അലീന ഫ്രാന്‍സിസിനെ രഹസ്യമായി വിളിച്ച് കേശു! ശിവാനി അറിഞ്ഞാല്‍ കൊലപാതകം നടക്കും!

വഴക്കും തര്‍ക്കങ്ങളും അടിപിടിയും മാത്രമല്ല സന്തോഷദിനങ്ങളും ഉപ്പും മുളകും കുടുംബത്തില്‍ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ കേശുവിന്റെ പിറന്നാള്‍ സന്തോഷത്തിലാണ് കുടുംബം ഒന്നടങ്കം. പുറത്ത് വന്ന പ്രാമോ വീഡിയോയില്‍ കേശുവിന്റെ ജന്മദിനത്തെ കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്. മഴയാണെങ്കിലും കുട ചൂടി അമ്പലത്തില്‍ പോയി വരികയാണ് കേശു. പുത്തനുടുപ്പും മുണ്ടുമെല്ലാം ധരിച്ചായിരുന്നു കേശു എത്തിയത്.

കുടുംബത്തിലുള്ള എല്ലാവരും പിറന്നാള്‍ ആശംസകള്‍ അറിയിച്ചെങ്കിലും കേശു ദുഃഖിതനാണ്. എന്തോ ഒരു താല്‍പര്യ കുറവ് മനസിലാക്കിയ ശിവാനിയും ലെച്ചുവും കേശുവിന് പിന്നാലെയാണ്. ഇടയ്ക്ക് കേശു ഇവരോട് ദേഷ്യപ്പെടുന്നുമുണ്ട്. ഇതിനിടെ റൂമില്‍ കയറി ആരുമറിയാതെ കേശു ഫോണ്‍ വിളിക്കുകയാണ്. വിളിച്ചത് അലീന ഫ്രാന്‍സിസിനെ ആണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ എന്നാണ് കേശു അലീനയോട് ചോദിച്ചിരിക്കുന്നത്.

uppum-mulakum

അലീനയുടെ മറുപടി എന്താണെന്ന് അറിയാന്‍ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കണം. എന്നിരുന്നാലും കേശുവിന്റെ പിറന്നാളിന് അലീന ആശംസകള്‍ അറിയിക്കാന്‍ വിളിച്ചില്ലെന്നുള്ള പരിഭവമായിരുന്നു കേശുവിന്. കേശു അലീനയെ വിളിച്ചെന്ന കാര്യം ശിവാനി അറിഞ്ഞിട്ടുണ്ടെങ്കില്‍ ഇന്ന് പിറന്നാള്‍ ദിവസം തന്നെ കേശുവിനെ കൊല്ലുമെന്നാണ് ആരാധകര്‍ പറയുന്നത്.

ശിവാനിയുടെ ക്ലാസ്‌മേറ്റ് ആണെങ്കിലും കേശുവിനോടാണ് അലീനയ്ക്ക് സൗഹൃദം കൂടുതല്‍. ക്ലാസില്‍ ഫസ്റ്റ് അലീന ആയതിനാല്‍ ശിവാനിയ്ക്ക് അവളോട് ലേശം അസൂയ ഉണ്ട് താനും. ഇതെല്ലാം തീര്‍ക്കുന്നത് കേശുവിന്റെ സൗഹൃദത്തിലൂടെയാണ്. എന്തായാലും പിറന്നാളും സര്‍പ്രൈസുകളുമായി ഇന്നത്തെ എപ്പിസോഡ് കേശുവിന് വേണ്ടി സമര്‍പ്പിക്കുകയാണെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X