ലച്ചു തിരിച്ചുവരുന്നില്ലേ? ഉപ്പും മുളകില്‍ നിന്നും പോയോ? അക്ഷമയോടെ ആരാധകരുടെ ചോദ്യങ്ങള്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ഈ പരമ്പരയില്‍. മികച്ച പിന്തുണയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി. അടുത്തിടെയായിരുന്നു ലച്ചുവിന്റെ വിവാഹം നടന്നത്. വിവിധ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഡെയ്ന്‍ ഡേവിസ് അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയത്. ലച്ചുവിന്റെ വരനായ സിദ്ധാര്‍ത്ഥായാണ് ഡെയ്ന്‍ എത്തിയത്. വിവാഹത്തിന് പിന്നാലെയായി പാറമട വീട്ടിലേക്ക് ലച്ചുവിനൊപ്പം സിദ്ധാര്‍ത്ഥ് എത്തിയിരുന്നു.

ഹണിമൂണാഘോഷത്തിനായാണ് ലച്ചുവും സിദ്ധാര്‍ത്ഥും ഡല്‍ഹിയിലേക്ക് പോയത്. ഡല്‍ഹിയില്‍ നിന്നും ഇടയ്ക്ക് ലച്ചു വിളിക്കാറുണ്ടെന്ന് ബാലുവും നീലുവും മുടിയനുമൊക്കെ പറഞ്ഞിരുന്നു. അവിടെ നിന്നും ചേച്ചി കവിതയെഴുതി വെറുപ്പിച്ചുവെന്നായിരുന്നു ശിവ മുടിയനോടും കേശുവിനോടും പറഞ്ഞത്. അളിയുമായും ഇവര്‍ സംസാരിച്ചിരുന്നു. ഇതിനിടയില്‍ സിദ്ധു വിശേഷങ്ങള്‍ തിരക്കി ബാലുവിനെ വിളിച്ചിരുന്നു. നീലുവിനെ വിളി്ച്ചത് ലച്ചുവായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇവര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനകളും ബാലു നടത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് കുടുംബസമേതമായി ബാലുവും ട്രിപ്പിന് പോയത്.

Uppum Mulakum

ഇവരുടെ യാത്രയ്ക്കിടയിലെ മനോഹരനിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പരിപാടിയില്‍ കാണിച്ചത്. ലച്ചു എന്താണ് തിരിച്ചുവരാത്തതെന്ന ചോദ്യമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. വിവാഹ ശേഷവും താന്‍ പരിപാടിയിലുണ്ടാവുമെന്നും ലച്ചുവിന്റെ വിവാഹമാണ് നടക്കുന്നതെന്നും ജൂഹഹിയുടേതല്ലെന്നും താരം പറഞ്ഞിരുന്നു. ഇതൊക്കെ പറഞ്ഞുവെങ്കിലും ലച്ചു ഇപ്പോള്‍ എവിടേക്കാണ് അപ്രത്യക്ഷയായതെന്നാണ് ആരാധകരുടെ ചോദ്യം. പ്രമോ വീഡിയോയ്ക്ക് കീഴിലെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X