ഉപ്പും മുളകിലെയും കുഞ്ഞുവാവയ്ക്ക് പേരിട്ടു, പേരെന്താണെന്ന് അറിയേണ്ടേ? കുട്ടുമാമന്‍ വന്നത് നന്നായി!

650 എപ്പിസോഡുകള്‍ പിന്നീട്ട് ഉപ്പും മുകളും ജൈത്രയാത്ര തുടരുകയാണ്. അടുത്തിടെ ചില വിവാദങ്ങള്‍ പരിപാടിയിലുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് അതിമനോഹരമായി തന്നെയാണ് പോവുന്നത്. അച്ഛനും അമ്മയും നാല് മക്കളുമായി കഴിഞ്ഞിരുന്ന ബാലുവിന്റെ കുടുംബത്തിലേക്ക് കുഞ്ഞുവാവ കൂടി വന്നതോടെ പ്രേക്ഷകരും അതിന്റെ സന്തോഷത്തിലായിരുന്നു.

അഞ്ചാമതും പെണ്‍കുട്ടിയായിരുന്നു ഉപ്പും മുകളും കുടുബംത്തിലേക്ക് എത്തിയത്. കുഞ്ഞുവാവ ജനിച്ച സമയത്ത് കുട്ടിയ്ക്ക് പേരിടാന്‍ വേണ്ടി മത്സരം വെച്ചിരുന്നെങ്കിലും ആര്‍ക്കും പേര് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്ത് പേരിടുമെന്ന് അറിയാനുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ കുഞ്ഞുവാവയ്ക്ക് പേര് കണ്ടെത്തിയിരിക്കുകയാണ്.

കുഞ്ഞുവാവയുടെ വരവ്

കുഞ്ഞുവാവയുടെ വരവ്

അഞ്ചാമതും കുഞ്ഞ് പിറന്നതോടെ ഉപ്പും മുളകും കുടുംബത്തില്‍ കുഞ്ഞുവാവയ്ക്ക് നല്ലൊരു പേര് കണ്ടെത്തുന്നതിന് വേണ്ടി കുടുംബത്തിലുള്ളവരെല്ലാം മത്സരമായിരുന്നു. നല്ലൊരു പേര് കണ്ടെത്തുന്നവര്‍ക്ക് ആയിരത്തൊന്ന് രൂപ കൊടുക്കാമെന്നായിരുന്നു ബാലുവിന്റെ അച്ഛന്‍ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വാവയ്ക്കിടാന്‍ പറ്റിയൊരു പേര് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വാവ, മോളെ, തക്കുടു എന്നിങ്ങനെ വിളിക്കാതെ നല്ലൊരു പേരിടാന്‍ പറഞ്ഞത് ശ്രീക്കുട്ടനായിരുന്നു.

ഒടുവില്‍ പേര് കണ്ടെത്തി..

ഒടുവില്‍ പേര് കണ്ടെത്തി..

നീലുവിന്റെ സഹോദരന്‍ ശ്രീക്കുട്ടന്‍ എന്ന കുട്ടികളുടെ കുട്ടുമാമനായിരുന്നു കുഞ്ഞുവാവയ്ക്ക് പേരിടുന്ന കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചത്. ജാനകി എന്ന പേരായിരുന്നു ശ്രീക്കുട്ടന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ലക്ഷ്മി എന്ന പേരില്‍ ലച്ചു ഉള്ളത് കൊണ്ട് വേറെരു പേരിടാമെന്ന് തീരുമാനിക്കുകയായിരുന്നു. നീലുവാണ് പാര്‍വ്വതി എന്ന പേരിടാമെന്ന് പറഞ്ഞത്. പാറൂന്ന് വിളിക്കുകയും ചെയ്യാം. എല്ലാവര്‍ക്കും ഇഷ്ടമായതോടെ കുഞ്ഞുവാവയ്ക്ക് പാര്‍വ്വതി എന്ന പേരിട്ടിരിക്കുകയാണ്.

കുട്ടുമാമന്റെ വരവ്

കുട്ടുമാമന്റെ വരവ്

ഏറെ കാലത്തെ ഗള്‍ഫ് ജീവിതത്തിന് ശേഷം തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്നത് കുട്ടുമാമന്റെ തമാശകളാണ്. ഗള്‍ഫില്‍ നിന്നും വന്നത് കൊണ്ട് സ്വര്‍ണാഭരണങ്ങളും വാച്ചും ബ്രാന്‍ഡ്ഡ് സാധാനങ്ങളുമായിരുന്നു ശ്രീക്കുട്ടന്‍ ചേച്ചിക്കും കുടുംബത്തിനും സമ്മാനമായി കൊടുത്തിരുന്നത്.

 ഉപ്പും മുളകിന്റെയും യാത്ര

ഉപ്പും മുളകിന്റെയും യാത്ര

ഫ്‌ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത് മുതല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി ഉപ്പും മുളകും മാറിയിരുന്നു. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ യാഥസ്ഥിതിക രൂപത്തില്‍ അവതരിപ്പിക്കുന്നത് കൊണ്ടായിരുന്നു ഉപ്പും മുളകും ജനപ്രീതി നേടിയത്. 2015 ല്‍ തുടക്കം കുറിച്ച പരമ്പര നിലവില്‍ 657 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ സംഭവങ്ങളായിരിക്കും കുടുംബത്തില്‍ സംഭവിക്കുന്നത്.

 ബാലുവും കുടുംബവും

ബാലുവും കുടുംബവും

ബാലചന്ദ്രന്‍ തമ്പിയും ഭാര്യ നീലിമ ബാലചന്ദ്രനും ഇവരുടെ അഞ്ച് മക്കളായി വിഷ്ണു, ലച്ചു, കേശു, ശിവാനി, പാര്‍വ്വതി എന്നിങ്ങനെ ഏഴ് പേരാണ് കുടുംബത്തിലുള്ളത്. ബാലുവിന്റെയും നീലുവിന്റെയും അച്ഛനും അമ്മയും സുഹൃത്തുക്കളും എന്നിങ്ങനെ ഇടയ്ക്ക് പല കഥാപാത്രങ്ങളും വന്ന് പോവാറുണ്ട്. ഇവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ബിഎസ്സി തോറ്റ് നില്‍ക്കുന്ന വിഷ്ണു ഇപ്പോള്‍ ഓട്ടോറിഷ ഓടിക്കുകയാണ്. ലച്ചു അങ്കണ്‍വാടി ടീച്ചറായിട്ടും അഭിനയിക്കുന്നു.

വിവാദങ്ങള്‍

വിവാദങ്ങള്‍

മൂന്ന് വര്‍ഷത്തോളം സംപ്രേക്ഷണം ചെയ്തിട്ടും നല്ല പ്രതികരണം മാത്രമായിരുന്നു പരമ്പരയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ വലിയൊരു വിവാദം ഉപ്പും മുളകിലും ഉണ്ടാവുകയായിരുന്നു. നീലിമയായി അഭിനയിക്കുന്ന നിഷ സാരംഗിന് ഉപ്പും മുളകിന്റെയും സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം നടി തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഒടുവില്‍ പുതിയ സംവിധായകന്‍ വന്നതോടെയായിരുന്നു പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X