For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും വന്‍ശോകം! പൂജയുടെ അഭിനയം അത്ര പോര! പാറുക്കുട്ടി തിരികെ വരട്ടെ! പ്രതീക്ഷയോടെ ആരാധകര്‍!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി. അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയത്. മുടിയനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായാണ് പൂജ എത്തിയത്. സൂര്യ മ്യൂസികിലെ അവതാരകയായ അശ്വതി നായരായിരുന്നു പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലച്ചുവിന്റെ പകരമായാണോ പൂജ എത്തിയതെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. പൂജയുടെ വരവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

  ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും ഉപ്പും മുളകിലേക്കെത്തിയ പൂജ മാസാണെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. നല്ല രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരിപാടിയിലേക്ക് പൂജയെന്ന കഥാപാത്രം വേണ്ടിയിരുന്നില്ലെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. പൂജ വന്നതോടെ പരിപാടി കാണാനുള്ള താല്‍പര്യം കുറഞ്ഞുവെന്നും ഇവര്‍ പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ പൂജ തിളങ്ങിയേക്കുമെന്നും ഉപ്പും മുളകില്‍ വേണ്ടെന്നുമാണ് ഒരു ആരാധകന്‍ പറഞ്ഞത്. ആരാധകന്‍റെ കുറിപ്പ് ഫാന്‍സ് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  താഴേക്ക് പോവുന്നത് പോലെ

  താഴേക്ക് പോവുന്നത് പോലെ

  ഉപ്പും മുളകും സീരിയൽ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ക്യാമറ മുൻപിൽ ഇല്ലാത്തതുപോലെ അഭിനയിക്കുന്ന 5 പേര്. ബാലു, നീലു, കേശു, ശിവാനി, മുടിയൻ . സ്ക്രിപ്റ്റ് പോലും ഇല്ലാത്തതുപോലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് മലയാളക്കര പിടിച്ചു കുലുക്കിയ ഉപ്പും മുളകും ഇന്ന് ഒരു ആക്ടറിന്റെ പേരിൽ താഴേക്കു പോകുന്നതുപോലെ തോന്നിയത് കൊണ്ട് മാത്രം എഴുതുകയാണ്.

  ഓവർ ആക്റ്റിംഗിന്‍റെ അതിപ്രസരം

  ഓവർ ആക്റ്റിംഗിന്‍റെ അതിപ്രസരം

  പൂജ നല്ലൊരു ആക്ടർ ആണ് അതിൽ സംശയം ഇല്ല എന്നിരുന്നാലും പലപ്പോഴും അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും ഓവർ ആക്റ്റിംഗിന്റെ അതിപ്രസരം കൂടുന്ന പോലെ തോന്നും. ആ ഫാമിലിയിൽ ഉൾകൊള്ളാൻ പറ്റാത്ത കഥാപാത്രം പോലെ തോന്നി. മുടിയനുമായി ഒരു ചേർച്ചയും ആ കുട്ടിക്ക് ഇല്ല പ്രായം കൂടുതൽ ഉള്ളതുപോലെ നന്നായി ഫീൽ ചെയുന്നുണ്ട് . പൂജ വന്നപ്പോ മുതൽ ഉള്ള എപ്പിസോഡുകളിൽ മറ്റുള്ളവർക്കൊപ്പം ചേർന്ന് നില്ക്കാൻ കഴിയാത്തതു കൊണ്ടാവാം പൂജയുടെ ലെവലിൽ മറ്റു 5 പേരും മാറിയപോലെ തോന്നി.

  Biju Sopanam Exclusive Interview | FilmiBeat Malayalam
  സ്റ്റാര്‍ മാജിക്കില്‍ തിളങ്ങും

  സ്റ്റാര്‍ മാജിക്കില്‍ തിളങ്ങും

  റേറ്റിംഗ് കുത്തനെ താഴേക്ക് കൂപ്പുകുത്തിച്ച ആ കുട്ടിക്ക് വേണ്ടി ഫ്ളവേഴ്സ്‌ ചാനലിനോട് പ്രേക്ഷകന് എന്ന നിലയിൽ പൂജ ജയറാമിന് സ്റ്റാർ മാജിക്കിൽ തിളങ്ങാൻ കഴിവുണ്ടാകും . 5 മക്കളും 'അമ്മ അച്ഛാ എന്നുവിളിക്കുന്നതിലെ ആത്മാർത്ഥത പൂജയിൽ നിന്നും ഒരിക്കലും ഉണ്ടാവില്ല. ആ വിളിയിൽ തന്നെ ഒരായിരം കിലോമീറ്റർ അകലം തോന്നി.

  പഴയകാല ഉപ്പും മുളകും

  പഴയകാല ഉപ്പും മുളകും

  ഞങ്ങൾക്ക് വേണ്ടത് പഴയകാല ഉപ്പും മുളകുമാണ്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചു ഉപ്പും മുളകും തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ നിര്‍ത്തുന്നു, ഇതായിരുന്നു ആരാധകന്‍റെ കുറിപ്പ്. ഇതിനകം തന്നെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനോട് യോജിപ്പ് രേഖപ്പെടുത്തി എത്തിയത്. ലച്ചുവും പാറുവും വന്നാലേ ശരിയാവൂയെന്നും പൂജ വേണ്ടിയിരുന്നില്ലെന്നുമാണ് പലരും പറയുന്നത്.

  ഏച്ച് കെട്ടിയത് പോലെ

  ഏച്ച് കെട്ടിയത് പോലെ

  ഈ പ്രോഗ്രാമിൽ ഇനി ആരെ ഒക്കെ കൊണ്ടുവന്നാലും വെച്ച് കെട്ടിയ പോലിരിക്കും, മുന്‍പത്തെ ഡയറക്ടർ, സ്ക്രിപ്റ്റ് അതാണ് ഇതിന്റെ അതസത്ത അഥവാ വിജയം... ഇപ്പോൾ ഉള്ള നിലവാരത്തിൽ ആണ് ഇത് തുടങ്ങിയത് എങ്കിൽ 100 എപ്പിസോഡ് പൂർത്തിയാക്കില്ലായിരുന്നു. ഭാസി സ്ക്രിപ്റ്റിൽ തിരിച്ചു വന്നിട്ട് പോലും ഇപ്പോൾ വെറും അഡ്ജസ്റ്മെന്റ് ആണ് ഇത്.. എന്തുകൊണ്ടോ പഴയ ആ രസം ഇല്ല... ഒരു 350 എപ്പിസോഡ് വരെ ഒരു രക്ഷയുമില്ലെന്നായിരുന്നു വേറൊരാള്‍ കുറിച്ചത്.

  English summary
  Uppum Mulakum: fans demands strong comeback of Balu and Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X