twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകിനെ ഈ അവസ്ഥയില്‍ എത്തിച്ചതാര്? ഇനി തിരിച്ചുവരവില്ലേ? ചര്‍ച്ചകള്‍ വീണ്ടും സജീവം

    |

    ഉപ്പും മുളകും എവിടെയെന്ന് ചോദിച്ചാണ് ആരാധകര്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. വൈറലായിക്കൊണ്ടിരിക്കുന്ന കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    പ്രേക്ഷകലക്ഷങ്ങൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ഉപ്പും മുളകും കഴിഞ്ഞ ഒരു മാസമായി ‍ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ചാനലിന്റെ ഭാഗത്ത്‌ നിന്ന് വന്ന മറുപടി ബ്രേക്കെന്നാണ്. അത് കേട്ടതോടെ ഒരുവിധം ആളുകളൊക്കെ ബാലു നീലു കുടുംബം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

    പക്ഷെ ആ തിരിച്ചുവരവ് എന്നുണ്ടാകും അല്ലെങ്കിൽ ബ്രേക്ക് എപ്പോ കഴിയും, അത് പരിപാടി വരുമ്പോ കഴിയും. പ്രോഗ്രാം എപ്പോൾ വരും , അത് ബ്രേക്ക് തീരുമ്പോ വരുംഅതാണ് ഇപ്പോളത്തെ അവസ്ഥ. ചിലപ്പോ ഉപ്പും മുളകിനും ഷട്ടർ ഇട്ടു എന്ന ന്യൂസും പിന്നാലെ വന്നേക്കാം.

    ഇടവേള എടുക്കാനുണ്ടായ സാഹചര്യം

    ഇടവേള എടുക്കാനുണ്ടായ സാഹചര്യം

    കാരണമായി ചാനൽ മേധാവി ശ്രീകണ്ഠൻ നായർപറഞ്ഞത് പ്രേക്ഷകർക്കും അഭിനയിക്കുന്നവർക്കും വിരസത വന്നു എന്നാണ്. സത്യത്തിൽ വിരസത ആർക്കാണ് വന്നത്. അത് ചാനലിന് തന്നെ. കാരണം ഈയടുത്ത കാലത്തായി റേറ്റിംഗില്‍ ആയാലും യൂട്യൂബ് റേറ്റിങ്ങില്‍ ആയാലും പരിപാടിക്ക് കുറച്ച് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്ന് നമ്മൾക്കറിയാം. ഒരു ബിസിനസ്‌ എന്ന നിലയിൽ സ്വാഭാവികമായും ചാനലിന് മടുപ്പ് ഉണ്ടാകാം.

    കാരണം

    കാരണം

    തീർച്ചയായും കാരണക്കാർ ചാനൽ തന്നെ. നമുക്കറിയാം കൊറോണ ബ്രേക്കിന് ശേഷം ബാലു നീലു മക്കൾ ഇവരല്ലാതെ പഴയ സപ്പോർട്ടിങ് ആർട്ടിസ്റ്റുകളൊന്നും ആ പരിസരത്തേക്ക് വന്നിട്ടില്ല. (ഇടക്കുള്ള ചിറ്റപ്പൻ രമാന്റി വരവ് മാറ്റിനിർത്തിയാൽ) എല്ലാവരും വിചാരിച്ചത് കൊറോണ പ്രോട്ടോകോൾ പാലനം എന്നാണ്. എന്നാൽ പിന്നെയാണ് മനസ്സിലായത് അത് ഉപ്പും മുളകിനും മാത്രം ബാധിക്കുന്ന കൊറോണയായിരുന്നെന്ന്.

    വിരസത

    വിരസത

    ചാനലിന് വിരസത വന്ന ഈയൊരു സാഹചര്യം ആദ്യമേ ഒഴിവാക്കാമായിരുന്നു കാരണം ഉപ്പും മുളകും എന്ന പ്രൊഡക്റ്റ് നിർമാണം ചാനൽ തന്നെയാണെന്ന് നമ്മൾക്കെല്ലാവർക്കും അറിയാം. പരിപാടിയുടെ ക്വാളിറ്റി കുറയുന്നു എന്ന സൂചന വന്ന് തുടങ്ങിയപ്പോ തന്നെ അതിനുള്ള പരിഹാരം ചെയ്തിരുന്നെങ്കിൽ ഇന്ന് ഈയൊരവസ്ഥയിൽ കാര്യങ്ങൾ വരില്ലായിരുന്നു. ഇതൊക്കെ കൂട്ടി വായിച്ചാൽ പ്രേക്ഷകർക്ക് സ്വാഭാവികമായും മനസ്സിലാകും ഘട്ടം ഘട്ടമായി ഇത് അവസാനിപ്പിക്കാൻ ചാനലിന്റെ ഭാഗത്തു നിന്നു വന്ന കളികളാണ് ഇതുവരെ നടന്നതെന്ന്.

    Recommended Video

    മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam
    ചെയ്യാനാവുന്നത്

    ചെയ്യാനാവുന്നത്

    മുൻപ് പറഞ്ഞത് പോലെ ഫ്ളവേഴ്സിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, പേജുകളിലും 24 ന്യൂസിന്റെ കമന്‍ര് ബോക്സിലും നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കുക. നമ്മുടെ കൂട്ടമായുള്ള ആവശ്യത്തിന് മുൻപിൽ മുഖം തിരിക്കാൻ എന്തായാലും ചാനലിന് പറ്റില്ല. അത് നമ്മൾ മുൻപും കണ്ടതാണ്. ആവശ്യക്കാരുടെ എണ്ണം പോലെയിരിക്കും ചാനലിന്റെ മറുപടിയുടെ വേഗത. അത്കൊണ്ട് എല്ലാവരും പരമാവധി ചാനൽ കമന്‍റ് ബോക്സിൽ നമ്മുടെ ആവശ്യമുന്നയിക്കുക ഒന്ന് മാത്രം ശ്രദ്ധിക്കുക. പ്രതികരണം അതിരു വിടാതെ തികച്ചും മാന്യമായ ഭാഷയിൽ.
    കാത്തിരിക്കാം ചാനലിന്റെ ഭാഗത്ത്‌ നിന്നുള്ള നല്ല വാർത്തയ്ക്കും നമ്മുടെ ഫാമിലിയുടെ തിരിച്ചു വരവിനുമെന്നുമായിരുന്നു അബ്ദുള്‍ സമദ് എന്നയാള്‍ കുറിച്ചത്.

    English summary
    Uppum Mulakum: fans discussions about Uppum Mulakum comeback
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X