ഉപ്പും മുളകും അവസാനിപ്പിച്ചോ? പ്രമോ കാണാത്തതില്‍ നിരാശയോടെ ആരാധകര്‍! പൂജയുടെ വരവ് വിനയായോ?
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. നിത്യേനയായി സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാറമട വീട്ടിലെ ബാലുവും കുടുംബാംഗങ്ങളുമാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ഇടയ്ക്കിടയ്ക്ക് പാറമട വീട്ടിലേക്ക് അതിഥികളും എത്താറുണ്ട്. സ്വഭാവികമായാണ് എല്ലാവരും അഭിനയിക്കുന്നത്.
പ്രോംപ്റ്റിങ്ങില്ലാതെയാണ് ഷൂട്ടിംഗെന്നും എല്ലാവരും ഡയലോഗ് മനപ്പാഠമാക്കാറുണ്ടെന്നും ബാലു പറഞ്ഞിരുന്നു. തുടക്കത്തില്‍ നിരവധി ടേക്കുകള്‍ പോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീടത് ശീലമായി മാറുകയായിരുന്നു. കുട്ടികളായെത്തുന്നവരും അസാധ്യ പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. മികച്ച പിന്തുണയാണ് അവര്‍ക്കും ലഭിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു മകളേയുള്ളൂവെങ്കിലും താനിപ്പോള്‍ 6 മക്കളുടെ പിതാവാണെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്.
5 മക്കളുടെ അച്ഛനാവാമോയെന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍ പിന്നെന്താ എത്ര പേരുടെ വേണേലും ആവാമെന്ന മറുപടിയായിരുന്നു ബിജു സോപാനം നല്‍കിയത്. സ്‌ക്രീനിന് പുറത്ത് ജീവിതത്തിലും അവര്‍ അച്ഛായെന്നാണ് വിളിക്കുന്നതെന്നും എല്ലാവരുമായും നല്ല ബന്ധമാണെന്നുമായിരുന്നു താരം പറഞ്ഞത്. ജീവിതത്തിലെ കാര്യങ്ങളും അന്വേഷിക്കാറുണ്ട്. അവരെല്ലാം മിടുക്കരാണ്.

രണ്ട് മക്കളുടെ അമ്മയായ നിഷ സാരംഗ് ഇപ്പോള്‍ 7 പേരുടെ അമ്മയാണ്. നിഷാമ്മയെന്നാണ് എല്ലാവരും വിളിക്കാറുള്ളത്. പല കാര്യങ്ങളിലും അവര്‍ അഭിപ്രായം ചോദിക്കാറുണ്ട്. ഇടയ്ക്ക് എല്ലാവരേയും കണ്ടില്ലെങ്കില്‍ വല്ലാത്ത മിസ്സിംഗാണെന്നും താരം പറഞ്ഞിരുന്നു. ബാലു നീലു ദമ്പതികളുടെ മൂത്ത മകളായെത്തിയ ലച്ചു വിവാഹത്തോടെ പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങുന്നതെന്നായിരുന്നു ജൂഹി റുസ്തഗി പറഞ്ഞത്.
Recommended Video
പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ത്തന്നെ ഉപ്പും മുളകിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാറുണ്ട്. കഴിഞ്ഞ 3 ദിവസമായി ഉപ്പും മുളകും കാണാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. പരിപാടി അവസാനിപ്പിച്ചോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഉപ്പും മുളകും കാണാതായത്. പുതിയ ട്വിസ്റ്റുമായി വൈകാതെ തന്നെ പരിപാടി എത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.


Click it and Unblock the Notifications