For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂഹിയുടെ വിവാഹം കാണാൻ അമ്മ ഉണ്ടാവില്ല; അച്ഛന്‍ പോയ വേദനയ്ക്ക് ശേഷം അമ്മയും, ആശ്വാസവുമായി പ്രിയപ്പെട്ടവർ

  |

  ഉപ്പും മുളകിലൂടെയും ജനപ്രീതി നേടിയെടുത്ത ജൂഹി റുസ്തഗിയുടെ അമ്മ അന്തരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചത്. അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന നടിയുടെ സഹോദരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരും യാത്ര ചെയ്ത സ്‌കൂട്ടറിലേക്ക് ടാങ്കര്‍ ഇടിക്കുകയായിരുന്നു. താരമാതാവിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു.

  സ്റ്റൈലിഷായി ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലുള്ള നടി സോഫിയ ചൌധരിയുടെ പുത്തൻ ഫോട്ടോസ്

  പിതാവിന്റെ വേര്‍പാടില്‍ നിന്നും കരകയറി വരുന്നതിനിടയിലാണ് നടിയ്ക്ക് അമ്മയെ കൂടി നഷ്ടമായത്. വൈകാതെ ജൂഹിയുടെ വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും അത് കാണാനുള്ള ഭാഗ്യം ലഭിക്കാതെ അമ്മ പോയി. ഇതേ കുറിച്ച് പറഞ്ഞും ജൂഹിയുടെ വേദനയില്‍ പങ്കുചേര്‍ന്നും നിരവധി പേരാണ് രംഗത്ത് വരുന്നത്. വിശദമായി വായിക്കാം...

  അമ്മയും പോയി. ഞെട്ടലോടെ ആണ് ജൂഹിയുടെ അമ്മയുടെ വേര്‍പാടിനെ കുറിച്ച് അറിഞ്ഞത്. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. സഹോദരന്‍ ചിരാഗിനൊപ്പം സഞ്ചരിക്കുമ്പോള്‍ ആണ് അപകടം നടന്നത്. അദ്ദേഹത്തിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. വാര്‍ത്ത അറിഞ്ഞത് മുതല്‍ ജൂഹിയുടെ മുഖമാണ് മനസ്സില്‍ തെളിയുന്നത്. എത്രമാത്രം വേദനിക്കുന്നുണ്ടാകും ആ മനസ്സ്. എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഭാഗ്യലക്ഷ്മി അമ്മയ്ക്ക് ആദരാഞ്ജലികള്‍. അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ജൂഹിക്കും സഹോദരന്‍ ചിരാഗിനും സാധിക്കട്ടെ എന്നാണ് ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകളില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

  അപകടത്തില്‍ ജൂഹിയുടെ സഹോദരന്‍ ചിരാഗിന് കാര്യമായ പരിക്ക് ഏറ്റെട്ടില്ലെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നു എന്നുമാണ് അറിയുന്നത്. ലെച്ചുവിന്റെ അമ്മ എന്ന് പറഞ്ഞാല്‍ ഞങ്ങളുടെയും അമ്മയാണെന്നാണ് ഉപ്പും മുളകും ഫാന്‍സ് പറയുന്ന.് ആരാധകര്‍ മാത്രമല്ല ഉപ്പും മുളകിലെയും ജൂഹിയുടെ സഹതാരങ്ങളായിരുന്നവരും അമ്മയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ ജൂഹിയുടെ അമ്മയുടെ ഫോട്ടോസടക്കം പങ്കുവെച്ചാണ് താരങ്ങളും ദുഃഖം അറിയിച്ചത്.

  സ്‌നേഹമുള്ള ആന്റി. അല്‍സു എന്ന സ്‌നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരന്‍ ഇഷ്ടമുള്ളവരെയാണ് വേഗം വിളിക്കുന്നതെന്ന് ആന്റി എപ്പോഴും പറഞ്ഞത് ഇതാണോ? എന്നെഴുതി കൊണ്ടാണ് നടന്‍ അല്‍സാബിത്ത് എത്തിയിരിക്കുന്നത്. ഉപ്പും മുളകിലും ജൂഹി അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയനായ കേശു എന്ന വേഷം ചെയ്തിരുന്ന താരമാണ് അല്‍സാബിത്ത്. നിഷ സാരംഗ്, റിഷി എസ് കുമാര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിട്ടുണ്ട്.

  മിനിസ്‌ക്രീനിലെ ഏറ്റവും ഹിറ്റ് പരമ്പരയായിരുന്ന ഉപ്പും മുളകിലൂടെയാണ് ജൂഹി ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രം വിജയമായിരുന്നു. വലിയ ഫാന്‍സ് പിന്‍ബലവും നടിയ്ക്ക് ലഭിച്ചു. അമ്മ ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പമാണ് ജൂഹി സെറ്റിലേക്ക് വന്നിരുന്നത്. അങ്ങന ഒരിക്കല്‍ പരമ്പരയില്‍ ചെറിയൊരു റോള് ചെയ്യാനും താരമാതാവിന് സാധിച്ചിരുന്നു. പരമ്പര ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോഴാണ് നടി അതില്‍ നിന്നും പിന്മാറുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിന് മുകളിലായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

  കണ്ണീരോടെ ലച്ചുവിന്റെ വീട്ടിൽ കേശുവും നിഷാ സാരംഗും..നൊമ്പര കാഴ്ച്ച

  ഡോക്ടറായ റോവിനും ജൂഹിയും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം ഉണ്ടാവുമെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ജൂഹി വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ വിയോഗം ഉണ്ടാവുന്നത്. അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജൂഹിയ്ക്കും സഹോദരനും അമ്മയായിരുന്നു ആശ്രയം. അച്ഛന്റെ വേര്‍പാടുണ്ടാക്കിയ ശൂന്യതയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് നടി പുറത്ത് വന്നത്. ഇപ്പോള്‍ അമ്മ കൂടിയും നഷ്ടമായി. പകുതി രാജസ്ഥാനിയും പാതി മലയാളിയുമാണ് ജൂഹി.

  നടിമാരായ പത്മിനിയെയും സാവിത്രിയെയും പോലെയാണ്; മഞ്ജു വാര്യരോട് സംസാരിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ശീവിദ്യ

  English summary
  Uppum Mulakum Fans Condolences To Actress Juhi Rustagi's Mother Bhagyalakshmi's Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X