് ഉപ്പും മുളകും ആരാധകരുടെ വിലയിരുത്തല്‍. തുടക്കത്തില്‍ ചക്കപ്പഴത്തെ ഉപ്പും മുളകുമായി താരതമ്യപ്പെടുത്തി ഒരു വിഭാഗമെത്തിയിരുന്നു. അത് ശരിയായ നടപടിയല്ലെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്.

Recommended Video
ചക്കപ്പഴവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചും ശ്രീകുമാര്‍ എത്തുന്നുണ്ട്. പുതിയ എപ്പിസോഡിന്റെ പ്രമോയും അദ്ദേഹം പങ്കുവെക്കാറുണ്ട്. തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി അറിയിച്ചും താരമെത്തിയിരുന്നു. അശ്വതി ശ്രീകുമാര്‍, അര്ജുന്, റാഫി തുടങ്ങിയവരും ശ്രീകുമാറിനൊപ്പം ചക്കപ്പഴത്തില്‍ അണിനിരക്കുന്നുണ്ട്. നീലക്കുയില്‍ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ ഭാസിയും ചക്കപ്പഴത്തില്‍ അഭിനയിക്കുന്നുണ്ട്. പുതിയ പരമ്പരയുടെ ചിത്രീകരണ വിശേഷങ്ങളും ശ്രീകുമാര്‍ പങ്കുവെക്കാറുണ്ട്.
ഉത്തമനും ആശയുമെന്ന് പറഞ്ഞായിരുന്നു ശ്രീകുമാര്‍ അശ്വതിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. അവതാരകയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അശ്വതി ശ്രീകാന്ത് ഇതാദ്യമായാണ് അഭിനേത്രിയാവുന്നത്. ആശയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ആശയ്ക്കൊപ്പമുള്ള ഫോട്ടോ മാത്രമല്ല തന്റെ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നവര്ക്കൊപ്പമുള്ള ചിത്രവും ശ്രീകുമാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുസൃതി വിട്ടുമാറാത്ത അനിയനും അനിയത്തിയും എന്ന ക്യാപ്ഷനായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!