ഉപ്പും മുളകില്‍ അവളെയാണ് മിസ്സ് ചെയ്യുന്നത്! പാറുക്കുട്ടിയാണ് തിരികെ വരേണ്ടതെന്ന് ആരാധകര്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഉപ്പും മുളകും. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്. അടുത്തിടെയായാണ് പരിപാടിയുടെ ലെവല്‍ മാറിയതും കഥയ്ക്കുള്ളിലെ കഥയായി പുതിയ ട്വിസ്റ്റ് കൊണ്ടുവന്നതും. പൂജ ജയന്‍ എന്ന കഥാപാത്രത്തിന്റെ വരവും അടുത്തിടെയായിരുന്നു. അശ്വതി നായരയായിരുന്നു പൂജയായെത്തിയത്. ലച്ചുവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലായിരുന്നു പൂജ എത്തിയത്.

പൂജയുടെ വരവിന് തുടക്കത്തില്‍ വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും ഈ കഥാപാത്രത്തെ ഏറ്റെടുത്ത അശ്വതിയെ അഭിനന്ദിച്ചായിരുന്നു ഒരുവിഭാഗം എത്തിയത്. മറുവിഭാഗമാവട്ടെ പൂജ വെറുപ്പിക്കുകയാണെന്നും ഈ വരവ് വേണ്ടിയിരുന്നില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളിലുമായിരുന്നു. മുടിയനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ് പൂജ പാറമട വീട്ടിലേക്ക് എത്തിയത്.

ജോലി കിട്ടിയതിന് ശേഷം അതേക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞ് തിരികെ അയയ്ക്കുകയായിരുന്നു പൂജയെ. അത് താനും സമ്മതിക്കുന്നുവെന്ന് പറഞ്ഞ് പോയ പൂജ ദിവസങ്ങള്‍ക്ക് ശേഷം പാറമട വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. നേരത്തെ ഇഷ്ടപ്പെടാതിരുന്നവര്‍ പോലും പൂജയുടെ പ്രകടനത്തിന് കൈയ്യടിക്കുകയായിരുന്നു പിന്നീട്. ഒരു ഭയങ്കര കഥയില്‍ ഗംഭീര മേക്കോവറുമായാണ് എല്ലാവരും എത്തിയത്. അതേ സമയം തന്നെ ഇത് ഇഷ്ടമായില്ലെന്നും ലച്ചുവിന് പകരം ലച്ചു മാത്രമെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. ഒരു ഭയങ്കര കഥയില്‍ ബാലുവിനും നീലുവിനുമെല്ലാം ഗംഭീര മേക്കോവറായിരുന്നു.

Uppum Mulakum

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

പാറമട വീട്ടിലെ കുഞ്ഞുതാരമായ പാറുവിനെ കാണാത്തതിന്റെ നിരാശയിലാണ് മറ്റ് ചിലര്‍. പാറുക്കുട്ടിയായെത്തുന്ന അമേയ എന്ന് തിരിച്ചുവരുമെന്ന ചോദ്യത്തിന് അണിയറപ്രവര്‍ത്തകര്‍ക്കും കൃത്യമായ ഉത്തരമില്ല. ഉപ്പും മുളകില്‍ ശരിക്കും മിസ്് ചെയ്യുന്നത് പാറുക്കുട്ടിയെ ആണെന്നും ഇവളെ കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കിയും ആരാധകര്‍ എത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇതേക്കുറിച്ച് സജീവമായ ചര്‍ച്ച നടക്കുന്നത്. കുട്ടിത്തവും കുറുമ്പും നിറഞ്ഞ എപ്പിസോഡിന് പാറുക്കുട്ടി തന്നെ വേണം.

നിലവിലെ ബഹളങ്ങളില്‍ നിന്നും മാറി പാറുക്കുട്ടി തിരിച്ചെത്തിയതിന് ശേഷമുള്ള എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. റിയലിസ്റ്റിക്കായുള്ള എപ്പിസോഡാണ് ഉപ്പും മുളകിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന ഘടകം. അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്. അടുത്തിടെയായിരുന്നു പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞനിയന്‍ എത്തിയത്. അനിയനെ താലോലിക്കുന്ന പാറുക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X