ലെച്ചുവിനെ തന്നെ മതി! ഉപ്പും മുളകിലേക്കും പൂജയെ കുറിച്ച് ചോദിക്കുന്നവരോട് ഒറ്റ ഉത്തരമേയുള്ളു

ഉപ്പും മുളകിലും പൂജ ജയറാം എന്നൊരു കഥാപാത്രം വന്നത് വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു ആഘോഷിക്കപ്പെട്ടത്. അതുവരെ പ്രേക്ഷകര്‍ കാണാത്തൊരു കഥാപാത്രമായിട്ടാണ് പൂജ എത്തിയത്. പാറമട വീട്ടിലെ യൂട്യൂബ് ചാനലിലെ വീഡിയോസ് കണ്ടിഷ്ടപ്പെട്ട് മുടിയന്‍ എന്ന വിഷ്ണുവിന്റെ ആരാധികയായിട്ടാണ് പൂജ വീട്ടിലേക്ക് എത്തിയത്.

പട്ടു പാവാടയൊക്കെ ധരിച്ച് ഉപ്പും മുളകിലേക്കും വന്ന പൂജയെ കാണാന്‍ ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ അതേ മുഖഛായ ഉണ്ടെന്നുള്ളതായിരുന്നു ആരാധകരെ ത്രില്ലടിപ്പിച്ചത്. ജൂഹി റുസ്തഗിയുടെ സഹോദരിയാണോ എന്ന് വരെ സംശയങ്ങള്‍ ഉന്നയിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അശ്വതി നായര്‍ എന്ന പെണ്‍കുട്ടിയായിരുന്നു ഉപ്പും മുളകിലെയും പുതിയ അതിഥി.

 lechu-pooja

ലെച്ചുവിനോട് സാമ്യമുള്ളതിനാലും രണ്ട് എപ്പിസോഡ് കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാനും സാധിച്ചതോടെ ലെച്ചുവിന് പകരം പൂജ മതിയെന്ന അഭിപ്രായം വന്നു. എന്നാല്‍ ലെച്ചുവിന് പകരം ലെച്ചു മാത്രമേ ഉള്ളുവെന്ന നിലപാടിലാണ് ആരാധകര്‍. ഇന്ന് ജൂഹി റുസ്തഗിയുടെ പിറന്നാള്‍ ആയിരുന്നതിനാല്‍ വീണ്ടും നടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വൈറലാവുകയാണ്.

ഇന്ന് 22-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി. 1998 ജൂലൈ പത്തിനായിരുന്നു ജൂഹി ജനിക്കുന്നത്. എറണാകുളത്താണ് ജനിക്കുന്നതെങ്കിലും ജൂഹിയുടെ പിതാവ് രാജസ്ഥാനില്‍ നിന്നുള്ള ആളും അമ്മ മലയാളിയുമാണ്. ഇപ്പോള്‍ യൂട്യൂബ് ചാനല്‍ തുടങ്ങി സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് നടി.

 lechu-pooja

ഉപ്പും മുളകിന്റെയും ഫാന്‍സ് പേജുകള്‍ നിറയെ ജൂഹി റുസ്തഗിയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങള്‍ നിറഞ്ഞിരുന്നു. ലെച്ചുവായിട്ടുണ്ടായിരുന്ന സമയത്തെ ഓരോ കാര്യങ്ങളും കോര്‍ത്തിണക്കി ട്രീബ്യൂട്ട് വീഡിയോസും ഫോട്ടോസുമെല്ലാം തരംഗമായി. ഇതിനിടെ ലെച്ചുവിനെ മടക്കി കൊണ്ട് വരണമെന്ന ആവശ്യമാണ് ചിലര്‍ ഉന്നയിച്ചിരിക്കുന്നത്. എന്തെങ്കിലും പിണക്കമോ മറ്റ് പ്രശ്‌നങ്ങളെ ഉണ്ടെങ്കില്‍ അതൊക്കെ മറന്ന് ലെച്ചുവിനോട് തിരികെ വരാനാണ് ആരാധകര്‍ പറയുന്നത്. ജൂഹിയുടെ വിവാഹത്തെ കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു. നേരത്തെ ഭാവി വരനായ ഡോ. റോവിനെ കുറിച്ച് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X