ബാലുവിന്റെ ശുക്രന്‍ ഉദിച്ചത് ഇങ്ങനെയോ? ഉപ്പും മുളകിലെ കുഞ്ഞുവാവ കൊണ്ട് വന്നത് ഭാഗ്യം!
600 എപ്പിസോഡുകള്‍ പിന്നീട്ട് ഉപ്പും മുകളും ജൈത്രയാത്ര തുടരുകയാണ്. നാല് മക്കളും അച്ഛനും അമ്മയുമായി കഴിഞ്ഞിരുന്ന ബാലുവിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. അഞ്ചാമതും നീലു പ്രസവത്തിന് വേണ്ടി ആശുപത്രിയില്‍ പോയതും ബാലുവിന്റെ ടെന്‍ഷനും കണ്ട് പ്രേക്ഷകരും ആകുലതയിലായിരുന്നു.
ഒടുവില്‍ അഞ്ചാമത് പെണ്‍കുട്ടിയെ പ്രസവിച്ച് നീലു വീണ്ടും അമ്മയായിരിക്കുകയാണ്. മുടിയന്‍, ലച്ചു, കേശു, ശിവ ഇവരെല്ലാം കൂടി കുഞ്ഞു വാവയ്ക്ക് പേരിടുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. അഞ്ചാമത്തെ കുട്ടി പെണ്‍കുട്ടി ആയതോടെ ബാലുവിനും രാജയോഗം വന്നു എന്ന് വേണം പറയാന്‍.

കുഞ്ഞുവാവ വന്നു..!
അഞ്ചാമതും കുഞ്ഞ് പിറക്കുന്നതിന്റെ സന്തോഷത്തിനിടെ ബാലു ദു:ഖിതനായിരുന്നു. നീലുവിന്റെ പ്രസവ വേദനയെക്കാള്‍ ഉള്ള് പൊള്ളിയത് ബാലുവിനായിരുന്നു. പ്രസവത്തിനോട് അടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഒന്നെങ്കില്‍ അമ്മ അല്ലെങ്കില്‍ കുഞ്ഞ് ഇവരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെടുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതോടെ ആരെയും ഒന്നും അറിയിക്കാതെ ബാലു ഈ രഹസ്യം കൊണ്ട് നടക്കുകയായിരുന്നു. ഒടുവില്‍ ലച്ചുവിന്റെയും ശിവയുടെയും പ്രാര്‍ത്ഥന പോലെ കുടുംബത്തിന് സന്തോഷം നല്‍കി ഒരു പെണ്‍കുഞ്ഞ് പിറക്കുകയായിരുന്നു

ഇനി ഒരു പേര് വേണം..
കുഞ്ഞുവാവയ്ക്ക് നല്ലൊരു പേര് കണ്ടെത്തുകയാണ് ഇനി വേണ്ടത്. ലച്ചുവും ശിവയും തലകുത്തി നിന്ന് പേര് തപ്പുന്നുണ്ടെങ്കിലും ആര്‍ക്കും അതൊന്നും ഇഷ്ടപ്പെട്ടില്ല. ഇപ്പോള്‍ ബാലുവിന്റെ അച്ഛന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന് നല്ലൊരു പേര് കണ്ടെത്തുന്നവര്‍ക്ക് ആയിരത്തൊന്ന് രൂപ കൊടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വകയുള്ള ഓഫര്‍. ഇതോടെ കുടുംബാംഗങ്ങളെല്ലാവരും കിടിലനൊരു പേര് കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.

പ്രേക്ഷകര്‍ക്കും അവസരം
ബാലുവിന്റെ അഞ്ചാമത്തെ കുട്ടിക്ക് പേര് കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്. ഫേസ്ബുക്കിലൂടെ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെയാണ്. അഞ്ചാമത്തെ കുഞ്ഞിന് നല്ല പേര് നിര്‍ദ്ദേശിക്കാമോ? ഏറ്റവും നല്ല പേര് നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് ഉപ്പും മുളകും ഫാന്‍സിന്റെ വക ഒരു ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്... പേര് കണ്ടെത്തുന്നതിന് ചില നിബന്ധനകളുണ്ട്. പെണ്‍കുട്ടിക്ക് പറ്റിയ പേര് ആയിരിക്കണം.. നിര്‍ബന്ധമായും ഈ പോസ്റ്റ് ഷെയര് ചെയ്തിരിക്കണം.. പോസ്റ്റ് ഷെയര് ചെയ്ത ശേഷം പേര് കമന്റ് ചെയ്യുക.. പേജ് ലൈക്ക് ചെയ്യത ആളുകള്‍ക്ക് ആയിരിക്കും ഗിഫ്റ്റ് നല്‍കുക. കൂടുതല്‍ ലൈക്ക് കിട്ടുന്ന നല്ല പേരുകള്‍ ആയിരിക്കും ഗിഫ്റ്റ് പരിഗണിക്കുന്നത്..

ബാലുവിന്റെ രാജയോഗം
കുറച്ച് ടെന്‍ഷന്‍ അടിപ്പിച്ചിട്ടാണ് കുഞ്ഞ് പിറന്നതെങ്കിലും കുട്ടിയുടെ വരവ് നല്ല നേരത്തായിരുന്നു. ഏറെ നാളുകളായി നീലുവിന്റെ വസ്തുവിലുള്ള ഷെയര്‍ എഴുതി തരാന്‍ പറഞ്ഞ് ബാലുവിന്റെ അച്ഛന്‍ കുട്ടന്‍പിള്ള മാമാന്റെ പിറകെ ബാലു നടക്കുന്നു. അഞ്ചാമത് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഉടന്‍ തന്നെ ഷെയര്‍ തരാമെന്ന് ആശുപത്രിയില്‍ നിന്നും കുട്ടന്‍പിള്ള അറിയാതെ പറയുകയും ചെയ്തു. വസ്തു എഴുതി വാങ്ങിക്കാന്‍ ഒരു അവസരം കിട്ടിയതോടെ മാമാന്റെ പിറകെ നടന്ന് ശല്യപ്പെടുത്തുകയാണ് ഇപ്പോള്‍ ബാലുവിന്റെ പ്രധാന പരിപാടി.

ഉപ്പും മുളകും
ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ഉപ്പും മുളകും. കുടുംബ പ്രേക്ഷകരെ ഇതുപോലെ സ്വാധീനിച്ച പരിപാടി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നുള്ളതാണ് വസ്തുത. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ റിയലിസ്റ്റിക് രൂപത്തില്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ചിരുന്ന പരിപാടി പലപ്പോഴും സ്വന്തം കുടുബംത്തില്‍ നടക്കുന്ന കാര്യങ്ങളുമായി സാമ്യം തോന്നി പോവുന്നതായിരുന്നു. ഇതാണ് പരിപാടി അതിവേഗം പ്രേക്ഷകരുടെ ഹൃദയത്തിലേക്കെത്തിച്ചത്. 2015 ല്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും വിജയത്തിന്റെ 600 എപ്പിസോഡുകള്‍ പിന്നീട്ടിരിക്കുകയാണ്.

ബാലുവും കുടുംബവും
ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛന്‍, നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും ഇവരുടെ നാല് മക്കളായി വിഷ്ണു, ലച്ചു, കേശു, ശിവാനി എന്നിങ്ങനെ ആറ് പേരടങ്ങിയ കുടുംബമാണ് ഉപ്പും മുളകിലുള്ളത്. ഇവരുടെ കുടുംബത്തിലുണ്ടാവുന്ന രസകരമായ കാര്യങ്ങള്‍ ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ബാലുവിന്റെയും നീലുവിന്റെയും അച്ഛനും അമ്മയും സുഹൃത്തുക്കളും എന്നിങ്ങനെ ഇടയ്ക്ക് പല കഥാപാത്രങ്ങളും വന്ന് പോവാറുണ്ട്. ബിജു സോപാനമാണ് ബാലചന്ദ്രനായി അഭിനയിക്കുന്നത്. നീലിമയായി നിഷ് സാരംഗും വിഷ്ണുവായി ഋഷി എസ് കുമാറും, ലച്ചുവായി ജൂഹി രുസ്താഹി, കേശുവായി അല്‍ സാബിത്, ശിവയായി ശിവാനി മേനോനുമാണ് അഭിനയിക്കുന്നത്. ഇവരുടെ കൂട്ടത്തിലേക്ക് ഇനി മുതല്‍ പുതിയ ഒരു അംഗം കൂടി എത്തിയിരിക്കുകയാണ്.

പിന്നണി പ്രവര്‍ത്തകര്‍
ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനാണ്. സുരേഷ് ബാബു, ശ്രീരാഗ് ആര്‍ നമ്പ്യാര്‍, അഫ്‌സല്‍ കരുന്നാഗപ്പള്ളി എന്നിവരും മുമ്പ് ഷിഹാബ് കരുന്നാഗപ്പള്ളി, സംഗീത് കൊല്ലം, വടക്കുംതല ശ്രീകുമാര്‍ , ജിയോ ബേബി, ഷെല്ലി ജോയി, ലക്ഷ്മി സി പിള്ള, ഉണ്ണി ലാല്‍ എസ് എന്നിവര്‍ ചേര്‍ന്നുമാണ് ഉപ്പും മുളകിനും കഥയൊരുക്കിയിരുന്നത്. സിനിമാ താരങ്ങള്‍ളെ പോലെ ഉപ്പും മുളകിനും ഫാന്‍സ് ക്ലബ്ബുകളുണ്ട്. ബിജു സോപാനത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്നും ഫേസ്ബുക്ക് പേജുകളും സജീവമാണ്. പരിപാടിയിലെ ഓരോരുത്തരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
{video1}


Click it and Unblock the Notifications











