പാറുക്കുട്ടിയ്ക്ക് ഇപ്പോഴേ ഫോണ്‍ കൊടുക്കല്ലേ... അപേക്ഷയുമായി ആരാധകര്‍! ഇതും ഒരു കരുതലാണ്!
സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല ബാലതാരങ്ങളും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മലയാള സിനിമാലോകത്ത് കാഴ്ച വെക്കുന്നത്. എന്നാല്‍ അവരെക്കാളെല്ലാം ഫാന്‍സുള്ള കുഞ്ഞുതാരങ്ങള്‍ മിനിസ്‌ക്രീനിലുണ്ട്. താരപുത്രിമാരെക്കാള്‍ താരമൂല്യമുള്ള കൊച്ച് സുന്ദരിയാണ് ബേബി അമേയ. ഈ പേര് പറഞ്ഞാല്‍ അധികമാര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല.
കാരണം ഉപ്പും മുളകിലെയും പാറുക്കുട്ടി ആയിട്ടാണ് ബേബി അമേയ അറിയപ്പെടുന്നത്. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലേക്കും കഴിഞ്ഞ വര്‍ഷമാണ് പാറു എത്തിയത്. അതിവേഗം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ പാറു ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ബാലതാരമാണ്. അതിനാല്‍ തന്നെ പാറുക്കുട്ടിയുടെ കാര്യത്തില്‍ ആരാധകര്‍ക്കും ചില കരുതലുകളുണ്ട്. അത്തരം ചില കാര്യങ്ങളാണ് വാര്‍ത്തകളില്‍ വീണ്ടും നിറയുന്നത്.

ഉപ്പും മുളകിലെയും എല്ലാ താരങ്ങളും ഒരുപോലെ പ്രേക്ഷക പ്രശംസ നേടിയവരാണ്. അവര്‍ക്കെല്ലാം ഫാന്‍സ് ഗ്രൂപ്പുകളുമുണ്ട്. എന്നാല്‍ പാറുക്കുട്ടിയുടെ വരവോട് കൂടിയാണ് ഉപ്പും മുളകിനും ആരാധകര്‍ കൂടിയത്. പാറുക്കുട്ടി ഫാന്‍സ് അസോസിയേഷന്‍, പാറുക്കുട്ടി ലവേഴ്‌സ് എന്നിങ്ങനെ കുഞ്ഞ് താരത്തിന്റെ പേരിലും ഒത്തിരി ഗ്രൂപ്പുകളുണ്ട്. ഇതിലെല്ലാം പാറുക്കുട്ടിയുടെ തമാശകളും കുസൃതികളും ഷെയര്‍ ചെയ്യാറുണ്ട്. പരമ്പരയ്ക്കിടെ ഉള്ളതും ലൊക്കേഷനില്‍ നിന്നുള്ള വീഡിയോസുമടക്കം ഒരുപാട് രസകരമായ നിമിഷങ്ങളാണ് ഇതിനകം വൈറലായി മാറിയിരിക്കുന്നത്.

അടുത്തിടെ ഫോണില്‍ കളിച്ച് കൊണ്ടിരുന്ന പാറുവിന്റെ വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മൊബൈല്‍ ഫോണില്‍ താറാവേ താറാവേ എന്ന പാട്ട് വെച്ച് അതിനൊപ്പം ഡാന്‍സ് കളിക്കുകയാണ് പാറു. പാറുവിന് നിര്‍ദ്ദേശം കൊടുക്കുന്ന പരമ്പരയിലെ മാതാപിതാക്കളും ഈ വീഡിയോയിലുണ്ട്. എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ ഫോണ്‍ കൊടുത്ത് ശീലിപ്പിക്കരുതെന്നാണ് ഒരു വിഭാഗം ആരാധകര്‍ക്ക് പറയാനുള്ളത്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് പാറുക്കുട്ടി തങ്ങള്‍ക്കെന്നും അവളോടുള്ള സ്‌നേഹ കൂടുതല്‍ കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നാണ് പലരും വ്യക്തമാക്കുന്നത്.

മലയാള സിനിമയിലും ടെലിവിഷന്‍ രംഗത്തുമായി ഇതിനകം നിരവധി കുഞ്ഞുവാവകള്‍ അഭിനയിക്കാന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ സീനില്‍ മാത്രമേ ഇവരെ കണ്ടിട്ടുള്ളു. കേവലം നാല് മാസം പ്രായമുള്ളപ്പോഴായിരുന്നു പാറുക്കുട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 150 ഓളം കുട്ടികള്‍ ഓഡിഷന് വന്നിരുന്നെങ്കിലും ബാലുവിന്റെയും നീലുവിന്റെയും മുഖസാമ്യമുള്ള കുഞ്ഞിനെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് പാറുക്കുട്ടി തിരഞ്ഞെടുക്കപ്പെടുന്നത്. ഒടുവില്‍ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന റെക്കോര്‍ഡ് പാറു സ്വന്തമാക്കി.

സാധാരണ കുട്ടികളെ പോലെ ഓടി ചാടി കളിച്ച് നടക്കുകയാണ് പാറു ചെയ്യാറുള്ളത്. പരമ്പരയില്‍ പാറുക്കുട്ടിയ്ക്ക് സ്‌ക്രീപ്‌റ്റോ എന്‍ട്രിയോ എക്‌സിറ്റോ ഒന്നുമില്ലെന്നുള്ളതാണ് രസകരമായ കാര്യം. ഇടയ്ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് ഓടി വരുന്നു. ഇഷ്ടമുള്ളതൊക്കെ കാണിച്ചിട്ട് പോവുന്നു. പാറുക്കുട്ടി എന്ത് ചെയ്യുന്നു അതാണ് സ്‌ക്രീപ്‌റ്റെന്ന് നേരത്തെ ബിജു സോപാനം പറഞ്ഞിരുന്നു. ഒരു ഒന്നര വയസുകാരി എന്തൊക്കെ ചെയ്യുമോ അതൊക്കെയാണ് പാറുവും കാണിക്കാറുള്ളത്. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാതെ ജീവിച്ച് കാണിക്കാനുള്ള ഭാഗ്യമാണ് പാറുവിന് ലഭിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ പ്രിയപുത്രിയായി മാറിയ പാറുക്കുട്ടി ആദ്യമായി സംസാരിക്കാന്‍ തുടങ്ങിയതും അച്ഛാ, അമ്മേ, ചേട്ടാ ചേച്ചി എന്നിവയൊക്കെ ശീലിച്ചതും ക്യ്ാമറയ്ക്ക് മുന്നിലായിരുന്നു. ആദ്യമായി അച്ഛാ എന്ന് വിളിച്ചത് തന്നെയാണെന്ന് ബിജു സോപാനം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ യഥാര്‍ഥ അച്ഛനമ്മമാരെ പോലെയാണ് ഉപ്പും മുളകിലെയും നീലുവും ബാലുവും. ഇവരെയും അച്ഛാ.. അമ്മേ.. എന്നൊക്കെയാണ് പാറു വിളിക്കുന്നത്. പാറുക്കുട്ടിയുടെ ആദ്യ പിറന്നാള്‍ ആഘോഷവും ഇവിടെ വെച്ചായിരുന്നു. സംസാരിക്കാന്‍ തുടങ്ങിയ സമയത്ത് ഒരോന്നായി പറയാന്‍ ശ്രമിച്ച പാറുവിന്റെ ആദ്യമായി ഡയലോഗ് കേരളക്കര ആഘോഷമാക്കി മാറ്റിയിരുന്നു.


Click it and Unblock the Notifications











