അവസരം മുതലെടുത്ത് ബാലുവും കേശുവും! പരാതി പറഞ്ഞ് നീലു! മുടിയനും ശിവയും കുറ്റപ്പെടുത്താറില്ല!
ഉപ്പും മുളകിലൂടെ ബിജു സോപാനവും സംഘവും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പ്രേക്ഷകരുടെ വീട്ടിലെ തന്നെ അംഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇവരെല്ലാം. ഉപ്പും മുളകിന് പുറമേ സിനിമകളിലും സജീവമാണ് താരങ്ങളെല്ലാം. അപ്രതീക്ഷിതമായി ലോക് ഡൗണ്‍് പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് മാറുകയായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ റേറ്റിംഗില്‍ ഏറെ മുന്നിലുള്ള പരിപാടികളിലൊന്ന് കൂടിയാണ് ഉപ്പും മുളകും. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപ്പും മുളകും എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു.
ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. അവതാരകനായ മിഥുന്‍ രമേഷായിരുന്നു വീഡിയോ കോളിലൂടെ ഇവരുടെ വിശേഷങ്ങള്‍ തിരക്കി എത്തിയത്. കേശുവും ശിവാനിയും ബാലുവും നീലുവും മുടിയനുമായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. വീഡിയോ കോളിലൂടെയായിരുന്നു ഇവര്‍ ലോക് ഡൗണിനെക്കുറിച്ച് സംസാരിച്ചത്. കാറില്‍ വെച്ചായിരുന്നു മുടിയന്‍ സംസാരിച്ചത്. ബാര്‍ബര്‍ ഷോപ്പ് തുറക്കാത്തതില്‍ സന്തോഷിക്കുന്നയാള്‍ മുടിയനാണല്ലോയെന്നായിരുന്നു മിഥുന്റെ ചോദ്യം.
ലൊക്കേഷനിലാണെങ്കില്‍ അവിടേക്ക് ഭക്ഷണവും കൊണ്ട് പോയാല്‍ മതി, ഇവിടെയാവുമ്പോ ഇവര്‍ പറയുന്നതെല്ലാം ഉണ്ടാക്കണമെന്നും തനിക്ക് അതില്‍ പരാതിയൊന്നുമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. മീന്‍കറിയും സലാഡുമൊക്കെ നിഷാമ്മ ലൊക്കേഷനിലേക്ക് കൊണ്ടുവരാറുണ്ടെന്നും മത്തിക്കറിയാണ് തനിക്ക് പ്രിയപ്പെട്ടത് എന്നുമായിരുന്നു കേശു പറഞ്ഞത്.നാല് ദിവസം പഴക്കമുള്ള മീന്‍കറിയുമായാണ് നീലു എത്താറുള്ളതെന്നായിരുന്നു ബാലു പറഞ്ഞത്. കേശുവും ഇതേറ്റുപിടിക്കുകയായിരുന്നു. നല്ല ടേസ്റ്റുള്ള കറികളാണ്. ഞാന്‍ വെറുതെ തമാശയാക്കിയതാണ്. ഇതോടെ കേശുവും പ്ലേറ്റ് മാറ്റുകയായിരുന്നു. ശിവാനിയും മുടിയനും ഒരിക്കലും തന്നെ കുറ്റപ്പെടുത്താറില്ലെന്നും നീലു പറഞ്ഞിരുന്നു.

താനും സഹോദരങ്ങളുമൊക്കെ കൂടി വീട്ടിലും ഉപ്പും മുളകിലെ പോലെയാണെന്നായിരുന്നു മുടിയന്‍ പറഞ്ഞത്. ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ഫുഡുണ്ടാക്കി അമ്മയ്ക്ക് മടുത്തുവെന്നും മുടിയന്‍ പറഞ്ഞിരുന്നു. നിഷയെ ട്രോളിയായിരുന്നു ബിജു സോപാനം സംസാരിച്ചത്. കേശുവും ബാലുവും എപ്പോഴും തന്നെ കളിയാക്കാറുണ്ടെന്നായിരുന്നു നീലു പറഞ്ഞത്. കേശുവിന്റെ ഭക്ഷണത്തെക്കുറിച്ച് പറഞ്ഞായിരുന്നു ശിവാനിയുടെ തമാശ. ബാലുവിനേക്കാളും ആരോഗ്യമുണ്ട് ശിവയ്‌ക്കെന്നായിരുന്നു നീലു പറഞ്ഞത്. സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടുന്നതിനെക്കുറിച്ചും ലോക് ഡൗണില്‍ പുറത്ത് ഇറങ്ങാതെ നില്‍ക്കണമെന്നും ഇവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications