ലെച്ചുവിന്റെ ഹണിമൂണ്‍ ഒരു സൈഡില്‍, കുടുംബമൊന്നിച്ച് ടൂറ് പോയി ബാലുവും നീലുവും, വീഡിയോ കാണാം
വിജയകരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുയാണ് ഉപ്പും മുളകും. ഇത്രയും കാലം പ്രേക്ഷകര്‍ കണ്ടതില്‍ നിന്നും സംഭവബഹുലമായ നിമിഷങ്ങളായിരുന്നു അടുത്ത കാലത്തായി കണ്ട് വന്നത്. കുടുംബത്തിലെ ആദ്യ വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നീലുവും ബാലുവും. ലെച്ചുവിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ എപ്പിസോഡുകളില്‍ പ്രധാനമായും കാണിച്ചിരുന്നത്.

വിവാഹത്തോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ ലെച്ചുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. കഴിഞ്ഞ ദിവസം ലെച്ചുവിന് ഹണിമൂണ്‍ പോവാനുള്ള പ്ലാനിങ്ങിലായിരുന്നു ബാലുവും കുടുംബവും. എന്നാല്‍ അവസാനം ലെച്ചുവിനെ ഒഴിവാക്കി കുടുംബം ഒന്നടങ്കം ട്രിപ്പ് പോയിരിക്കുകയാണ്. പുറത്ത് വന്ന പുതിയ പ്രമോ വീഡിയോയിലാണ് ഇത് കാണിച്ചിരിക്കുന്നത്.
ബാലുവിന്റെ അച്ഛനും അമ്മയും ശങ്കരണ്ണനുമെല്ലാം യാത്ര പോവാനുണ്ടായിരുന്നു. ഒരു ഡാമില്‍ എത്തിയ കുടുംബം അവിടെ നിന്നും സാഹസിക വിനോദങ്ങൡും ഏര്‍പ്പട്ടെിരുന്നു. ഉയരത്തില്‍ ചാടിയും കേബിളിലൂടെ യാത്ര ചെയ്തും രസകരമായ യാത്രാനുഭവമാക്കി മാറ്റിയിരിക്കുകയാണ്. ശങ്കരണ്ണന്‍ മീന്‍ പിടിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











