ഉപ്പും മുളകിലെയും ബാലു ഇതെവിടെ പോയതാണ്? ബാലുവിനോട് ഉടനെ തിരിച്ച് വരണമെന്ന് പറഞ്ഞ് പ്രേക്ഷകര്‍
ജനപ്രിയ പരമ്പരയായി നാല് വര്‍ഷത്തോളമായി ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിയിട്ട്. ഇപ്പോഴും വമ്പന്‍ സ്വീകാര്യതോടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്ത് പോരുന്നത്. തുടക്കത്തില്‍ അച്ഛനും അമ്മയും നാല് മക്കളും ഉണ്ടായിരുന്ന കുടുംബമായിരുന്നു. ഈ നാല് പേരും അഭിനയിക്കുന്നതിന് പകരം ജീവിച്ച് കാണിക്കുകയായിരുന്നു. സാധാരണക്കാരുടെ കുടുംബത്തില്‍ നടക്കുന്ന സ്ഥിരം കാര്യങ്ങള്‍ ഇതിവൃത്തമാക്കുന്നതിനാല്‍ ഷോ കാണുന്നതിന് ആളും കൂടി.
എന്നാല്‍ പറമട വീട്ടിലേക്ക് അഞ്ചാമതും കുഞ്ഞതിഥി പിറന്നതോടെ് പരമ്പര ഒന്നും കൂടി ഹിറ്റായി. ഇപ്പോള്‍ പാറുക്കൂട്ടി മുതല്‍ എല്ലാവരുടെയും പേരുകളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബാലുവിനെ കാണാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. ജോലിയ്‌ക്കെന്ന പേരില്‍ പോയിരിക്കുന്നു ബാലു ദിവസങ്ങളായിട്ടും തിരിച്ച് വന്നില്ലെന്നുള്ളത് ആരാധകര്‍ക്ക് നിരാശ നല്‍കിയിരിക്കുകയാണ്.

ബാലു എവിടെ പോയി
ഇടയ്ക്ക് ജോലിയ്ക്കെന്ന് പറഞ്ഞ് പോവാറുള്ള ബാലു ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങി വരാറുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ ബാലു എവിടെ പോയെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു. കുടുംബ നാഥന്‍ ഇല്ലെങ്കില്‍ വീടിന്റെ അവസ്ഥ എങ്ങനെയാവുമോ അതാണിപ്പോള്‍ നടക്കുന്നത്. ബാലുവിന്റെ അഭാവം ആരാധകരെയും നിരാശയിലാക്കുകയാണ്. നേരത്തെ ഇതുപോലെ ജോലിയ്ക്ക് പോയ ബാലു സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ചന്ദ്രനെയും മാമാന്റെ മകള്‍ കനകത്തിനെയും വിവാഹം കഴിപ്പിച്ചിരുന്നു. വീണ്ടുമൊരു സര്‍പ്രൈസ് എന്‍ട്രിയോടെയായിരുന്നു തിരിച്ചെത്തിയത്.

ദിവസങ്ങള്‍ കുറേയായി
ഇത്തവണ ബാലുവിന്റെ യാത്രയ്ക്ക് ലേശം നീളം കൂടിയിരിക്കുകയാണ്. ഈ സമയത്തിനുള്ളില്‍ ബാലുവിന്റെ അച്ഛനും അമ്മയും, കൂട്ടുകാരനായ ഭാസി, ശങ്കരണ്ണന്‍, അദ്ദേഹത്തിന്റെ മരുകന്‍, ചന്ദ്രന്‍ എ്ന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങള്‍ വന്ന് പോയി. നീലുവിനെ കുഴപ്പത്തിലാക്കുന്ന പ്രവര്‍ത്തികളിലൂടെയും തകര്‍ക്കങ്ങളിലൂടെയും ഓരോരുത്തരും ഗംഭീര പ്രകടനം നടത്തി. എന്നിട്ടും ബാലു മാത്രം വന്നില്ല. ഇത്രയും നാള്‍ ബാലു ഇതെവിടെ പോയി എന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. ഉപ്പും മുളകും ഫാന്‍സ് പേജുകളിലൂടെ അന്വേഷണം തുടങ്ങിയ ഫാന്‍സ് ബാലുചേട്ടന്‍ ഇല്ലാത്തതിന്റെ കുറവും സൂചിപ്പിച്ചിരുന്നു.

ബാലുവിന് ഉത്തരവാദിത്വമുണ്ട്
നീലു ജോലിയ്ക്ക് പോവുന്നതായിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ഇപ്പോള്‍ മൂത്ത മകനായ വിഷ്ണുവിനും ജോലി ലഭിച്ചതോടെ കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം കിട്ടിയിരിക്കുകയാണ്. എന്നാല്‍ കുടുംബത്തിന്റെ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാതെ അലസനായി നടക്കുന്ന ആളാണെന്ന പേര് ബാലുവിന് എപ്പോഴും ഉണ്ട്. ഇലക്ട്രോണിക്സ് വര്‍ക്കുകള്‍ ചെയ്യുന്നുണ്ടെങ്കിലും കാശിന് അത്യാവശ്യം വരുമ്പോള്‍ ബാലു ജോലിയ്ക്ക് പോവും. കാശ് കൈയില്‍ ഇല്ലെങ്കിലും കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി ബാലു പലപ്പോഴും മാതൃകയായിട്ടുണ്ട്.

ശ്രമങ്ങള്‍ പാഴായി പോയി
ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പലപ്പോഴായി ബാലു പല നീക്കങ്ങളും നടത്തിയിരുന്നു. സ്വന്തമായി ഒരു പരസ്യ കമ്പനി തുടങ്ങി സ്വന്തമായി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒക്കെ ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും എട്ട് നിലയില്‍ പൊളിഞ്ഞു. അതിന് മുന്‍പ് കച്ചവടം തുടങ്ങാനും മറ്റ് പല ബിസിനസുകള്‍ ചെയ്യാനുമെല്ലാം ബാലുവിന് പദ്ധതിയുണ്ടായിരുന്നു. എല്ലാം പാഴായി പോവുകയായിരുന്നു. ബാലുവിന് ബിസിനസ് ചെയ്യാന്‍ സ്വത്ത് കൊടുക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മായിച്ചനും പറ്റിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് കൊച്ച്് മക്കളുടെ പേരില്‍ സ്വത്തുകളെല്ലാം എഴുതി വെക്കനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന്റെ വിഷമവും ബാലുവിന് ഉണ്ടായിരുന്നു. എന്തായാലും എവിടെ പോയതാണെങ്കിലും ബാലുവിനോട് വേഗം തിരിച്ച് വരാന്‍ പറയുകയാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications